ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, February 6, 2013

സമജ്വാദി കോളനിവാസികള്‍ ധര്‍ണ നടത്തി

 
 സമജ്വാദി കോളനിവാസികള്‍
ധര്‍ണ നടത്തി
കണ്ണൂര്‍: സര്‍ക്കാറിന്‍െറ അവഗണനക്കെതിരെ സമാജ്വാദി കോളനിവാസികള്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്തി. പുനരധിവാസ പദ്ധതി നടപ്പാക്കുക, ഞങ്ങള്‍ മനുഷ്യരാണ് വോട്ടുബാങ്ക് മാത്രമല്ല എന്നീ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ളക്കാര്‍ഡുകള്‍ കൈയിലേന്തിയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കോളനിവാസികള്‍ സമരപ്പന്തലിലത്തെിയത്. കണ്ണൂര്‍-തലശ്ശേരി ദേശീയപാതയില്‍ തോട്ടടക്ക് സമീപമാണ് സമാജ്വാദി കോളനി. ഇവിടെ 95 കുടുംബങ്ങളിലായി 500ഓളം പേര്‍ തിങ്ങിക്കഴിയുന്നു. മതിയായ താമസസൗകര്യമോ മലമൂത്രവിസര്‍ജന സൗകര്യമോ ഇവിടെയില്ല. അസൗകര്യം കാരണം കുട്ടികളുടെ പഠനംപോലും മുടങ്ങുന്ന സാഹചര്യത്തിലാണ് കോളനിവാസികള്‍ കലക്ടറേറ്റിന് മുന്നിലത്തെിയത്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുക, ഓരോ കുടുംബത്തിനും നാലു സെന്‍റ് ഭൂമിവീതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാല്‍ കടന്നപ്പള്ളി, പി.ടി. ബിന്ദു, പി. മിനി എന്നിവര്‍ സംസാരിച്ചു. കെ. മുഹമ്മദ് നിയാസ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു. കോളനിയുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ല കലക്ടര്‍ക്ക് നിവേദനവും നല്‍കി.

No comments:

Post a Comment

Thanks