ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 25, 2013

നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് സഹോദരപുത്രന്മാര്‍ മരിച്ചു

 നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ്
ചെക്കിക്കുളം  സ്വദേശികള്‍ മരിച്ചു
പന്തീരാങ്കാവ് (കോഴിക്കോട്): സുഹൃത്തിന്‍െറ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന  സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞ് സഹോദരങ്ങളുടെ മക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
കണ്ണൂര്‍  ചെക്കിക്കുളം ചെറുവത്തലമൊട്ടയിലെ ബൈത്തുല്‍ മൈമൂനയില്‍ നെടിയേരി കുഞ്ഞിക്കണ്ടി കുഞ്ഞുമുഹമ്മദ്-തണ്ടപ്പുറം കിഴക്കയില്‍ ഖദീജ ദമ്പതികളുടെ മകന്‍ ജാസിം (20), ബൈത്തുല്‍ ഖമറില്‍ നെടിയേരി കുഞ്ഞിക്കണ്ടി അബ്ദുല്‍ഖാദര്‍-നസീമ (കൂടാളി) ദമ്പതികളുടെ മകന്‍ റാഷിദ് (24) എന്നിവരാണ് മരിച്ചത്. കോഴിക്കോട് രാമനാട്ടുകര-തൊണ്ടയാട് ബൈപാസില്‍ കൂടത്തുംപാറയിലായിരുന്നു അപകടം.
കാറില്‍ ഇവരോടൊപ്പം യാത്രചെയ്തിരുന്ന ചെറുവത്തലമൊട്ട മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (18) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പാണ് റാഷിദ് ഗള്‍ഫില്‍നിന്നത്തെിയത്. ഇദ്ദേഹത്തിന്‍െറ മലപ്പുറത്തുള്ള സുഹൃത്തിന്‍െറ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ മൂന്നുപേരെയും പുറത്തെടുത്തത്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെും മുമ്പ് തന്നെ മരിച്ചു.
മരിച്ച റാഷിദും മുഹമ്മദ് ജാസിമും സഹോദരങ്ങളുടെ മക്കളാണ്. ചൊവ്വ  ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ജാസിം. മൈമൂന ഏക സഹോദരിയാണ്. റാഷിദിന്‍െറ സഹോദരങ്ങള്‍: ഷഫിഖ് (ഗള്‍ഫ്), റഷീദ, ഷംസിയ, ഖമറുന്നിസ.
Courtresy: Madhyamam 

No comments:

Post a Comment

Thanks