ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 28, 2013

സമാജ്വാദി കോളനിയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം -പി.ഐ. നൗഷാദ്

 സമാജ്വാദി കോളനിയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം -പി.ഐ. നൗഷാദ്
കണ്ണൂര്‍: സമാജ്വാദി കോളനിനിവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും കോളനിയിലെ ഭൂരഹിതരെ ‘സീറോ ലാന്‍ഡ് ലെസ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ജില്ലയില്‍ സോളിഡാരിറ്റി മുന്‍കൈയെടുത്ത് നടത്തുന്ന സമരസേവന മേഖലയിലൂടെയുള്ള പര്യടനത്തിന്‍െറ ഭാഗമായി സമാജ്വാദി കോളനിയിലത്തെിയതായിരുന്നു അദ്ദേഹം. പുരുഷോത്തമന്‍, പി. മിനി, ബിന്ദു തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
സോളിഡാരിറ്റി സേവന വിഭാഗം ജില്ല ആശുപത്രിയില്‍ നവീകരിച്ച പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡിന്‍െറ സമര്‍പ്പണം സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് നിര്‍വഹിച്ചു. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത, ആര്‍.എം.ഒ ഡോ. സന്തോഷ്, മറിയക്കുട്ടി എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ സുനിത നന്ദി പറഞ്ഞു. പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരപ്രവര്‍ത്തകരെയും പി.ഐ. നൗഷാദ് സന്ദര്‍ശിച്ചു. സമരപ്രവര്‍ത്തകരായ കെ.പി. അബൂബക്കര്‍, അഹമ്മദ് കുന്നോത്ത് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ആദില്‍ ഷാ, ആമിര്‍ ഷാ, ഇസ്സ, ഫലാഹ്, നാസിം, നിസാം എന്നിവര്‍ പ്രസിഡന്‍റിന് ഉപഹാരം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസര്‍, ഫാറൂഖ് ഉസ്മാന്‍, സാദിഖ് ഉളിയില്‍, പി.എം. മുനീര്‍ ജമാല്‍, കെ.പി. ഫിര്‍ദൗസ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks