ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, March 29, 2013

മേഘാലയ സര്‍വകലാശാലക്ക് സിദ്ദീഖ് ഹസന്‍ ബ്ളോക്

 മേഘാലയ സര്‍വകലാശാലക്ക്
സിദ്ദീഖ് ഹസന്‍ ബ്ളോക്
ന്യൂദല്‍ഹി: മേഘാലയയിലെ ശാസ്ത്രസാങ്കേതിക സര്‍വകലാശാല പുതുതായി നിര്‍മിച്ച ബ്ളോക്കിന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീറുമായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍െറ പേരിട്ടു. വിഷന്‍ 2016 പദ്ധതിയിലൂടെ ഇന്ത്യയൊട്ടുക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയതിനുള്ള ആദരസൂചകമായാണ് പുതിയ ബ്ളോക്കിന് സിദ്ദീഖ് ഹസന്‍െറ പേര് നല്‍കിയത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ.എ. റഹ്മാന്‍ ഖാന്‍ അടുത്ത മാസം മൂന്നിന് സിദ്ദീഖ് ഹസന്‍ ബ്ളോക് ഉദ്ഘാടനം ചെയ്യും.
ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനും സാമൂഹിക അഭ്യുന്നതിക്കും വേണ്ടി വിഷന്‍ 2016ന് കീഴില്‍ നിരവധി പദ്ധതികള്‍ക്ക് സിദ്ദീഖ് ഹസന്‍ നേതൃത്വം നല്‍കി വരുന്നുണ്ട്.
ഇതിനുള്ള അംഗീകാരമെന്ന നിലയില്‍ സര്‍വകലാശാല ചാന്‍സലറായ മഹ്ബൂബുല്‍ ഹഖ് പുതിയ ബ്ളോക്കിന് പ്രഫ. സിദ്ദീഖ് ഹസന്‍െറ പേര് നല്‍കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏക സ്വകാര്യ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാണ് കൊച്ചുസംസ്ഥാനമായ മേഘാലയയിലെ റി-ഭായ് ജില്ലയില്‍ 400 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി. സര്‍വകലാശാല ചാന്‍സലര്‍ മഹ്ബൂബുല്‍ ഹഖ് ഏതാനും ദിവസം മുമ്പ് മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള ദേശീയ അവാര്‍ഡ് കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി ശശി തരൂരില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും അലീഗഢ് മുസ്ലിം സര്‍വകലാശാലയിലും വൈസ് ചാന്‍സലറായിരുന്ന ഡോ. അബ്ദുല്‍ അസീസ് ആണ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍.

No comments:

Post a Comment

Thanks