ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, April 4, 2013

വാതക പൈപ്പ്ലൈന്‍: നിയമസഭാ മാര്‍ച്ച് ഒമ്പതിന്

 വാതക പൈപ്പ്ലൈന്‍:
നിയമസഭാ മാര്‍ച്ച് ഒമ്പതിന്
കണ്ണൂര്‍: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈന്‍ ജനവാസ മേഖലകളെ ഒഴിവാക്കിയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഒമ്പതിന് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൂര്‍ണാനുമതി ലഭിക്കാതെ നിയമവിരുദ്ധമായി പൈപ്പ്ലൈന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ജനങ്ങള്‍ താമസിക്കുന്നതോ ഒന്നിച്ചു കൂടാന്‍ സാധ്യതയുള്ളതോ ആയ സ്ഥലങ്ങളിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ പാടില്ളെന്ന വ്യവസ്ഥ ലംഘിച്ചാണ് പൂഞ്ച് ലോയ്ഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്. കൃഷിഭൂമിയിലൂടെയോ ജനവാസ കേന്ദ്രത്തിലൂടെയോ പൈപ്പ്ലൈന്‍ വലിക്കാന്‍ അനുവദിക്കില്ളെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
 എന്നാല്‍, ജനവാസ മേഖലയിലൂടെയാണ് കേരളത്തില്‍ ലൈന്‍ പോകുന്നത്. ഇതിനെതിരെ സംസ്ഥാന മുഖ്യമന്ത്രി നിസ്സംഗത പുലര്‍ത്തുകയാണ്. പൈപ്പ്ലൈനിന് അനുകൂലമായി കള്ളപ്രചാരണങ്ങളാണ് നടക്കുന്നത്.
കുത്തകപത്രങ്ങളിലൂടെ വന്‍ പരസ്യങ്ങള്‍ വഴിയും വാര്‍ത്ത വഴിയുമാണ് പൈപ്പ്ലൈനിന് അനുകൂലമായ പ്രചാരണം നടത്തുന്നത്. ഗാര്‍ഹികാവശ്യത്തിന് വിതരണം ചെയ്യുന്നതല്ല ഈ ഗ്യാസ്.
 മംഗലാപുരം, കുദ്രേമുഖ് എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് ഗ്യാസ് കൊണ്ടുപോകുന്നത്.  പൈപ്പ്ലൈന്‍ സുരക്ഷ അമേരിക്കന്‍ നിലവാരത്തിലാണെന്ന് പറയുമ്പോള്‍ അവിടെ 2010ല്‍ 583 തവണയാണ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ചത്. നൂറുകണക്കിനാളുകള്‍ വെന്തെരിയുകയും മറ്റു നാശനഷ്ടങ്ങളുമുണ്ടായി.
പദ്ധതിക്കെതിരെ എറണാകുളം മുതല്‍ കാസര്‍കോട്ടുവരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരുകയാണ്. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതിന്‍െറ ആദ്യപടിയായാണ് നിയമസഭാ മാര്‍ച്ചെന്നും അവര്‍ പറഞ്ഞു.
എ. ഗോപാലന്‍, പ്രേമന്‍ പാതിരിയാട്, പി. രാമര്‍കുട്ടി, ടി.പി. ഇല്യാസ്, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks