ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, May 6, 2013

ദേശീയപാത വികസനം: 20 മുതല്‍ നിരാഹാര സമരം

 ഭൂവുടമകള്‍ രേഖകള്‍ കൈമാറില്ല
ദേശീയപാത വികസനം: 
20 മുതല്‍ നിരാഹാര സമരം
കണ്ണൂര്‍: ദേശീയപാതക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് സ്ഥല ഉടമകളോട് ജില്ല കലക്ടര്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറേണ്ടതില്ളെന്ന് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
സ്വകാര്യ കമ്പനികള്‍ക്ക് വന്‍ ലാഭം കൊയ്യാനാണ് ദേശീയപാത വികസനം ബി.ഒ.ടി പദ്ധതിയാക്കിയത്. നാലുവരിപ്പാത നിര്‍മിക്കാന്‍ 30 മീറ്റര്‍ മതിയാകുമെന്നിരിക്കെ 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കുന്നത് വ്യാപകമായ കുടിയിറക്കലിന് ഇടയാക്കും. ആയിരങ്ങളെ തെരുവാധാരമാക്കാന്‍ ഇടയാക്കുന്ന പദ്ധതിയുമായി സഹകരിക്കേണ്ടതില്ളെന്നും കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
മേയ് 20 മുതല്‍ ജില്ല ആസ്ഥാനത്ത് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിക്കും. ഇതിനു മുന്നോടിയായി ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
യു.കെ. സെയ്ത്, എടക്കാട് പ്രേമരാജന്‍, പോള്‍ ടി. സാമുവല്‍, ടി.പി. ഇല്യാസ്, എം.കെ. അബൂബക്കര്‍, ഉത്തമന്‍ എടക്കാട്, ഫ്രാന്‍സിസ്, നാസര്‍ കടാങ്കോട്, മേരി എബ്രഹാം, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks