ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, May 17, 2013

‘മലര്‍വാടി’യുടെ കൈത്താങ്ങില്‍ സ്നേഹക്ക് വീടൊരുങ്ങുന്നു

 
 ‘മലര്‍വാടി’യുടെ കൈത്താങ്ങില്‍
സ്നേഹക്ക് വീടൊരുങ്ങുന്നു
പെരിങ്ങോം: മലര്‍വാടി ബാലസംഘാംഗമായ പെരിങ്ങോത്തെ സ്നേഹ എം. ജോസിന് കൂട്ടുകാരുടെ കൈത്താങ്ങില്‍ വീടൊരുങ്ങുന്നു. പെരിങ്ങോം വയക്കര പഞ്ചായത്തിലെ അരവഞ്ചാല്‍ കാഞ്ഞിരപ്പൊയിലില്‍ നിര്‍മിക്കുന്ന വീടിന്‍െറ കട്ടിലവെക്കല്‍ കര്‍മം വ്യാഴാഴ്ച നടന്നു. സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന മലര്‍വാടി വീട് പദ്ധതിയിലുള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ നിര്‍മിക്കുന്ന വീട്ടിലേക്ക് വൈകാതെ സ്നേഹയും ചേച്ചിമാരും മാതാപിതാക്കളോടൊപ്പം താമസം മാറ്റും.
മലര്‍വാടി ബാലസംഘാംഗങ്ങള്‍ സ്വരൂപിക്കുന്ന തുകകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ വീടാണ് മാത്തില്‍ ഗവ. ഹൈസ്കൂള്‍ ആറാം തരം വിദ്യാര്‍ഥിനിയായ സ്നേഹക്ക് ലഭിക്കുന്നത്. വീടിന്‍െറ കട്ടിലവെക്കല്‍ കര്‍മം ബാലചിത്രകാരിയും രാഷ്ട്രപതിയുടെ പുരസ്കാര ജേത്രിയുമായ ആരിത നിര്‍വഹിച്ചു.
ചടങ്ങില്‍ സി. കൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. തമ്പാന്‍, ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി, കെ.കെ. ഇസ്മായില്‍, പാസ്റ്റര്‍ ഷിജു, ടി.കെ. റിയാസ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ടി.കെ. റഫീഖ്, മലര്‍വാടി ബാലസംഘം ജില്ല കോഓഡിനേറ്റര്‍ കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ശിഹാബ് അരവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. മലര്‍വാടി ബാലസംഘം മുഖ്യരക്ഷാധികാരി ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പദ്ധതിക്കുള്ള സ്നേഹോപഹാരമായി ആരിത വരച്ച ചിത്രം മുഖ്യരക്ഷാധികാരി ഏറ്റുവാങ്ങി.

No comments:

Post a Comment

Thanks