ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, May 3, 2013

എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് അഷ്ഫാഖ് അഹമ്മദിന് ഉജ്ജ്വല സ്വീകരണം

 
 
 
 
 
 

 
 
 
 
 
 

രാഷ്ട്രീയ ഗുണ്ടായിസത്തിലും യു.എ.പി.എ
ഉപയോഗിക്കാന്‍ തയാറാവുമോ -ആരിഫലി
  കണ്ണൂര്‍: കണ്ണൂരിലെ ഗുണ്ടാ രാഷ്ട്രീയത്തിന്‍െറ ഭാഗമായി നടന്ന റെയ്ഡുകള്‍, അക്രമസംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് യു.എ.പി.എ എന്ന കാടന്‍ നിയമം ചുമത്താന്‍ കേരള സര്‍ക്കാര്‍ തയാറുണ്ടോ എന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് അഷ്ഫാഖ് അഹമ്മദിന് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി കണ്ണൂരിലൊരുക്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാറാത്ത് ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍നിന്ന് ഒരു വാളും രണ്ട് ബോംബുകളും പിടികൂടപ്പെട്ടുവെന്നാണ് പറയുന്നത്. ഒരു വാളായാലും അര വാളായാലും കൃത്യമായ അന്വേഷണം നടത്തണം. ഈ സംഭവം പൊലീസും പത്രങ്ങളും കൈകാര്യം ചെയ്തത് ലോകത്ത് ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല എന്ന മട്ടിലാണ്.
കണ്ണൂരില്‍ ഗുണ്ടാ രാഷ്ട്രീയത്തിന്‍െറ ഭാഗമായി പല നേതാക്കളുടെയും വീടുകളില്‍നിന്നും ഓഫിസുകളില്‍നിന്നും ബോംബുകളും വടിവാളുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ യു.എ.പി.എ ചുമത്താന്‍ കേരളത്തിലെ മതേതരത്വം ഉദ്ഘോഷിക്കുന്ന സര്‍ക്കാര്‍ സന്നദ്ധമാകുമോ? ഒരു പ്രത്യേക ഭാഗത്തുനിന്നുള്ള സംഭവമായതിനാല്‍ ഒരു സമുദായത്തെയും സമുദായവുമായി ബന്ധപ്പെട്ട മത-സാംസ്കാരിക സംഘടനകളെയും ഇതിന്‍െറ പേരില്‍ കരിവാരിത്തേക്കാന്‍ ശ്രമമുണ്ടാകുന്നു. ഇന്ത്യയിലുംലോകത്ത് പൊതുവായും രൂപപ്പെട്ട ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും കിട്ടാവുന്ന അവസരമെല്ലാം ഉപയോഗപ്പെടുത്തുകയാണ്. സമുദായത്തിന്‍െറ മൊത്ത കുത്തക അവകാശപ്പെടുന്ന മുസ്ലിംലീഗും മതസംഘടനകളും ഇത് തിരിച്ചറിയണം.
ലോകത്തെ ഏറ്റവും കാട്ടാളത്തം നിറഞ്ഞ കരിനിയമമാണ് യു.എ.പി.എ. മഅ്ദനി ഉള്‍പ്പെടെയുള്ള മുസ്ലിം യുവാക്കളെ ജയിലിലടക്കാന്‍ ഉപയോഗിച്ചത് ഈ നിയമമാണ്. നിരവധി മുസ്ലിം യുവാക്കളെ അന്യായമായി തുറുങ്കിലടച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും സുപ്രീം കോടതി ജഡ്ജിമാരും പറയുന്നു. എന്നിട്ടും ഇതിന് മാറ്റം വാരാത്തതിനു കാരണം ഇസ്രായേലിന്‍െറയും അതിന്‍െറ ചാരസംഘടനയായ മൊസാദിന്‍െറയും പ്രവര്‍ത്തനഫലമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നുവെന്ന് ആരിഫലി പറഞ്ഞു.
സാമൂഹിക തിന്മകള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ വിദ്യാര്‍ഥിസമൂഹം രംഗത്തിറങ്ങണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് അഷ്ഫാഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.
സാമൂഹികമാറ്റത്തിനുതകുന്ന വിദ്യാഭ്യാസക്രമത്തിലൂടെ മാത്രമേ രാജ്യത്ത് മൂല്യാധിഷ്ഠിത വ്യവസ്ഥ രൂപപ്പെടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, എസ്.ഐ.ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്‍റ് തൗസീഫ് അഹമ്മദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന എന്നിവര്‍ സംസാരിച്ചു. കെ.വി. സഫീര്‍ ഷാ സ്വാഗതവും ഷംസീര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു.
അഖിലേന്ത്യ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിലത്തെിയ അഷ്ഫാഖ് അഹമ്മദിന് പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. നഗരത്തില്‍ ഉശിരന്‍ വിദ്യാര്‍ഥി പ്രകടനം നടന്നു.
സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഷന്‍ റോഡ്, പഴയ ബസ്സ്റ്റാന്‍ഡ് വഴി സ്റ്റേഡിയം കോര്‍ണറിലെ പൊതുസമ്മേളന നഗരിയില്‍ സമാപിച്ചു. ദേശീയ പ്രസിഡന്‍റിനെ തുറന്ന വാഹനത്തിലാണ് സമ്മേളന വേദിയിലേക്ക് ആനയിച്ചത്. സി.ടി. സുഹൈബ്, കെ.എസ്. നിസാര്‍, കെ.പി. തൗഫീഖ്, മുഹമ്മദ് ആഷിഖ്, കെ. നാജിയ, ഹസ്ന ഉളിയില്‍, ബിനാസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. വളപട്ടണം പാലത്തില്‍നിന്ന് ആരംഭിച്ച ബൈക്ക് റാലിയും ഉണ്ടായി.

No comments:

Post a Comment

Thanks