ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, May 7, 2013

കൂടങ്കുളം: സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരം -സോളിഡാരിറ്റി

കൂടങ്കുളം:  സുപ്രീംകോടതി വിധി
ദൗര്‍ഭാഗ്യകരം  -സോളിഡാരിറ്റി
കോഴിക്കോട്: കൂടങ്കുളം ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയ സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പ്രസ്താവിച്ചു.
ആണവോര്‍ജത്തില്‍നിന്ന് ലോകമെമ്പാടും പിന്‍വാങ്ങുമ്പോള്‍ ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവോര്‍ജം കൂടിയേ തീരൂവെന്ന സുപ്രീംകോടതി നിരീക്ഷണം നീതി പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ്. സുരക്ഷിതമായി ജീവിക്കാനുള്ള  അവകാശത്തിനാണ് കൂടങ്കുളത്തേയും ഇടിന്തകരയിലേയും ജനങ്ങള്‍ ആണവനിലയത്തെ എതിര്‍ക്കുന്നത്. ജനാധിപത്യ ഭരണകൂടം ജനങ്ങള്‍ക്ക്അനുകൂലമായ തീരുമാനമെടുത്ത് കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടണം -അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

Thanks