ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, June 23, 2013

അതിവേഗ റെയില്‍: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പിഅതിവേഗ റെയില്‍:  കലക്ടറേറ്റ്
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: അതിവേഗ റെയില്‍പാതവിരുദ്ധസമിതി ജില്ലാ കമ്മറിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും പങ്കെടുത്ത  മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  വന്‍ കുടിയൊഴിക്കലിന് ഇടയാക്കുന്ന അതിവേഗ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ  ട്രെയിന്‍ മാര്‍ഗം മെച്ചപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍, പി. ജനാര്‍ദനന്‍, എടക്കാട് പ്രേമരാജന്‍, പി.കെ. പ്രകാശിനി, കെ. രഞ്ജിത്, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, കെ. ഗംഗാധരന്‍, സി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ധര്‍മടം പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ടി.പി. ഇല്യാസ്, ബാലന്‍ ചാല, എന്‍.എം. ശഫീഖ്, പള്ളിപ്രം പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks