ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, June 25, 2013

അടിയന്തരാവസ്ഥ ദിനം: സോളിഡാരിറ്റി പ്രതിരോധ സംഗമം ഇന്ന്

അടിയന്തരാവസ്ഥ ദിനം:
സോളിഡാരിറ്റി പ്രതിരോധ
സംഗമം ഇന്ന്

തൃശൂര്‍: അടിയന്തരാവസ്ഥ ദിനത്തോടനുബന്ധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്, ‘നിശബ്ദ അടിയന്തരാവസ്ഥയെ ചെറുക്കുക’ എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന പ്രതിരോധ സംഗമം ചൊവ്വാഴ്ച നടക്കും.
 വൈകീട്ട് അഞ്ചിന് കോര്‍പറേഷന് മുന്നിലാണ്  പ്രതിരോധ സംഗമം. ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെയും  സമാധാന പ്രതിഷേധങ്ങള്‍ക്കെതിരെ കേസെടുക്കുന്ന പൊലീസ്  നടപടിക്കെതിരെയുമാണ് സംഗമമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അഫ്സല്‍ ഗുരുവിന്‍െറ വധത്തിന്‍െറ പശ്ചാത്തലത്തില്‍ തൃശൂര്‍ വിബ്ജിയോര്‍ ചലച്ചിത്രമേളയോടനുബന്ധിച്ച് വധശിക്ഷക്കെതിരെ സിനിമാ -കലാപ്രവര്‍ത്തകര്‍ പ്രതികരിച്ചതിന്‍െറ പേരില്‍ കേസെടുത്ത പൊലീസ് നടപടിയിലും ദേശീയപാത വികസനത്തിന്‍െറ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേരെയും കാതിക്കുടത്ത് എന്‍.ജി.എല്‍ കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിച്ച സമരക്കാര്‍ക്ക് നേരെയും കള്ളക്കേസുകളെടുക്കുന്ന പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നത്. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്  പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും.

No comments:

Post a Comment

Thanks