ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 30, 2013

മറൈന്‍ഡ്രൈവില്‍ ജമാഅത്തെ ഇസ്‌ലാമി റാബിഅ അദവിയ്യ തീര്‍ക്കുന്നു


മറൈന്‍ഡ്രൈവില്‍ ജമാഅത്തെ ഇസ്‌ലാമി റാബിഅ അദവിയ്യ തീര്‍ക്കുന്നു
ഈജിപ്തിലെ സൈനികഭരണത്തിന്റെ ജനാധിപത്യകശാപ്പിനെതിരെ ജനാധിപത്യപോരാളികളോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം റാബിഅ അദവിയ്യ സ്‌ക്വയര്‍ ഒരുക്കുന്നു. എറണാകുളം മറൈന്‍ഡ്രൈവില്‍ ഓഗസ്റ്റ് 3 ശനി രാവിലെ 10 മണി മുതല്‍ ഞാറാഴ്ച പുലര്‍ച്ചവരെയാണ് ഐക്യദാര്‍ഢ്യ ചത്വരം തീര്‍ക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, ചെറുപ്പക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലെ ആയിരങ്ങള്‍ ചത്വരത്തില്‍ ഒത്തുചേരും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആക്ടീവിസ്റ്റുകള്‍, മതപണ്ഡിതന്മാര്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങള്‍ നടത്തും. ഈജിപ്ഷ്യന്‍ ചരിത്രത്തിലാദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാറിനെ അട്ടിമറിച്ച സൈനിക ഭരണകൂടം ജനങ്ങളുടെ സമാധാനപരമായ പ്രക്ഷോഭങ്ങളെ നിഷ്‌കരുണം ചോരയില്‍ മുക്കിക്കൊല്ലുന്ന പശ്ചാത്തലത്തില്‍ അതിനെതിരെയുള്ള ശക്തമായ പ്രതിഷേധവും പോരാളികളോടുള്ള ഐക്യദാര്‍ഢ്യവുമാണ് ചത്വരത്തില്‍ ഉയരുക. വ്യാജ ജനാധിപത്യവാദികളുടെ കൂട്ട മൗനത്തിനെതിരെയുള്ള സര്‍ഗാത്മക പ്രതിഷേധവും നഗരിയില്‍ അലയടിക്കും. പ്രാര്‍ഥനയും പ്രകടനവും പ്രതിഷേധവും നമസ്‌കാരവും പ്രതികരണവും നോമ്പുമെല്ലാം ഒത്തുചേരുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് കേരളം സാക്ഷിയാകും.

No comments:

Post a Comment

Thanks