ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 13, 2012

SOLIDARITY WORKING FUND-2012

Solidarity Thalassery Area Collection Inauguration

SOLIDARITY WORKING FUND-2012

Solidarity Edakkad Area Fund Collection Inauguration

സംഘടനകള്‍ നിലപാട് വ്യക്തമാക്കണം -സോളിഡാരിറ്റി

 
നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് ട്രേഡ് യൂനിയന്‍:
സംഘടനകള്‍ നിലപാട് വ്യക്തമാക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തില്‍ ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍  നടത്തുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ നിയമനടപടികള്‍ വന്ന സാഹചര്യത്തില്‍ വന്‍കിട മാര്‍ക്കറ്റിങ് കമ്പനികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ട്രേഡ് യൂനിയനുകളെ ഉപയോഗപ്പെടുത്തുന്നത് സാമൂഹികവിരുദ്ധമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആംവെ, ആര്‍.എം.പി തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കെതിരെവരെ കേസുകള്‍ വന്ന സാഹചര്യത്തിലാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിനുവേണ്ടി ട്രേഡ് യൂനിയനുകള്‍ രംഗത്തുവന്നത്. എ.ഐ.ടി.യു.സിയിലൂടെ ആരംഭിച്ച ഈ കടന്നുകയറ്റം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് പകരം ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും തട്ടിപ്പുകാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ സമരം ചെയ്ത ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത്കോണ്‍ഗ്രസ്  സംഘടനകള്‍ ട്രേഡ് യൂനിയനുകളുടെ ജനവഞ്ചനയില്‍ നിലപാട് വ്യക്തമാക്കണം. തൊഴിലാളികളുടെ പേരില്‍ എല്ലാ ചൂഷണങ്ങളെയും പിന്തുണക്കുന്ന സംസ്കാരത്തിലേക്ക് ട്രേഡ് യൂനിയനുകള്‍ അധഃപതിക്കരുത്. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങുമായി  ബന്ധപ്പെട്ട കേസുകള്‍ സമ്മര്‍ദത്തിന്റെ  ഫലമായി സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരിക്കുകയാണ്. സത്യസന്ധമായി അന്വേഷിച്ച ഉദ്യോഗസ്ഥന്മാരെ സ്ഥലംമാറ്റുകയും കേസന്വേഷണത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പ് നിയന്ത്രിക്കാന്‍  നിയമം കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും കമ്പനികളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.  ആര്‍.എം.പിയുടെയും ആംവേയുടെയും കേരളത്തിലെ പ്രധാനികള്‍ ചേര്‍ന്നാണ് മോണാവി രൂപവത്കരിച്ചിരിക്കുന്നത്.  വമ്പിച്ച തട്ടിപ്പാണ് മൊണാവിയിലൂടെ നടക്കുന്നത്. പക്ഷേ, സര്‍ക്കാര്‍ ഇത് തടയാനോ നടപടിയെടുക്കാനോ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രേഡ് യൂനിയനുകള്‍ ജനവഞ്ചനയില്‍നിന്ന് പിന്മാറണമെന്നും തട്ടിപ്പുകാരെ ഒറ്റപ്പെടുത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, മീഡിയാ സെക്രട്ടറി സി.എം. ശരീഫ് എന്നിവരും പങ്കെടുത്തു.

ഡാറ്റാ എന്‍ട്രി അസിസ്റ്റന്റ് ഒഴിവ്

 ഡാറ്റാ എന്‍ട്രി അസിസ്റ്റന്റ് ഒഴിവ്
കണ്ണൂര്‍: സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങില്‍ ഡാറ്റാ എന്‍ട്രി അസിസ്റ്റന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സീഡിറ്റ്, സി ഡാക്, ഡി.ഇ.ഒ.എസ്.സി, യൂനിവേഴ്സിറ്റികള്‍ എന്നിവ നല്‍കുന്ന പി.ജി.ഡി.സി.എയും ഉള്ളവരായിരിക്കണം.
അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ സ്ഥാപനങ്ങള്‍ നല്‍കുന്ന മള്‍ട്ടിമീഡിയ, കമ്പ്യൂട്ടറൈസ്ഡ് അക്കൌണ്ടിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് എന്നിവയില്‍ ആറുമാസത്തില്‍ കുറയാത്ത പരിശീലനവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബിരുദവും സെക്രട്ടേറിയല്‍ പ്രാക്ടീസ്, കെ.ജി.ടി.ഇ (ഇംഗ്ലീഷ്, മലയാളം) സ്റ്റെനോഗ്രഫി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. ഫ്രന്റ് ഓഫിസ് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍, പോളിടെക്നിക്കില്‍ നിന്നും ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് എന്നിവയില്‍ ഡിപ്ലോമ എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഈമാസം 20ന് മുമ്പ് സി.ഐ.ഇ.ടി, പി.ബി നമ്പര്‍ 30, ഇരിട്ടി എന്ന വിലാസത്തില്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കേണ്ടതാണ്.

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് നാളെ തുടക്കം

 ഇസ്ലാമിക് അക്കാദമിക്
കോണ്‍ഫറന്‍സിന് നാളെ തുടക്കം
മലപ്പുറം: എസ്.ഐ.ഒ സംഘടിപ്പിക്കുന്ന ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശനിയാഴ്ച ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ തുടക്കമാവും. ഇസ്ലാമിക ചിന്താപദ്ധതിയെയും വിജ്ഞാനീയങ്ങളെയും സംബന്ധിച്ച് രണ്ടു ദിവസങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ദേശീയ^അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 ഇസ്ലാമിക ജ്ഞാനശാസ്ത്രം, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം എന്നീ മേഖലകളില്‍ പത്ത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ശനിയാഴ്ച രാവിലെ 10ന് ഇമാം ഗസ്സാലി ഹാളില്‍ നടക്കുന്ന ഉദ്ഘാടന സെഷനില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇസ്ലാമിക് സ്റ്റഡീസിലെ (മലേഷ്യ) ഡോ. എറിക് വിംഗിള്‍, ഡോ. വി.പി. അഹമ്മദ്കുട്ടി ടൊറോണ്ടോ, കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. നാസി ഹാമിദ് റഫിയാ ബാദി തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, അബ്ദുല്‍ ഹകീം ഫൈസി (വാഫി വളാഞ്ചേരി), മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് മെമ്പര്‍ അബ്ദുശുക്കൂര്‍ ഖാസിമി, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.കെ. അലി, കെ.കെ. സുഹറ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി ഇമാം ശാഫി ഹാള്‍, ഇബ്നു ഖല്‍ദൂന്‍ ഹാള്‍, ഇമാം അബു ഹനീഫ ഹാള്‍ തുടങ്ങിയവയില്‍ ഇസ്ലാമിക പ്രമാണങ്ങളും വ്യാഖാനശാസ്ത്രവും, ഇസ്ലാമിക ചിന്താപദ്ധതിയും സാമൂഹിക സിദ്ധാന്തങ്ങളും, അല്‍ മലകത്തുല്‍ ഫിഖ്ഹിയ, ഫിഖ്ഹ് സമകാലിക പ്രവണതകള്‍, ന്യൂനപക്ഷ കര്‍മശാസ്ത്രം പ്രാദേശിക ഘടകങ്ങളും സാര്‍വലൌകിക മൂല്യങ്ങളും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം^വികാസ പരിണാമങ്ങള്‍, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം^സമകാലിക പ്രവണതകള്‍, ആഗോളീകരണം^നവലിബറല്‍ വാദം^ഇസ്ലാമിക രാഷ്ട്രീയം, ഇസ്ലാം, മുസ്ലിം വായനകള്‍: ആധുനികതക്കും സെകുലരിസത്തിനും ശേഷം തുടങ്ങിയ വിഷയങ്ങളില്‍ അക്കാദമിക് സെഷനുകള്‍ നടക്കും. ശനിയാഴ്ച രാത്രി സമീര്‍ ബിന്‍സി ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന സൂഫി സംഗീതനിശ നടക്കും.
വിവിധ സെഷനുകളില്‍ ഡോ. മുഹമ്മദ് മുംതാസ് (ഇന്റര്‍ നാഷനല്‍ യൂനിവേഴ്സിറ്റി മലേഷ്യ), ഡോ. ബഹാവുദ്ദീന്‍ നദ്വി, മുജീബ് റഹ്മാന്‍ കിനാലൂര്‍, അമീന്‍ ഉസ്മാനി (ഫിഖ്ഹ് അക്കാദമി ദല്‍ഹി) എം.ടി. അന്‍സാരി (ഹൈദരാബാദ് യൂനിവേഴ്സിറ്റി), ഡോ. ഉബൈദുല്ല ഫഹദ് (അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി) ഡോ. എം.എച്ച്. ഇല്യാസ് (ജാമിഅ മില്ലിയ ഇസ്ലാമിയ) ഡോ. ഫൈസല്‍ ഹുദവി (അലീഗഢ് യൂനിവേഴ്സിറ്റി മലപ്പുറം സെന്റര്‍) ഡോ. സി. ബഷീര്‍ (ദാറുല്‍ ഉലൂം വാഴക്കാട്) സി. ദാവൂദ്, ടി.കെ. ഉബൈദ്, സലിം മൌലവി, വി.എ.എം. അഷ്റഫ്, കെ.കെ. ബാബുരാജ്, ടി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇസ്ലാമിക ചിന്തയും പുനഃസംവിധാനവും, ഫിഖ്ഹ് പാരമ്പര്യവും നവോത്ഥാനവും, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം: വികാസ പരിണാമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. നാസി ഹാമിദ് റഫിയാ ബാദി, ഡോ. വി.പി. അഹമ്മദ്കുട്ടി ടൊറോണ്ടോ, ഡോ. ഉബൈദുല്ല ഫഹദ് എന്നിവര്‍ സംസാരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 500 പ്രതിനിധികള്‍ സംബന്ധിക്കും.
ഞായറാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ടി.കെ. അബ്ദുല്ല, പി.ഐ. നൌഷാദ്, കെ.എന്‍. സുലൈഖ, പി. മുജീബ്റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.പി. സലാം തുടങ്ങിയവര്‍ സംസാരിക്കും. പ്രദര്‍ശനവും വിവിധ പുസ്തക പ്രസാധകരുടെ സ്റ്റാളും ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, സംഘാടക സമിതി ഡയറക്ടര്‍ പി.കെ. സാദിഖ്, കണ്‍വീനര്‍ കെ.വി. സഫീര്‍ഷ, അഷ്റഫ് കൊണ്ടോട്ടി എന്നിവര്‍ സംബന്ധിച്ചു.

Thursday, January 12, 2012

IAC


IAC

SIO COLUMN

ഇസ്രായേല്‍ ബന്ധം ആപത്ത് -ജമാഅത്തെ ഇസ്ലാമി

 ഇസ്രായേല്‍ ബന്ധം ആപത്ത്
-ജമാഅത്തെ ഇസ്ലാമി
 ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തെ മറന്നുകൊണ്ട് ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്താനുള്ള വിദേശകാര്യ വകുപ്പിന്റെ നീക്കം ആപത്താണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ പ്രസ്താവിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കെ ഭീകരതക്കെതിരായ യുദ്ധത്തില്‍ ഇന്ത്യയും  ഇസ്രായേലും യോജിച്ച മുന്നേറ്റം നടത്തണമെന്ന വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ ജറൂസലം പ്രസ്താവന ബുദ്ധിശൂന്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനെ അകറ്റിനിര്‍ത്തുകയും മര്‍ദിതരായ ഫലസ്തീനികളോടൊപ്പം നില്‍ക്കുകയുമായിരുന്നു ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിലപാട്. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറാണ് ഇസ്രായേല്‍ ബന്ധത്തിന് തുടക്കമിടുന്നത്. പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാറും യു.പി.എ സര്‍ക്കാറും അതിനെ ശക്തിപ്പെടുത്തി.
ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ ആയുധച്ചന്തയാക്കി മാറ്റുകയാണ് ഇതിനകം ഇസ്രായേല്‍ ചെയ്തത്. ഇന്ത്യയിലാവര്‍ത്തിക്കപ്പെടുന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെയും അതുമായി ബന്ധമുള്ള സംഘ്പരിവാര്‍ ശക്തികളുടെയും പങ്ക് ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഇന്ത്യയുടെ മഹത്തായ ചേരിചേരാ നയത്തിനും സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനുമെതിരായ ഈ സമീപനത്തെ കുറിച്ച് നിലപാട് തുറന്നുപറയാന്‍ കേന്ദ്രസര്‍ക്കാറിനെ നയിക്കുന്ന കോണ്‍ഗ്രസ് സന്നദ്ധമാവണം. വിദേശകാര്യ വകുപ്പിലെ സഹകക്ഷിയായ മുസ്ലിംലീഗിനും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ബാധ്യതയുണ്ട് ^പ്രസ്താവനയില്‍ പറഞ്ഞു.

പുസ്തക കിറ്റ്

കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന് ഡയലോഗ് സെന്റര്‍ നല്‍കുന്ന പുസ്തക കിറ്റ് ലൈബ്രേറിയന്‍ സജിത്തിന് അബ്ദുല്‍ മജീദ് കൈമാറുന്നു.

ചേലോറ മാലിന്യപ്രശ്നം: എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി

 
 ചേലോറ മാലിന്യപ്രശ്നം: 
എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നടക്കുന്ന പ്രദേശ വാസികളുടെ സമരത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച്  സമര സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. സമരം അന്തിമമാണെന്നും ഒരുവിധ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയാറല്ലെന്നും സമര നേതാക്കള്‍ പറഞ്ഞു.
രണ്ടാഴ്ചയിലേറെയായി നീളുന്ന സമരപ്പന്തലിലേക്ക് കഴിഞ്ഞ ദിവസം നഗരസഭയുടെ മാലിന്യവണ്ടി ഇടിച്ചുകയറ്റിയിരുന്നു. സംഭവത്തോടെ പ്രദേശവാസികള്‍ ഒന്നടങ്കം സമരത്തിന് പിന്തുണയുമായി എത്തിത്തുടങ്ങി. നഗരസഭയും പൊലീസ് അധികൃതരും സമരക്കാരെ കരുതിക്കൂട്ടി പ്രകോപിക്കുകയായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍
ചേലോറയിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു
തലശേãരി പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍ ഇന്നലെ ചേലോറയിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു. സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍, കെ.വി. അബൂബക്കര്‍, സി.പി. അശ്റഫ്, നൌഷാദ് മാടോള്‍, റഹീം തച്ചറോത്ത് തുടങ്ങിയവരാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്.

Wednesday, January 11, 2012


കോടിയേരിയുടെ നാട്ടിലെ
'ഭീകരവാദികള്‍'

സി. ദാവൂദ്
ആഭ്യന്തര വകുപ്പിന്റെ ചുമതല വി.എസ്. അച്യുതാനന്ദന് നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന് നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭാ രൂപവത്കരണ സമയത്ത് കേരളത്തില്‍ വലിയൊരു വിവാദം നടന്നിരുന്നു. ഈ വിവാദത്തില്‍ ഇടപെട്ട് എഴുത്തുകാരനായ സക്കറിയ അന്ന് വ്യത്യസ്തമായൊരു അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി. 'ആഭ്യന്തര വകുപ്പാണ് വകുപ്പുകളില്‍ കേമന്‍; നാടിന് ഏറ്റവും പ്രധാനമായിട്ടുള്ളത് എന്ന സങ്കല്‍പത്തില്‍നിന്നാണ് ഈ വിവാദങ്ങളുണ്ടാവുന്നത്. എന്നാല്‍, കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ന് ഏറ്റവും നിര്‍ണായകമായ വകുപ്പ് ശുചീകരണ വകുപ്പാണ്' എന്നതായിരുന്നു സക്കറിയയുടെ നിലപാട്. അതിനാല്‍, ഏറ്റവും കഴിവുള്ള മന്ത്രിയെ ആ വകുപ്പ് ഏല്‍പിക്കുക; നാടിനെ രക്ഷിക്കുക ^അദ്ദേഹം പറഞ്ഞു. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേരളത്തില്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സക്കറിയയുടെ നിരീക്ഷണം കൂടുതല്‍ പ്രസക്തമാവുകയാണ്. തിരുവനന്തപുരത്തെ വിളപ്പില്‍ ശാല, എറണാകുളത്തെ ബ്രഹ്മപുരം, തൃശൂരിലെ ലാലൂര്‍, ഗുരുവായൂരിലെ ചക്കുംകണ്ടം, കോഴിക്കോട്ടെ ഞെളിയന്‍പറമ്പ്, കണ്ണൂരിലെ ചേലോറ, തലശേãരിയിലെ പെട്ടിപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന സമരങ്ങളും വിവാദങ്ങളും മാത്രം പരിശോധിച്ചാല്‍ മനസ്സിലാവും എത്രമാത്രം തീക്ഷ്ണമാണ് ഈ വിഷയമെന്ന്. വളരെ ലളിതമായ, എന്നാല്‍ വളരെ നിര്‍ണായകമായ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം എത്രമാത്രം പരാജയമായിരുന്നുവെന്നാണ് ദീര്‍ഘമായി തുടരുന്ന ഈ സമരങ്ങള്‍ കാണിക്കുന്നത്.
കേരളത്തില്‍ ഇന്ന് നടക്കുന്ന 'മാലിന്യ'സമരങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായത് കണ്ണൂര്‍ ജില്ലയിലെ പുന്നോല്‍, പെട്ടിപ്പാലത്ത് 'പൊതുജനാരോഗ്യ സമിതി'യുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമാണ്. കഴിഞ്ഞ ഒക്ടോബര്‍ 31 മുതല്‍ പ്രദേശത്തെ സ്ത്രീകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ റോഡരികില്‍ കെട്ടിയുയര്‍ത്തിയ സമരപ്പന്തലിലാണ് കഴിഞ്ഞുകൂടുന്നത്. അവരുടെ തീറ്റയും കുടിയുമെല്ലാം അവിടെത്തന്നെ. തലശേãരി മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍, ന്യൂമാഹി പഞ്ചായത്തില്‍പെടുന്ന സ്ഥലമാണ് പെട്ടിപ്പാലം. മുനിസിപ്പാലിറ്റി മാലിന്യങ്ങള്‍ വര്‍ഷങ്ങളായി ഇവിടെയാണ് തള്ളുന്നത്. ദീര്‍ഘകാലം സമരം ചെയ്തിട്ടും നിരവധി കോടതി ഉത്തരവുകളുണ്ടായിട്ടും മാലിന്യം തള്ളുന്നത് നിര്‍ത്താന്‍ മുനിസിപ്പാലിറ്റി സന്നദ്ധമായില്ല. അതേത്തുടര്‍ന്ന് അന്തിമസമരം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പെട്ടിപ്പാലത്തുകാര്‍ ഇപ്പോള്‍ ജീവിതം സമരപ്പന്തലിലേക്ക് മാറ്റിയിരിക്കുന്നത്. 'അന്തിമ സമരം' ഔദ്യോഗികമായി ആരംഭിച്ച ഒക്ടോബര്‍ 31 മുതല്‍ അവിടേക്ക് മാലിന്യവണ്ടികള്‍ വരുന്നില്ല. സി.പി.എമ്മാണ് പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഭരിക്കുന്നത്. മുനിസിപ്പാലിറ്റി പരിസരത്തെ പല ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ക്കും മാലിന്യം പേറാനുള്ള ചുമതല നല്‍കിയും തമിഴ്നാട്ടിലേക്കയച്ചും കടലില്‍ തള്ളിയുമൊക്കെയാണത്രെ ഇപ്പോള്‍ മുനിസിപ്പാലിറ്റി മാലിന്യം സംസ്കരിക്കുന്നത്.
പെട്ടിപ്പാലം സമരത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് പറയാനല്ല ഈ കുറിപ്പ്. മറിച്ച്, ആ സമരം ഉന്നയിക്കുന്ന രണ്ടു സുപ്രധാന വിഷയങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ്. അതിലൊന്ന്, വെയ്സ്റ്റ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ നമ്മുടെ സംസ്ഥാനം ഇന്നും അതിന്റെ പ്രാഥമിക ചുവടുപോലും പിന്നിട്ടില്ല എന്നതാണ്. ആളുകള്‍ കൂടിയതും നഗരവത്കരണം ശക്തിപ്പെട്ടതുമാണ് മാലിന്യപ്രശ്നം നിയന്ത്രണാതീതമാകാന്‍ കാരണമെന്ന് ചിലരെങ്കിലും പറയും. പക്ഷേ, പെട്ടിപ്പാലം സമരസമിതിയുടെ ഒരു നോട്ടീസ് ഈ വാദത്തെ ഖണ്ഡിക്കുന്നതാണ്. ഇതേ സ്ഥലത്ത് മുനിസിപ്പാലിറ്റി മാലിന്യം തള്ളി പ്രശ്നം സൃഷ്ടിക്കുന്നതിനെതിരെ പ്രദേശവാസികള്‍ രൂപവത്കരിച്ച 'ശുചീകരണ കമ്മിറ്റി' 1958 ജൂണ്‍ 27ന് 'തലശേãരി മുനിസിപ്പാലിറ്റിയുടെ അടിയന്തര ശ്രദ്ധക്ക്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച നോട്ടീസ് ഇപ്പോള്‍ പൊതുജനാരോഗ്യ സമിതി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ശ്രദ്ധേയനായ ആരോഗ്യമന്ത്രിയായി പരിഗണിക്കപ്പെട്ടുപോരുന്ന എ.ആര്‍. മേനോനെപോലും ശുചീകരണ കമ്മിറ്റി ഈ പ്രശ്നത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. പല രാജ്യങ്ങളും, ഇന്ത്യയിലെതന്നെ പല നഗരസഭകളും മാലിന്യത്തെ മികച്ച മൂല്യവര്‍ധിത വിഭവമാക്കി, മാലിന്യം എന്ന പ്രശ്നത്തെ വലിയൊരു സാധ്യതയാക്കി മാറ്റി വന്‍ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, അരനൂറ്റാണ്ട് പിന്നിട്ടിട്ടും പുരോഗമന കേരളത്തിന് ഈ വിഷയത്തില്‍ ഒരു ചുവടുപോലും മുന്നോട്ടുപോകാന്‍ സാധിച്ചിട്ടില്ല. മാലിന്യത്തെ മികച്ച 'വിഭവ'മാക്കി കീശവീര്‍പ്പിക്കുന്ന ഇടത്തും വലത്തുമുള്ള രാഷ്ട്രീയക്കാരാണ് ഇതിന്റെ ആദ്യത്തെയും അവസാനത്തെയും ഉത്തരവാദി. കോടികളുടെ വൌച്ചറുകള്‍ എളുപ്പത്തില്‍ ഒപ്പിട്ടെടുക്കാനുള്ള വെള്ളാനത്തൊഴുത്താണ് സത്യത്തില്‍ മാലിന്യനിര്‍മാര്‍ജന മേഖല. മാലിന്യനിര്‍മാര്‍ജനം 'പഠിക്കാനെ'ന്ന പേരില്‍ കേരളത്തിലെ മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ മേധാവികള്‍ നടത്തിയ വിദേശയാത്രകളുടെ കണക്കെടുത്താല്‍ മാലിന്യം രാഷ്ട്രീയക്കാര്‍ക്ക് തുറന്നുകൊടുക്കുന്ന ഞെട്ടിക്കുന്ന 'സാധ്യതകള്‍' പുറത്തുവരും!
ജനകീയ വിഷയങ്ങളുയര്‍ത്തി നടത്തുന്ന ഇത്തരം സമരങ്ങളോട് ഇടതുപക്ഷം പൊതുവെയും സി.പി.എം വിശേഷിച്ചും സ്വീകരിക്കുന്ന സമീപനമാണ് രണ്ടാമത്തെ വിഷയം. മതമൌലികവാദികള്‍, ഭീകരവാദികള്‍, വര്‍ഗീയവാദികള്‍, അരാജകവാദികള്‍, വികസന വിരോധികള്‍, ഭൂമാഫിയകള്‍^ എല്ലാവരും ചേര്‍ന്ന് വിദേശഫണ്ട് പറ്റി മുനിസിപ്പാലിറ്റിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും തകര്‍ക്കാന്‍ നടത്തുന്ന സമരമെന്നാണ് പെട്ടിപ്പാലം സമരത്തെക്കുറിച്ച് സി.പി.എം വ്യാപകമായി പ്രചരിപ്പിക്കുന്നത്. (ഭാഗ്യം, അമേരിക്കന്‍ സി.ഐ.എ ഗൂഢാലോചന ഇതുവരെയും ആരോപിച്ചിട്ടില്ല!) കഴിഞ്ഞ ഡിസംബര്‍ 27ന് എല്‍.ഡി.എഫിന്റെ ബാനറില്‍ സമരത്തിനെതിരെ തലശേãരി നഗരത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ റാലിയില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ നടത്തിയ പ്രസംഗം ജനകീയസമരങ്ങളെ മനസ്സിലാക്കുന്നതിലും അഭിസംബോധന ചെയ്യുന്നതിലും സി.പി.എം എന്തുമാത്രം പരാജയമാണ് എന്നതിന്റെ നിദര്‍ശനമായിരുന്നു. കേട്ടുതഴമ്പിച്ച അരാജകവാദം, മതമൌലികവാദം, വിദേശ ഫണ്ട് തുടങ്ങിയ ആരോപണങ്ങള്‍ കൂടുതല്‍ ബോറന്‍ രൂപത്തില്‍ ആവര്‍ത്തിക്കുക മാത്രമായിരുന്നു ജയരാജന്‍. പെട്ടിപ്പാലം മാലിന്യനിക്ഷേപകേന്ദ്രത്തിന്റെ പരിസരവാദികള്‍ കൂടുതലും മുസ്ലിംകളാകയാല്‍, സ്വാഭാവികമായും പര്‍ദയിട്ട സ്ത്രീകളാണ് സമരത്തിന്റെ മുന്നണിയില്‍. 'പര്‍ദയിട്ട മതമൌലികവാദി സ്ത്രീകള്‍' നടത്തുന്ന സമരം എന്ന് പ്രചരിപ്പിച്ച് സമരത്തെ വര്‍ഗീയവത്കരിക്കാനുള്ള അളിഞ്ഞ നീക്കവും സമരക്കാര്‍ക്കുനേരെ മുനിസിപ്പാലിറ്റി നിവാസികളെ തിരിച്ചുവിടാനുള്ള നീക്കവും സി.പി.എം ആസൂത്രിതമായി നടത്തുന്നുണ്ട്. മാലിന്യത്തേക്കാള്‍ ദുര്‍ഗന്ധം വമിക്കുന്ന രാഷ്ട്രീയ സമീപനമാണ് ജനകീയസമരത്തോട് ഒരു പുരോഗമന ഇടതുപക്ഷ പ്രസ്ഥാനം സ്വീകരിക്കുന്നത്.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായി കോടിയേരി ബാലകൃഷ്ണനാണ് തലശേãരിയുടെ എം.എല്‍.എ. രസകരമായ കാര്യം, 1987ല്‍ മാലിന്യ നിക്ഷേപത്തിനെതിരെ പെട്ടിപ്പാലത്ത് നടന്ന സമരം ഉദ്ഘാടനം ചെയ്തത് ഇതേ കോടിയേരി തന്നെയായിരുന്നുവെന്നതാണ്! അന്ന് യു.ഡി.എഫിന്റെ കൈയിലായിരുന്നു മുനിസിപ്പാലിറ്റി ഭരണമെന്നുമാത്രം. കോടിയേരി ഉദ്ഘാടനം ചെയ്ത സമരം വിജയിപ്പിക്കാന്‍ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ സാധിക്കാതെ വന്നപ്പോഴാണ് ജനങ്ങള്‍ക്ക് രാഷ്ട്രീയതീതമായി രംഗത്തിറങ്ങേണ്ടി വന്നത്. ഇന്ന് വര്‍ഗീയതയും ഭീകരവാദവും ആരോപിച്ച് സമരത്തെ തകര്‍ക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്, അതേ കോടിയേരി തന്നെയും. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ നാട്ടില്‍ മതഭീകരവാദികള്‍ക്ക് പകല്‍വെളിച്ചത്തില്‍ രണ്ടുമാസത്തിലേറെയായി പ്രത്യക്ഷ സമരം നടത്താന്‍ കഴിയുന്നതെങ്ങനെയെന്ന് വിശദീകരിക്കേണ്ട ചുമതലയും സി.പി.എമ്മിനുണ്ട്.
കക്ഷിരാഷ്ട്രീയത്തിന്റെ കൌശലങ്ങള്‍ക്കതീതമായി ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തി രൂപപ്പെടുന്ന സമരങ്ങളാണ് പുതിയ കാലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയം. നവസാമൂഹിക പ്രസ്ഥാനങ്ങള്‍ എന്ന പദംതന്നെ രൂപപ്പെട്ടത് ഇത്തരം സമരങ്ങളിലൂടെയാണ്. ഈ നവജനാധിപത്യ, നവസാമൂഹിക മുന്നേറ്റങ്ങളെ മനസ്സിലാക്കാനോ അംഗീകരിക്കാനോ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് കേരളത്തിലെ ഏതാണ്ടെല്ലാ ജനകീയ സമരങ്ങളുടെയും എതിര്‍പക്ഷത്ത് നിലയുറപ്പിക്കുന്ന അവസ്ഥ സി.പി.എമ്മിന് വന്നുപെട്ടത്. ചെങ്ങറ, മൂലമ്പിള്ളി, കിനാലൂര്‍, ഞെളിയന്‍പറമ്പ്, കാതിക്കുടം, വിളപ്പില്‍ശാല... എന്നുതുടങ്ങി കേരളത്തിലെ ശ്രദ്ധേയമായ ഏതാണ്ടെല്ലാ ജനകീയ/നവസാമൂഹിക സമരങ്ങളുടെയും നേര്‍ എതിര്‍പക്ഷത്ത് നിലയുറപ്പിച്ച് ദയനീയമായ തോല്‍വി ഏറ്റുവാങ്ങുകയാണ് സി.പി.എം. ഈ സമരങ്ങള്‍ക്കെല്ലാമെതിരെ സി.പി.എം ഉപയോഗിച്ച ആയുധങ്ങളാവട്ടെ മതഭീകരവാദം മുതല്‍ വിദേശഫണ്ട് വരെയുള്ള കാലാവധി കഴിഞ്ഞ ആരോപണങ്ങളും.
യഥാര്‍ഥത്തില്‍, ആശയപരമായും നൈതികമായും നവസാമൂഹിക സമരങ്ങളോടും പ്രസ്ഥാനങ്ങളോടും ഏറ്റവും ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുക ഇടതുപക്ഷത്തിനായിരുന്നു. എന്നാല്‍, കലശലായ ബുദ്ധിശൂന്യതയും കടുത്ത അസഹിഷ്ണുതയും നിമിത്തം ഈ സമരങ്ങളുമായി ആരോഗ്യകരമായ സംവാദം വികസിപ്പിക്കാന്‍പോലും അവര്‍ക്ക് കഴിയാതെപോയി. ഇത്തരം നവജനാധിപത്യ സമരങ്ങളോട് ആശയപരമായി ഒത്തുപോകാന്‍ കഴിയാതെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരാണ് കോണ്‍ഗ്രസും യു.ഡി.എഫും. കോണ്‍ഗ്രസ് കൊണ്ടുനടക്കുന്ന മുതലാളിത്ത വികസനമാതൃകയുടെ ഇരകളാണ് ഈ സമരങ്ങളെല്ലാം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. എന്നാല്‍, സമരക്കാരുമായി മാന്യമായി ഇടപഴകാനും സംസാരിക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് മൂലമ്പിള്ളിയിലും ചെങ്ങറയിലുമെല്ലാം ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും സ്കോറടിച്ചത്. കേരളത്തിലാകട്ടെ, പാര്‍ട്ടിയുടെ പിന്തുണയില്ലാഞ്ഞിട്ടും അച്യുതാനന്ദന്‍ എന്ന ജനകീയ നേതാവിനെ സാധ്യമാക്കിയത് ഇത്തരം സമരങ്ങളോട് പാര്‍ട്ടിക്കതീതമായിനിന്ന് അനുഭാവം പുലര്‍ത്തുന്നതായി നടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചതാണ്. പ്രാദേശികതലങ്ങളിലും സൂക്ഷ്മാര്‍ഥങ്ങളിലും രൂപപ്പെടുന്ന സമരങ്ങളാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയം. അത് മനസ്സിലാക്കുന്നത് പോകട്ടെ, അതിനെ അഭിസംബോധന ചെയ്യാന്‍പോലും കഴിയാതെ നേര്‍ എതിര്‍പക്ഷത്ത് നിലയുറപ്പിക്കേണ്ട അവസ്ഥ ഇടതുപക്ഷ പ്രസ്ഥാനത്തിന് വന്നുചേരുന്നത് വല്ലാത്തൊരു രാഷ്ട്രീയ ദുരന്തം തന്നെയാണ്.
Courtesy: Madhyamam-07-01-2011

സമരത്തെ പിന്തുണക്കുന്നത് നിറം നോക്കിയല്ല -ജമാഅത്തെ ഇസ്ലാമി

സമരത്തെ പിന്തുണക്കുന്നത്
നിറം നോക്കിയല്ല
-ജമാഅത്തെ ഇസ്ലാമി
കണ്ണൂര്‍:  സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനകൊണ്ട് തലശേãരി നഗരസഭയുടെ ജനവിരുദ്ധ അതിക്രമങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ സാധ്യമല്ലെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. പ്രതിസ്ഥാനത്തുള്ളവരുടെ രാഷ്ട്രീയ നിറത്തെ നോക്കിയല്ല ബഹുജന സമരങ്ങളെ പിന്തുണക്കുന്നത്. പെട്ടിപ്പാലത്തും ചേലോറയിലും നടക്കുന്ന അതിജീവന സമരങ്ങളെ പ്രാകൃതമായി നേരിടുന്നവരെ  തുറന്നുകാണിക്കാനുള്ള ആശയശേഷി ജമാഅത്തെ ഇസ്ലാമിക്കുണ്ട്. കേരളീയ സമൂഹം അഗണ്യകോടിയിലേക്ക് തള്ളിയ പഴകിപ്പുളിച്ച ആരോപണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സി.പി.എമ്മിനെ ബാധിച്ച ആശയദാരിദ്യ്രത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്.
ചര്‍ച്ചക്കു ക്ഷണിച്ച് പുന്നോലിലെ ജനങ്ങളെ നിരന്തരം വഞ്ചിച്ചവര്‍ക്കുമുന്നില്‍ പൊതുജനാരോഗ്യ സംരക്ഷണസമിതി വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നതിനു പകരം ജമാഅത്തെ ഇസ്ലാമിയെ വേട്ടയാടി ശ്രദ്ധതിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍, സി. അബ്ദുന്നാസര്‍, കെ.പി. അബ്ദുല്‍ അസീസ്, സി.കെ. ജബ്ബാര്‍, ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു.

ചേലോറ സംഭവം; വ്യാപക പ്രതിഷേധം

 
 
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച്
ചെയര്‍പേഴ്സനെതിരെ നരഹത്യക്ക് കേസെടുക്കണം-സോളിഡാരിറ്റി
കണ്ണൂര്‍:ചേലോറ സമരനേതാവ് കെ.കെ. മധുവിനെ മാലിന്യവാഹനം കയറ്റി കൊല്ലാനും സമരപ്പന്തല്‍ തകര്‍ക്കാനും ശ്രമിച്ചതില്‍ ചെയര്‍പേഴ്സനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു. മുനിസിപ്പല്‍ ഓഫിസിലേക്ക് സോളിഡാരിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനകീയസമരത്തെ അടിച്ചൊതുക്കാനാണ് തീരുമാനമെങ്കില്‍ അതിശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫൈസല്‍ വാരം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ്, ആഷിഖ് കാഞ്ഞിരോട്, ടി. അസീര്‍, എം.ബി. ഫൈസല്‍, ഫൈസല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി.
കുറ്റക്കാര്‍ക്കെതിരെ നടപടി വേണം 
-വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ചേലോറയില്‍ നടന്നത് നീതീകരിക്കാന്‍ പറ്റാത്ത സംഭവമാണെന്നും ഇത്തരം പ്രവൃത്തി ജനാധിപത്യ സംവിധാനത്തിനുതകുന്നതല്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം അഭിപ്രായപ്പെട്ടു. സമരസ്ഥലത്ത് സമരക്കാര്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലവും പങ്കെടുത്തു.
 ജമാഅത്തെ ഇസ്ലാമി അപലപിച്ചു
കണ്ണൂര്‍: സംഭവത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സെക്രട്ടറി കളത്തില്‍ ബഷീര്‍ എന്നിവര്‍ അപലപിച്ചു. അക്രമത്തില്‍ പരിക്കേറ്റ് എ.കെ.ജി ആശുപത്രിയില്‍ കിടക്കുന്ന സമരസമിതി സെക്രട്ടറി മധുവിനെ ഇരുവരും സന്ദര്‍ശിച്ചു. ചേലോറ മാലിന്യവിരുദ്ധ സമരത്തിന് നേതാക്കള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതിഷേധപ്രകടനം നടത്തി
 സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാഞ്ഞിരോട് ഏരിയ പ്രതിഷേധപ്രകടനം നടത്തി. ഏച്ചുര്‍ ടൌണില്‍ നടന്ന പ്രകടനത്തിന് കെ.കെ. ഫൈസല്‍, സി.ടി. ശഫീഖ്, ബഷീര്‍ മുണ്ടേരി, സജീം കാഞ്ഞിരോട്, സി.ടി. അഷ്കര്‍, കെ.വി. അഷ്റഫ്, ഗഫൂര്‍ ചെമ്പിലോട് എന്നിവര്‍ നേതൃത്വം നല്‍കി.

ഇടിച്ച മാലിന്യവണ്ടി കസ്റ്റഡിയിലെടുക്കും വരെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

 
 
 ചേലോറയില്‍ സമരസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു
ഇടിച്ച മാലിന്യവണ്ടി കസ്റ്റഡിയിലെടുക്കും വരെ
നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
 ചേലോറ ട്രഞ്ചിങ് ഗ്രൌണ്ട് സമരപ്പന്തലിലേക്ക് ഇടിച്ചുകയറ്റി സമരക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ച ലോറി കസ്റ്റഡിയിലെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഉപരോധസമരം തുടങ്ങിയത്. ഉപരോധം കാരണം മേലേചൊവ്വ^മട്ടന്നൂര്‍^ഏച്ചൂര്‍^ചക്കരക്കല്ല് ഭാഗങ്ങളിലേക്ക് ഗതാഗതം നിലച്ചു.
യാത്രക്കാര്‍ വലഞ്ഞു. ഒടുവില്‍ വൈകീട്ട് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. കണ്ണൂര്‍ നഗരസഭാധികൃതരുടെയും പൊലീസിന്റെയും ഭാഗത്തുനിന്ന് നടപടി വൈകിയതിനാല്‍ ഉപരോധ സമരം 4.30 വരെ നീണ്ടു. നാട്ടുകാര്‍ ചെയര്‍പേഴ്സനെതിരെയും നഗരസഭയുടെ കൊള്ളരുതായ്മക്കെതിരെയും മുദ്രാവാക്യം മുഴക്കി.
ഉപരോധ സമരത്തില്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലെ വിവിധ നേതാക്കള്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.വി. പുരുഷോത്തമന്‍, സമരനായിക പന്ന്യോട് ശ്യാമള, വെല്‍ഫെയര്‍ പാര്‍ട്ടിഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.എല്‍. അബ്ദുസ്സലാം, ചാലോടന്‍ രാജീവന്‍, ടി.എന്‍. രമ്യന്‍, കെ. ബുഷ്റ, രമേശന്‍ മാമ്പ, വാര്‍ഡ് മെംബര്‍ ബിന്ദു ജയരാജ്, കെ. പ്രദീപന്‍, വട്ടപ്പൊയില്‍ ജുമുഅത്ത് പള്ളി സെക്രട്ടറി അബൂബക്കര്‍, കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് 4.30 ഓടെ സിറ്റി സി.ഐ സദാനന്ദന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സമരപ്പന്തലില്‍ ഇടിച്ചുകയറിയ വണ്ടി കസ്റ്റഡിയിലെടുത്തശേഷമാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.
നഗരസഭയുടെ നിരുത്തരവാദ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് മേലില്‍ ഒരുവിധ ചര്‍ച്ചക്കും സമരസമിതി തയാറല്ലെന്നും ഇത് ജനങ്ങളുടെ കുടിവെള്ളത്തിനുവേണ്ടിയുള്ള അന്തിമ സമരമാണെന്നും നാട്ടുകാര്‍ പറഞ്ഞു.

ചേലോറ സമരപ്പന്തലിലേക്ക് കണ്ണൂര്‍ നഗരസഭയുടെ മാലിന്യവണ്ടി ഇടിച്ചുകയറ്റി; സമരനേതാവിന് പരിക്ക്

 
ചേലോറ സമരപ്പന്തലിലേക്ക് ലോറി ഇടിച്ചുകയറ്റിയ നിലയില്‍. 
ചേലോറ സമരപ്പന്തലിലേക്ക് കണ്ണൂര്‍ നഗരസഭയുടെ
മാലിന്യവണ്ടി ഇടിച്ചുകയറ്റി; 
സമരനേതാവിന് പരിക്ക്

ചേലോറ ട്രഞ്ചിങ് മാലിന്യ വിരുദ്ധ സമരസമിതിയുടെ പന്തലിലേക്ക് പുലര്‍ച്ചെ കണ്ണൂര്‍ നഗരസഭയുടെ മാലിന്യലോറി ഇടിച്ചുകയറ്റി. പന്തലില്‍ ഉറങ്ങുകയായിരുന്ന സമര നേതാവിന് പരിക്കേറ്റു. മാലിന്യവിരുദ്ധ സമരസമിതി നേതാവും ആക്ഷന്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ.കെ. മധു (51) വിനെ തോളെല്ല് പൊട്ടി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. പന്തലിലുണ്ടായിരുന്ന വി.വി. ബാബു, പി.വി. പ്രദീപന്‍ എന്നിവര്‍ പ്രാഥമിക  കര്‍മത്തിനായി പുറത്തുപോയതായിരുന്നു. നഗരസഭയുടെ മാലിന്യം ചേലോറയില്‍ തള്ളുന്നതിനെതിരെ രണ്ടാഴ്ചയായി ഉപരോധസമരം നടന്നുവരുകയായിരുന്നു.
രണ്ടാഴ്ചയിലധികമായി നഗരസഭാ വളപ്പില്‍ കെട്ടിക്കിടക്കുന്ന മാലിന്യ വണ്ടികള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ ഇരുട്ടിന്റെ മറവില്‍ ചേലോറയില്‍ തള്ളാന്‍  നഗരസഭ ശ്രമിക്കുന്നതായി സമരനേതാക്കള്‍ പറഞ്ഞു. ട്രഞ്ചിങ് ഗ്രൌണ്ടിന്റെ പ്രവേശ കവാടത്തിലായിരുന്നു സമരപ്പന്തല്‍.  വട്ടപ്പൊയില്‍ ട്രാന്‍സ്ഫോര്‍മറില്‍നിന്ന് വൈദ്യുതി കണക്ഷന്‍ ഓഫാക്കി, മാലിന്യ വണ്ടിയുടെ ഹെഡ്ലൈറ്റണച്ചാണ് സമരപ്പന്തലിലേക്ക് ഇടിച്ചുകയറ്റിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നഗരസഭയുടെ പേരുള്ള കെ.എല്‍ 13/ഡബ്ല്യു 481 നമ്പര്‍ ലോറിയിലാണ് മാലിന്യമെത്തിയത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ മധുവിന് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. ഓടിക്കൂടിയ നാട്ടുകാരെ കണ്ട് ലോറി ഉപേക്ഷിച്ച ഡ്രൈവറും മറ്റും പിന്നാലെ വന്ന ജീപ്പില്‍ കയറി രക്ഷപ്പെടുകയായിരുന്നുവത്രെ.  സാധാരണ പുലര്‍ച്ചെ നാലര മണിക്ക് മാലിന്യം തള്ളാന്‍ വണ്ടി വരാറില്ല. രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണിവരെയാണ് മാലിന്യവണ്ടിചേലോറയില്‍ എത്താറ്. സമരകാലത്താകട്ടെ പൊലീസിന്റെ അകമ്പടിയോടുകൂടിയേ മാലിന്യവണ്ടി എത്താറുള്ളൂ. പന്തലിലേക്ക് വണ്ടിയിടിച്ച് കയറ്റിയതറിഞ്ഞ് ഏതാനും പൊലീസുകാര്‍ മാത്രമാണ് സംഭവസ്ഥലത്തെത്തിയത്. സമരക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ച വണ്ടി റോഡ് ഉപരോധ സമരത്തെത്തുടര്‍ന്ന് വൈകീട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.   പതിറ്റാണ്ടുകളായി നടക്കുന്ന സമരത്തിനെതിരായ അതിക്രമം അവകാശ സമരങ്ങള്‍ നടത്തുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജക്കും സെക്രട്ടറിക്കുമെതിരെ കൊലപാതക  ശ്രമത്തിന് കേസെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
പരിക്കേറ്റ കെ.കെ. മധു

Tuesday, January 10, 2012

ചേലോറ മാലിന്യപ്രശ്നം: സമരം ശക്തമാകുന്നു

ചേലോറ മാലിന്യപ്രശ്നം:
സമരം ശക്തമാകുന്നു
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശകളതമാകുന്നു. സമരം 15 ദിവസം പിന്നിട്ടതിന്റെ ഭാഗമായി ഇന്നലെ 'മാനിഷാദ ജനകീയ സാംസ്കാരികവേദി'യുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 15 മെഴുകുതിരി തെളിച്ചു. സമരം 15 ദിവസം തികയുന്നതിന്റെ പ്രതീകമായാണ് ദീപം തെളിച്ചത്. അഹ്മദ് സിറാജ്, ടി.എന്‍. രമ്യന്‍, ഹരി ചക്കരക്കല്ല്, മധു ചേലോറ, രാജീവന്‍ ചാലോടന്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഗ്രാമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അതേസമയം, കണ്ണൂര്‍ നഗരസഭയുടെ ദൂതനായി സിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇന്നലെ സമരപ്പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍, താല്‍ക്കാലിക പരിഹാരത്തിന് തയാറല്ലെന്നും മാലിന്യനിക്ഷേപം മേലില്‍ അനുവദിക്കില്ലെന്നും സമരക്കാര്‍ സി.ഐയെ അറിയിച്ചു.അലക്ഷ്യമായി മാലിന്യം തള്ളുക പതിവായതോടെ പ്രദേശത്തെ കുടിവെള്ളത്തില്‍ മാലിന്യം കലരുന്നത് കണ്ടെത്തിയിരുന്നു. പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ താല്‍ക്കാലിക പരിഹാരമായി കുടിവെള്ള വിതരണത്തിന് പൊതുകിണര്‍ സ്ഥാപിച്ചെങ്കിലും പ്രശ്നത്തിന് പൂര്‍ണ പരിഹാരമായിട്ടില്ല.പ്രദേശവാസികളായ 250ലധികം കുടുംബങ്ങളില്‍ കുടിവെള്ള പ്രശ്നം രൂക്ഷമാവുകയായിരുന്നു. പരിഹാരം തേടി ചേലോറ നിവാസികളും അധികൃതരുമായി പലതവണ നടത്തിയ ചര്‍ച്ച പരിഹാരം കാണാതെ പിരിയുകയായിരുന്നു.

എസ്.ഐ.ഒ: യൂനുസ് സലീം പ്രസി, ആഷിഖ് കാഞ്ഞിരോട് സെക്ര.

എസ്.ഐ.ഒ: യൂനുസ് സലീം പ്രസി,
ആഷിഖ് കാഞ്ഞിരോട് സെക്ര.
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ പ്രസിഡന്റായി യൂനുസ് സലീമിനെയും സെക്രട്ടറിയായി ആഷിഖ് കാഞ്ഞിരോടിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: റാഷിദ് തലശേãരി (ജോ. സെക്ര), റിവിന്‍ജാസ് (കാമ്പസ്), നസീം പൂതപ്പാറ (പി.ആര്‍). ഏരിയാ പ്രസിഡന്റുമാര്‍: സജീര്‍ (മാടായി), വി.എന്‍. ആബിദ് (വളപട്ടണം), അംജദ് (കണ്ണൂര്‍), എന്‍. സാക്കിബ് (മട്ടന്നൂര്‍), അഫ്സല്‍ ഹുസൈന്‍ (ചൊക്ലി), നബീല്‍ നാസര്‍ (തലശേãരി). ജില്ലാ സമിതിയംഗങ്ങള്‍: ഷംസീര്‍ ഇബ്രാഹിം, ടി.പി. മുഹ്സിന്‍, ഫഹദ് അഴിയൂര്‍, മഹ്റൂഫ് ഉളിയില്‍, ജൌഹര്‍ അബ്ദു, മുഹ്സിന്‍ താണ, മുഹമ്മദ് ഷിഹാദ്, നിയാസ് കക്കാട്, ഹുദൈഫ മുസ്തഫ, റഷീദ് ഇബ്നു അബ്ബാസ്.
എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം നഹാസ് മാള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, റഷീദ് അബ്ബാസ് എന്നിവര്‍ സംസാരിച്ചു.

പെട്ടിപ്പാലം പുതിയ സാമൂഹികക്രമത്തിന്റെ ഇര -സച്ചിദാനന്ദസിന്‍ഹ

പെട്ടിപ്പാലം പുതിയ 
സാമൂഹികക്രമത്തിന്റെ ഇര
-സച്ചിദാനന്ദസിന്‍ഹ
ന്യൂമാഹി: വന്‍കിട വ്യവസായവത്കരണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹിക ക്രമത്തിന്റെ ഇരകളാണ് പെട്ടിപ്പാലത്തേതെന്ന് സമാജ്വാദി ജനപരിഷത്ത് ദേശീയനേതാവ് സച്ചിദാനന്ദസിന്‍ഹ അഭിപ്രായപ്പെട്ടു. സമാജ്വാദി ജനപരിഷത്ത് ദേശീയ നേതൃത്വത്തിന്റെ കേരള പര്യടനത്തിന്റെ ഭാഗമായി പെട്ടിപ്പാലം സമരപന്തലില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചയദാര്‍ഢ്യത്തോടെ സമരം തുടരുന്ന പോരാളികളുടെ മുമ്പില്‍ അധികൃതര്‍ക്ക് തലകുനിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട എന്നിവര്‍ സംസാരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനല്‍ കണ്‍വീനര്‍ പി.എം.അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭയുടെ ആവശ്യം തള്ളണം 
-പൊതുജനാരോഗ്യ സമിതി
തലശേãരി: പെട്ടിപ്പാലത്ത് നഗരസഭയുടെ മാലിന്യം തള്ളല്‍ രണ്ടുവര്‍ഷംകൂടി തുടരാന്‍ സഹായിക്കണമെന്ന തലശേãരി നഗരസഭയുടെ ആവശ്യം പഞ്ചായത്ത് അധികാരികള്‍ തള്ളിക്കളയണമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ തുടരാനും നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും അനുവദനീയമല്ലാത്ത സി.ആര്‍.ഇസെഡ്^3 മേഖലയില്‍പെടുന്നതെന്ന് പഞ്ചായത്ത് സര്‍ക്കാറിനു റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് വന്‍കിട മാലിന്യപ്ലാന്റുണ്ടാക്കാന്‍ നടന്ന ശ്രമം ജനവിരുദ്ധവും അഴിമതി തുടരാനുള്ള കുത്സിതനീക്കവുമാണെന്ന് സമിതി ആരോപിച്ചു.

മാലിന്യപ്രശ്നം: മുഖ്യമന്ത്രി ഇടപെടണം -വെല്‍ഫെയര്‍ പാര്‍ട്ടി

 മാലിന്യപ്രശ്നം: മുഖ്യമന്ത്രി ഇടപെടണം
-വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ജില്ലയിലെ പെട്ടിപ്പാലം, ചേലോറ വാസികള്‍ അഭിമുഖീകരിക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നഗരസഭയിലെ മാലിന്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സംസ്കരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്ന ചര്‍ച്ചക്ക് നാട്ടുകാരും നഗരസഭയും തയാറാവണം. വിഷയത്തില്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് ഫാക്സയച്ചു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, ഡോ. ശാന്തി ധനഞ്ജയന്‍, പി. നാണി ടീച്ചര്‍, പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, ടോമി ജേക്കബ്, വി.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു

Monday, January 9, 2012

FATHERS KERALA

PRABODHANAM WEEKLY

ചേലോറ മാലിന്യസമരം: വീട്ടമ്മമാര്‍ ഗ്രാമസഭയിലേക്ക് മാര്‍ച്ച് നടത്തി

ചേലോറ മാലിന്യസമരം:
വീട്ടമ്മമാര്‍ ഗ്രാമസഭയിലേക്ക്
മാര്‍ച്ച് നടത്തി

ചേലോറ മാലിന്യവിരുദ്ധ സമരത്തിന്റെ  ഭാഗമായി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ഗ്രാമസഭ നടക്കുന്ന വട്ടപ്പൊയില്‍ മാപ്പിള എല്‍.പി സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍ നഗരസഭ ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ ഗ്രാമസഭയില്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കി. നഗരസഭയുടെ വിഴുപ്പുഭാണ്ഡം പേറാന്‍ ചേലോറ വാസികള്‍ക്കിനിയാവില്ലെന്നും ഇപ്പോള്‍ നടക്കുന്ന സമരം അന്തിമസമരമാണെന്നും നാട്ടുകാര്‍ പറഞ്ഞു. 1952 മുതലാണ് നഗരസഭ മാലിന്യം ചേലോറയില്‍ തള്ളാന്‍ തുടങ്ങിയത്. ഇതിനകം വിവിധ കാലങ്ങളിലായി നിരവധി സമരങ്ങള്‍ പരിസരവാസികള്‍ നടത്തിയിരുന്നു. ഓരോ സമരത്തിലും നഗരസഭയും ഉദ്യോഗസ്ഥരും നല്‍കിയ ഉറപ്പിലാണ് സമരം നിര്‍ത്തിവെച്ചിരുന്നത്.

Sunday, January 8, 2012

ബുര്‍ദ മജ്ലിസ്: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍?

ബുര്‍ദ മജ്ലിസ്:
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍?
1. നബിയുടെ കാലത്ത് ഇത്തരം പരിപാടികള്‍ ഉണ്ടായിരുന്നോ?
2. മഹല്ലിന്റെ പൊതു നന്മക്കും പുരോഗതിക്കും ഉപയോഗപെടുത്തേണ്ട പണവും അധ്വാനവും ഇത്തരം സംഘടനാ പരിപാടികള്‍ക്ക് ഉപയോഗിക്കാമോ?
മുജാഹിദുകാരും എ പി സുന്നിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും തബ്ലീഗുകാരും കോണ്‍ഗ്രസ്സുകാരും ലീഗുകാരും മാര്‍കിസ്റ്റുകാരും പോപ്പുലര്‍ ഫ്രാന്റുകാരും അടങ്ങുന്ന മഹല്ല് നിവാസികളുടെ പൊതു സ്വത്തായ കാഞ്ഞിരോട് മഹല്ല് സമസ്തയുടെ പരിപാടി മാത്രം നടത്തുന്നത് നല്ലതാണോ?
3. വിവിദ സംഘടനളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പണം ഉപയോഗിച്ച്  പടിത്തുയര്‍ത്തിയ കാഞ്ഞിരോട് മഹല്ലിന്റെ വസ്തു വകകള്‍ സമസ്തയുടെ പരിപാടികള്‍ക്ക് മാത്രം ഉപയോഗിക്കുന്നത് നാട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലേ?
4. സമസ്തക്ക് സ്വന്തമായി ഫണ്ടില്ലേ?
5. നാട്ടുകാരുടെ ആസ്തി ഉപയോഗിച്ചു വേണോ സമസ്തക്ക് പരിപാടി നടത്താന്‍?
6. മഹല്ലിലെ എല്ലാ അംഗങ്ങളോടും ചോദിചിറ്റാണോ ഈ പരിപാടി സംഘടിപ്പിച്ചത്?
7. റാതീബും കുത്ത്റാതീബും മാല മൌലൂദുമൊക്കെ അവസാനിപ്പിച്ച് യദാര്‍ത്ഥ ഇസ്ലാമികാദര്‍ശത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാഞ്ഞിരോട് മഹല്ലു നിവാസികളെ പുതിയ ബിദ്അത്തായ ബുര്‍ദ മജ്ലിസ് നടത്തി വീണ്ടും  അനാചാരങ്ങളുടെയും അന്തവിശ്വാസങ്ങളുടെയും ലോകത്തിലേക്ക്  ആനയിക്കാനുള്ള ശ്രമം ആരുടെ ബുദ്ധിയില്‍ ഉദിച്ചതാണ്?
8. ബുര്‍ദ മജ്ലിസ് നടത്തിയാല്‍ ഈമാന്‍ എത്ര ശതമാനം വര്‍ധിക്കും?
വിവിദ സംഘടനളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പണം ഉപയോഗിച്ച്  പടിത്തുയര്‍ത്തിയ മഹല്ല്  ആസ്തികള്‍ അവരുടെ മുഴുവന്‍ സമ്മതമില്ലാതെ ഉപയോഗിക്കുന്നത് സമസ്ത നേതാക്കള്‍ക്ക് ഹലാലോ ഹറാമോ?
9. സംഘടനകളെക്കാള്‍ വലുതല്ലേ ഇസ്ലാമിക ഐക്യം?
സമസ്ത നേതൃത്തം മറുപടി പറയുക...

MBL

KMJC

Courtesy: Chandrika

മുക്കുന്ന് -ആനക്കില്‍ റോഡ് ഗതാഗതയോഗ്യമാക്കണം: സോളിഡാരിറ്റി

മുക്കുന്ന് -ആനക്കില്‍ റോഡ്
ഗതാഗതയോഗ്യമാക്കണം: സോളിഡാരിറ്റി
തളിപ്പറമ്പ്: മുക്കുന്ന്-ആനക്കില്‍റോഡ് റീ ടാര്‍ ചെയ്ത് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് സോളിഡാരിറ്റി കുപ്പം യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
ബസ് സര്‍വീസ് ഇല്ലാത്ത ഈ റൂട്ടില്‍ പ്രദേശവാസികള്‍ക്ക് ഏക ആശ്രയം ഓട്ടോ സര്‍വീസ് മാത്രമാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോ സര്‍വീസും നിലച്ച സ്ഥിതിയാണ്. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍  ജനകീയ പ്രക്ഷോഭത്തിന്  സോളിഡാരിറ്റി നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യൂനിറ്റ് പ്രസിഡന്റ് ഖാലിദ് കുപ്പം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ഉസ്മാന്‍ നന്ദി പറഞ്ഞു.

കോളജ് യൂനിയന്‍ ഉദ്ഘാടനം

 കോളജ് യൂനിയന്‍ ഉദ്ഘാടനം
മട്ടന്നൂര്‍: ഉളിയില്‍ ഐഡിയല്‍ അറബിക് കോളജ് യൂനിയന്‍ ഉദ്ഘാടനം കവിയും കൊച്ചിന്‍ ഹനീഫ മെമ്മോറിയല്‍ പുരസ്കാര ജേതാവുമായ കെ.വി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി. മാഞ്ഞുമാസ്റ്റര്‍, എഴുത്തുകാരന്‍ വി.കെ. കുട്ടു, കെ.കെ. രവീന്ദ്രന്‍ മാസ്റ്റര്‍, കെ. മഅ്റൂഫ് മാസ്റ്റര്‍, പി. റിയാസ് മാസ്റ്റര്‍, പി. സജ്ന ടീച്ചര്‍, സി.കെ. ശബ്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ കെ.വി. ഹന നൂറുദ്ദീന്‍ സ്വാഗതവും എന്‍.എന്‍. റംശീന  നന്ദിയും പറഞ്ഞു.

ധനസഹായം നല്‍കി

ധനസഹായം നല്‍കി
 പേരാവൂര്‍ കൃപ ട്രസ്റ്റിന് ആംബുലന്‍സ് വാങ്ങുന്നതിനുള്ള ധനസഹായം ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രസിഡന്റ് കെ.വി. നിസാര്‍ കൃപ ട്രസ്റ്റ് മാനേജര്‍ സന്തോഷിന് നല്‍കുന്നു
ഇരിട്ടി: പേരാവൂര്‍ കൃപ ട്രസ്റ്റിന്റെ കീഴിലുള്ള അന്തേവാസികള്‍ക്ക് ആംബുലന്‍സ് വാങ്ങുന്നതിനായുള്ള പദ്ധതിയിലേക്ക് സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി സഹായധനം നല്‍കി. ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രസിഡന്റ് കെ.വി. നിസര്‍, കൃപ ട്രസ്റ്റ് മാനേജര്‍ എം.വി. സന്തോഷിന്് ധനസഹായം കൈമാറി. സോളിഡാരിറ്റി ഏരിയാ വൈസ് പ്രസിഡന്റ് എം. ഷാനിഷ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി നൌഷാദ് മേത്തര്‍, യൂനിറ്റ് സെക്രട്ടറി സി. റിയാസ്, കെ.പി. അബ്ദുല്‍ ഖാദര്‍, സി. റഷീദ്, സി. അലി, എം.കെ. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.