Tuesday, April 3, 2012
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ ദാരിദ്ര്യത്തെ തുടച്ചു നീക്കും - കെ എ പട്ടേരി
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ ദാരിദ്ര്യത്തെ തുടച്ചു നീക്കും - കെ എ പട്ടേരി
കവിയൂര്‍ : ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ നടപ്പാക്കുന്ന രാജ്യത്ത് ദാരിദ്ര്യം തുടച്ചു നീക്കാന്‍ കഴിയുമെന്ന് പ്രമുഖ ഗാന്ധിയന്‍ ആക്ടിവിസ്റ്റ് കുഞ്ഞികൃഷ്ണന് അടിയോടി പട്ട്യേരി പ്രസ്താവിച്ചു . ജമാഅത്തെ ഇസ്ലാമി കവിയൂര്‍ - വയലില്‍ പള്ളി വനിതാ പ്രവര്‍ത്തകര്‍ നടത്തുന്ന കൈത്താങ്ങ് പലിശ രഹിത പരസ്പര സഹായ സംഘത്തിന്റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പലിശക്കെണിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി ഒരു കൂട്ടം വനിതകള്‍ മുന്നോട്ട് വന്നത് രാജ്യത്തിനു മാതൃകയാണ് . ഇതൊരു സേവന പ്രവര്‍ത്തനമെന്നതിലുപരി പലിശക്കെതിരെയുള്ള ശക്തമായ ഒരു വിദ്യാഭ്യാസമാണ് കൈത്താങ്ങ് നിര്‍വഹിക്കുന്നതെന്നും , ഇത്തരം സംരംഭങ്ങള്‍ നാട്ടിലെല്ലായിടത്തും വളര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ജമാഅത്തെ ഇസ്ലാമി കാസര്‍ക്കോട് ജില്ലാ പ്രസിടന്റ്റ് യു പി സിദ്ദീഖ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു . വാര്‍ഡു മെമ്പര്‍ സിന്ധു മനോഹരന് , അഡ്വക്കേറ്റ് രവീന്ദ്രന് , എം ദാവൂദ് എന്നിവര്‍ സംസാരിച്ചു. ബുഷ്റ പി റിപ്പോര്‍ട്ട് അവതരിപ്പുച്ചു . കൈത്താങ്ങ് പ്രസിടന്റ്റ് പി സി ഷമീമ അദ്ദ്യക്ഷത വഹിച്ചു , സെക്രട്ടറി സി ഹസീന സ്വാഗതം പറഞ്ഞു.
പൊതുയോഗം
പൊതുയോഗം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം താഴെമൗവ്വഞ്ചേരിയില് പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സഈദ് എലങ്കമല്‍ മുഖ്യപ്രഭാഷണം നടത്തി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.നേതൃപരിശീലന ക്യാമ്പ്
നേതൃപരിശീലന ക്യാമ്പ്
വിളയാങ്കോട്: ക്ളാസ്മുറിയുടെ നാല്ചുവരുകള്ക്കുള്ളില്നിന്നും സമൂഹത്തിലെ പൊള്ളുന്ന കാഴ്ചകളിലേക്ക് വിദ്യാര്‍ഥികള്‍ കണ്ണുകള്‍ തുറന്നുവെക്കണമെന്ന് ഫോക്ലോര് അക്കാദമി ചെയര്മാന് പ്രഫ. ബി. മുഹമ്മദ് അഹമ്മദ് പറഞ്ഞു. വിറാസ് കോളജ് യൂനിയനും എന്‍.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. ഷംസീര്‍ സ്വാഗതവും സെക്രട്ടറി കെ.എം. ആനിസ നന്ദിയും പറഞ്ഞു. അജ്മല്‍ പ്രാര്‍ഥന നടത്തി. മലയാളം ലെക്ചറര്‍ ആര്.സി. പ്രദീപന് അതിഥികളെ പരിചയപ്പെടുത്തി.
രണ്ടുദിവസമായി നടന്ന ശില്പശാലയില് ഒലിപ്പീല് നിയാസ് (ഇഫക്ടിവ് ലീഡര്ഷിപ്), നിസാര്‍ അഹ്മദ് (ഹൗ ടു സ്പീക്), സാദിഖ് മമ്പാട്, ആബിദ് (ഇവന്റ് മാനേജ്മെന്റ്) എന്നിവര്‍ ക്ളാസെടുത്തു. ഓസ്കര് പുരസ്കാരം നേടിയ ഇറാനിയന്‍ സിനിമ ‘എ സെപറേഷന്’ പ്രദര്‍ശനവും നടന്നു.

വാര്‍ഷികാഘോഷവും യാത്രയയപ്പും
വാര്‍ഷികാഘോഷവും യാത്രയയപ്പും
കാഞ്ഞിരോട്: വിരമിക്കുന്ന അധ്യാപിക കെ.കെ. ഭാര്‍ഗവിക്ക് പുറവൂര് എ.എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി യാത്രയയപ്പ് നല്കി. ഗ്രാമപഞ്ചായത്ത് മെംബര്‍ പി.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ഉപഹാര സമര്‍പ്പണം പി.ടി.എ പ്രസിഡന്റ് എ. രമേശന് നിര്‍വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് ഫൗസിയ എന്‍ഡോവ്മെന്റ് വിതരണം നിര്‍വഹിച്ചു. സബ്ജില്ലാ കലോത്സവത്തില്‍ മാപ്പിളപ്പാട്ടിന് എ ഗ്രേഡ് നേടിയ സുഹാനക്ക് അശ്റഫ് പുറവൂര് സര്‍ട്ടിഫിക്കറ്റ് നല്കി. പി.കെ. പാര്‍വതി ടീച്ചര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഐ.വി. രമേശന്, സജീര്‍ എന്നിവര്‍ സംസാരിച്ചു. പി. പ്രദീപ് സ്വാഗതവും പി. ഹാഷിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ചേലോറ മാലിന്യവിരുദ്ധ സമരം നൂറാം ദിവസം
മുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു
കണ്ണൂര്‍ നഗരസഭയുടെ മാലിന്യംതള്ളല്‍ കാരണം കുടിവെള്ളം മലിനമായ ചേലോറയില്‍ നഗരസഭ നടത്തിയിരുന്ന കുടിവെള്ള വിതരണം നിലച്ചിട്ട് 100 ദിവസം പിന്നിട്ടു. 2011 ഡിസംബര്‍ 23 മുതലാണ് ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് നഗരസഭയുടെ കുടിവെള്ളവിതരണം മുടങ്ങിയത്. ഇതത്തേുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ മാലിന്യവിരുദ്ധ സമരം തുടങ്ങി.
നിരന്തരമായ മാലിന്യനിക്ഷേപം കാരണം പ്രദേശത്തെ കിണറുകളിലെ കുടിവെള്ളം മലിനമായതിനാലാണ് നഗരസഭ ബദല്‍ സംവിധാനമേര്‍പ്പെടുത്തിയത്. ഇതിന് പരിഹാരം വേണമെന്നും ചേലോറ മാലിന്യമുക്ത ഗ്രാമമാക്കണമെന്നും ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു.
എന്നാല്‍, സമരം അവസാനിപ്പിച്ചാല്‍ കുടിവെള്ളം നല്‍കാമെന്ന വാശിയിലാണ് നഗരസഭ. നാട്ടുകാരും നഗരസഭ അധികൃതരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഒട്ടനേകം കുടുംബങ്ങളിലെ കുടിവെള്ളസ്വപ്നം പാടെ നിലക്കുകയായിരുന്നു.
കുടിവെള്ള വിതരണത്തിനായി പഞ്ചായത്ത് കുഴിപ്പിച്ച കിണറും ഉപയോഗശൂന്യമാണ്. നഗരസഭ സ്ഥാപിച്ച കുടിവെള്ളപൈപ്പിന് മുന്നില്‍ പാത്രങ്ങള്‍ നിരത്തിവെച്ച് വല്ലപ്പോഴും വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ചേലോറക്കാര്‍.
നഗരസഭയുടെ കുടിവെള്ളം മുടങ്ങുമ്പോള്‍ മുന്‍കാലങ്ങളില്‍ പഞ്ചായത്തധികൃതര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്താറുണ്ടായിരുന്നു. എന്നാല്‍, മാലിന്യം തള്ളുന്ന വിഷയത്തില്‍ പഞ്ചായത്തും നഗരസഭയോടൊപ്പം ചേര്‍ന്നതോടെ അതും നിലച്ച മട്ടാണ്.
കുടിവെള്ളത്തിനായി പഞ്ചായത്തധികൃതരെയും നഗരസഭാധികൃതരെയും പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു.

പെട്ടിപ്പാലം: പൊലീസ് ഭീഷണിക്കെതിരെ പ്രതിഷേധം
പെട്ടിപ്പാലം:
പൊലീസ് ഭീഷണിക്കെതിരെ പ്രതിഷേധം
തലശ്ശേരി: മാര്‍ച്ച് 20ന് പെട്ടിപ്പാലത്ത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന പൊലീസ് അതിക്രമത്തിനുശേഷവും പുന്നോല്‍ നിവാസികളെ കള്ളക്കേസില്‍ കുടുക്കിയും ഭീഷണി മുഴക്കിയുമുള്ള പൊലീസ് നടപടിക്കെതിരെ പുന്നോലില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതൃത്വത്തില്‍ പ്രതീകാത്മക തടവറയും മൗന പ്രതിഷേധവുമാണ് ഇന്നലെ നടത്തിയത്.
കൈയും വായും മൂടിക്കെട്ടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പൊലീസ് അതിക്രമത്തിന്‍െറയും പിഞ്ചുകുട്ടികളെ കാക്കിധാരികള് ആക്രമിക്കുന്ന ഫോട്ടോകളും പ്രദര്‍ശിപ്പിച്ചു. പൊലീസും നഗരസഭയും ഭരണകൂടവും ചേര്‍ന്ന് എന്തു നടപടി സ്വീകരിച്ചാലും പെട്ടിപ്പാലത്ത് വിജയംവരെ സമരം ചെയ്യുമെന്ന് ജനങ്ങള്‍ മൗനപ്രതിജ്ഞയെടുത്തു. പി.എം. അബ്ദുന്നാസര്‍, കെ.കെ. അബൂബക്കര്‍, കെ.പി. സജീവന്, എന്‍.കെ. ഉമര്‍കുട്ടി, മറിയം ജമീല, കെ.ബാബു എന്നിവര്‍ നേതൃത്വം നല്കി.

ജി.ഐ.ഒ ടീന്‍സ് മീറ്റ്
ജി.ഐ.ഒ ടീന്‍സ് മീറ്റ്
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ (ടീന്‍സ് മീറ്റ്) ഏപ്രില്‍ ഒമ്പത്, 10, 11, 12 തീയതികളില്‍ വിളയാങ്കോട് വാദിസലാമില്‍ നടത്തും. ഈവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. താല്പര്യമുള്ളവര് പ്രോഗ്രാം കണ്‍വീനറുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഏഴിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫോണ്‍: 9995953016, 8129604080.
ടാലന്റീന്: മെഗാഫൈനല്‍
ടാലന്റീന്: മെഗാഫൈനല്‍
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടാലന്റീന് ഇന്റര്‍നാഷനല്‍ ടാലന്റ് സര്‍ച് എക്സാമിന്‍െറ മെഗാഫൈനല്‍ ഏപ്രില്‍ അഞ്ചിന് കോഴിക്കോട് നടക്കും. വിജയികള്‍ക്ക് ഒരുലക്ഷത്തിന്‍െറ സ്കോളര്‍ഷിപ് നല്‍കും. മെഗാഫൈനല്‍ റൗണ്ടിലേക്ക് ജില്ലയില്‍നിന്ന് പയ്യന്നൂര്‍ എടാട്ട് വി.ഇ.എസ് വിദ്യാലയത്തിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി ജയദേവ് മേനോന് തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍/സീനിയര്‍ വിഭാഗങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ജയദേവ് മേനോനെ എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് യൂനുസ് സലീം അഭിനന്ദിച്ചു.
പ്രശാന്ത് ഒളവിലത്തെ അനുമോദിച്ചു
പ്രശാന്ത് ഒളവിലത്തെ അനുമോദിച്ചു
ന്യൂമാഹി: അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനും ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവുമായ ചിത്രകാരന് പ്രശാന്ത് ഒളവിലത്തെ സ്കൂള്‍ പി.ടി.എ, മാനേജ്മെന്റ് സംയുക്ത യോഗം അനുമോദിച്ചു.
ട്രസ്റ്റ് ചെയര്മാന് കെ. അബ്ദുറഹീം പ്രശാന്ത് മാസ്റ്റര്‍ക്ക് മെമന്‍േറാ കൈമാറി. മാഹി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് നൂറുല്‍ അമീന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
25 വര്‍ഷമായി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന അജിതയെ ആദരിച്ചു. മജ്ലിസ് എം.ടി.എസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍, അല്‍ഫലാഹ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പി.ടി.എ പ്രസിഡന്റ് അഹമ്മദ് പെരിങ്ങാടി വിതരണം ചെയ്തു. അല്‍ഫലാഹ് 30ാം വാര്‍ഷിക സപ്ളിമെന്റ് അബ്ദുറഹീം പ്രകാശനം ചെയ്തു. അല്‍ഫലാഹ് ട്രസ്റ്റ് മെംബര്‍ കെ.കെ. അബ്ദുല്ല, വെല്വിഷേര്സ് ഫോറം സെക്രട്ടറി കെ. അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഡി. ഷീജ, അജിത, സബ്രീന എന്നിവര്‍ സംസാരിച്ചു.

Monday, April 2, 2012
യുവജന സംഗമം നടത്തും
യുവജന സംഗമം നടത്തും
തളിപ്പറമ്പ്: സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറിന് തളിപ്പറമ്പില്‍ യുവജന സംഗമം നടത്തും. സിനിമാ സംവിധായകന് ഷെറി ഉദ്ഘാടനം ചെയ്യും. വിഷ്വല്‍ പ്രോഗ്രാമും അരങ്ങേറും. സംഘാടക സമിതി യോഗത്തില്‍ ജില്ലാ സമിതി അംഗം ജബ്ബാര്‍ ചേലേരി അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് മിഫ്താഫ്, ഉസ്മാന് കുപ്പം, കെ.കെ. ഖാലിദ്, മുസദ്ദിഖ് എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലത്ത് ഇന്ന് പ്രതീകാത്മക തടവറയും മൗനധര്‍ണയും
പെട്ടിപ്പാലത്ത് ഇന്ന് പ്രതീകാത്മക
തടവറയും മൗനധര്‍ണയും
തടവറയും മൗനധര്‍ണയും
ന്യൂമാഹി: പുന്നോല്‍ പ്രദേശത്തെ വീടുകളില്‍ കയറി കള്ളക്കേസുകള്‍ സൃഷ്ടിക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രതീകാത്മക തടവറയും മൗനധര്‍ണയും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മുതല്‍ 11 മണിവരെ പുന്നോല്‍ ആല്‍മരം പരിസരത്ത് സംഘടിപ്പിക്കുന്ന പ്രതീകാത്മക തടവറയും മൗനധര്‍ണയും സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. പൊലീസ് ക്രൂരത തെളിയിക്കുന്ന ഫോട്ടോകളും പ്ളക്കാര്‍ഡുകളും പ്രദര്‍ശിപ്പിക്കുമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സി.കെ. രാജീവന് സ്വാഗതം പറഞ്ഞു.
ദേശീയപാത സംരക്ഷണ സമിതി എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
ദേശീയപാത സംരക്ഷണ സമിതി
എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
കണ്ണൂര്‍: ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കെ. സുധാകരന് എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ബി.ഒ.ടി പാത ഉപേക്ഷിക്കുക, ദേശീയപാത 30 മീറ്ററില്‍ സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുക, സമരക്കാരെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തി.
ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി.കെ. സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് ഒന്നും കൊടുക്കില്ളെന്ന് പ്രഖ്യാപിച്ച് ഭൂമി പിടിച്ചെടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ. അപ്പുക്കുട്ടന് (ഇടതുപക്ഷ ഏകോപന സമിതി), എം.കെ. ജയരാജന് (എസ്.യു.സി.ഐ), പി.ഇസെഡ്. അസീസ് ഹാജി (മുഴപ്പിലങ്ങാട് ശാദുലി പള്ളി പ്രസിഡന്റ്), നസീര്‍ കടാങ്കോട് (കടാങ്കോട് ആക്ഷന്‍ കമ്മിറ്റി) തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എന്‍ പാര്‍ക്കിനടുത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് എം.പിയുടെ വീടിനു സമീപം പൊലീസ് തടഞ്ഞു. എം.കെ. അബൂബക്കര്‍, വത്സലന്‍, ഷാജി ചാല, പി.വി. മഹമൂദ്, അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

മനുഷ്യ കര്‍ത്തവ്യം ധര്‍മ സംസ്ഥാപനം -ടി.ആരിഫലി
മനുഷ്യ കര്‍ത്തവ്യം ധര്‍മ സംസ്ഥാപനം -ടി.ആരിഫലി
പഴയങ്ങാടി: ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യന്‍െറ കര്‍ത്തവ്യം ധര്‍മത്തിനുവേണ്ടി നിലകൊള്ളുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പറഞ്ഞു. വാദിഹുദ സ്ഥാപനങ്ങളുടെ സാരഥിയും തഅ്ലീമുല് ഇസ്ലാം ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന വി.കെ. മൊയ്തു ഹാജിയുടെ സ്മരണിക പഴയങ്ങാടി വാദിഹുദയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമ്പിന്‍െറ ധര്‍മം പഞ്ചസാരയും പഞ്ചസാരയുടെ ധര്‍മം മധുരവുമാണ്. ഇത്തരത്തില്‍ മനുഷ്യന് മനുഷ്യന്േറതായ ധര്‍മമുണ്ട്. ഈ ധര്മസംസ്ഥാപനമാവണം മനുഷ്യജീവിതത്തിന്‍െറ ലക്ഷ്യം. മൂന്നു പതിറ്റാണ്ടിലേറെ കാലം വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനത്തിലൂടെ മൊയ്തു ഹാജി ചെയ്ത സേവനം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സ്മരണിക കെ.കെ. ഹംസ മൗലവി ഏറ്റുവാങ്ങി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. ഭാസ്കരന് മാസ്റ്റര്‍, താഹ മാടായി, ഡോ.എസ്.എല്‍.പി. ഉമര്‍ ഫാറൂഖ്, പി. ഇഖ്ബാല്‍, വി.സി. മുഹമ്മദ് ഇഖ്ബാല്‍, ആര്.സി. പവിത്രന്, ടി.പി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് പുതിയങ്ങാടി സ്മരണികാ സമര്‍പ്പണം നടത്തി. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും സൈദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

Saturday, March 31, 2012
വി.കെ. മൊയ്തു ഹാജി അനുസ്മരണം ഇന്ന്
വി.കെ. മൊയ്തു ഹാജി അനുസ്മരണം ഇന്ന്
പഴയങ്ങാടി: ഉത്തരകേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ച പഴയങ്ങാടി വാദിഹുദ തഅ്ലീമുല് ഇസ്ലാം ട്രസ്റ്റ് ചെയര്മാന് വി.കെ.മൊയ്തു ഹാജി അനുസ്മരണ പ്രഭാഷണവും ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ പുറത്തിറക്കുന്ന സ്മരണിക പ്രകാശനവും ഇന്ന് ഉച്ച രണ്ടുമണിക്ക് വാദിഹുദയില്‍ നടക്കും. ജമാഅത്തെ ഇസ്ലാമി അമീര്‍ ടി.ആരിഫലി സ്മരണിക പ്രകാശനം ചെയ്യും. ടി.കെ.അഹമ്മദ് ഹാജി ഏറ്റുവാങ്ങും. ഗള്‍ഫ് മാധ്യമം ഏഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിക്കും.
വ്യാപാരി സമ്മേളനം
വ്യാപാരി സമ്മേളനം
കാഞ്ഞിരോട്: വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരോട് യൂനിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് സി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ. സുധാകരന് അധ്യക്ഷത വഹിച്ചു. ആദ്യകാല കച്ചവടക്കാരെ മേഖലാ പ്രസിഡന്റ് ആദരിച്ചു. ഉച്ചക്കുശേഷം നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരോട് യൂനിറ്റ് പ്രസിഡന്റ് അഹമ്മദ് നന്ദി പറഞ്ഞു.
സ്കൂള്‍ വാര്‍ഷികം
സ്കൂള്‍ വാര്‍ഷികം
കാഞ്ഞിരോട്: കാഞ്ഞിരോട് എ.യു.പി സ്കൂള്‍ വാര്‍ഷികാഘോഷം മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സമ്മാനദാനം അഹമ്മദ്കുട്ടി മാസ്റ്റര്‍ നിര്‍വഹിച്ചു. മഹറൂഫ്, വാര്‍ഡംഗം പി.സി. നൗഷാദ്, എ.എന്‍. അരുണിമ, മദര്‍ പി.ടി.എ പ്രസിഡന്റ് എസ്.എം. ശാഹിദ, സി.എ. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പി.കെ. യമുന നന്ദി പറഞ്ഞു.
സമ്മാനദാനം അഹമ്മദ്കുട്ടി മാസ്റ്റര്‍ നിര്‍വഹിച്ചു. മഹറൂഫ്, വാര്‍ഡംഗം പി.സി. നൗഷാദ്, എ.എന്‍. അരുണിമ, മദര്‍ പി.ടി.എ പ്രസിഡന്റ് എസ്.എം. ശാഹിദ, സി.എ. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പി.കെ. യമുന നന്ദി പറഞ്ഞു.
പെട്ടിപ്പാലം: പൊലീസ്പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തണം- പൊതുജനാരോഗ്യ സമിതി
പെട്ടിപ്പാലം: പൊലീസ്പീഡനത്തിനെതിരെ
ശബ്ദമുയര്‍ത്തണം- പൊതുജനാരോഗ്യ സമിതി
ശബ്ദമുയര്‍ത്തണം- പൊതുജനാരോഗ്യ സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് ലോറി കത്തിച്ചതിലെ പ്രതികളെ പിടിക്കാന്‍ സാധിക്കാത്ത പൊലീസ് നിരപരാധികളെ പീഡിപ്പിക്കുന്നതിനെതിരെ മനുഷ്യസ്നേഹികള്‍ ശബ്ദമുയര്‍ത്തണമെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പുന്നോലില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പൊലീസ് കയറി ഭീതി സൃഷ്ടിച്ച് സമരത്തില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കാനാണ് ശ്രമമെന്നും സമിതി ആരോപിച്ചു.
പെട്ടിപ്പാലം: നഗരസഭ പ്രതികാരം അവസാനിപ്പിക്കണം -സോളിഡാരിറ്റി
പെട്ടിപ്പാലം: നഗരസഭ പ്രതികാരം
അവസാനിപ്പിക്കണം -സോളിഡാരിറ്റി
അവസാനിപ്പിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: പെട്ടിപ്പാലം നിവാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം ചെയ്തതിന്‍െറ പേരില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നഗരസഭ നടത്തുന്ന പ്രതികാരവേട്ട അവസാനിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന് ആവശ്യപ്പെട്ടു. മാലിന്യവണ്ടി കത്തിച്ചതിലും കെ.എസ്.ആര്.ടി.സി ബസിന് കല്ളെറിഞ്ഞ സംഭവത്തിലും യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ താല്പര്യമില്ലാത്ത നഗരസഭ സോളിഡാരിറ്റിയുടെ നിരപരാധികളായ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം -ടി.കെ. മുഹമ്മദലി
അജ്മലിന്‍െറ മരണം:
പ്രതികളെ മാതൃകാപരമായി
ശിക്ഷിക്കണം -ടി.കെ. മുഹമ്മദലി
ശിക്ഷിക്കണം -ടി.കെ. മുഹമ്മദലി
കണ്ണൂര്‍: റാഗിങ്ങിനിടെ പൊള്ളലേറ്റ് കണ്ണൂര്‍ കാപ്പാട് സ്വദേശി അജ്മല്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികളെ എത്രയുംപെട്ടെന്ന് പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി പറഞ്ഞു. സെക്രട്ടറി കളത്തില്‍ ബഷീര്‍, കെ.പി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രി ഇടപെടണം-സോളിഡാരിറ്റി
കണ്ണൂര്‍: അജ്മല്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അജ്മലിന്‍െറ വീട് ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ഫാറൂഖ് ഉസ്മാന്, പി.സി. ശമീം, കെ.എം. മഖ്ബൂല്‍, ടി.കെ. റിയാസ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.
മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം
ഉറപ്പാക്കണം-എസ്.ഐ.ഒ
ഉറപ്പാക്കണം-എസ്.ഐ.ഒ
കണ്ണൂര്‍: കാപ്പാട്ടെ അജ്മലിന്‍െറ മരണത്തിന് പിന്നിലെ പ്രതികളെ പഴുതടച്ച അന്വേഷണത്തിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അന്യസംസ്ഥാനങ്ങളില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് യൂനുസ് സലീം ആവശ്യപ്പെട്ടു. അജ്മലിന്‍െറ വീട് അദ്ദേഹം സന്ദര്‍ശിച്ചു. അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ നിയമപരമായ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടു.
Friday, March 30, 2012
കുടക് ജില്ലയില്‍ തീപിടിത്തം
കുടക് ജില്ലയില്‍ തീപിടിത്തം;
എണ്ണൂറോളം ഏക്കര്‍ വനം കത്തിനശിച്ചു
വീരാജ്പേട്ട: കുടക് ജില്ലയിലെ ചില ഭാഗങ്ങളിലുണ്ടായ കാട്ടുതീയില്‍ എണ്ണൂറിലധികം ഏക്കര്‍ വനം കത്തിനശിച്ചു. തെക്കന്‍ കുടകിലെ ബാളലെ, നിട്ടൂര്‍, നാഗര്‍ഹൊളെ, തട്ടക്കരെ, കാര്‍മാട് പ്രദേശങ്ങളിലും വടക്കന്‍ കുടകിലെ കുശാല്‍നഗറിനടുത്ത ആത്തൂര്‍, ഹാറങ്കി, ആനെക്കാട്, മൈസൂര്‍ അതിര്‍ത്തിയിലെ കാര്‍മാട്, ചാമരാജ്, ബിളിഗിരി എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്നുദിവസങ്ങളിലായാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. അത്തൂര് ഭാഗത്തെ നാനൂറോളം ഏക്കര്‍ വനപ്രദേശം കത്തിനശിച്ചു. കുടക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ താമസിക്കുന്ന വനമാണ് കുശാല്‍നഗര്‍-മടിക്കേരി റോഡിലെ അത്തൂര്. തൊട്ടടുത്ത ആനെക്കാടുവില്‍ തീപിടിച്ച് ഹാറങ്കി വരെ എത്തിയതായി സമീപവാസികള്‍ പറഞ്ഞു. നാഗര്‍ഹൊളയിലെ തീപിടിത്തത്തില്‍ തേക്കിന്‍തൈകള്‍ കത്തിനശിച്ചു. മാനുകള്‍ അടക്കമുള്ള വന്യജീവികള്‍ കൂട്ടത്തോടെ ഓടിരക്ഷപ്പെടുകയായിരുന്നു. നാഗര്‍ഹൊളെയില്‍ ഇരുനൂറിലധികം വനംവകുപ്പ് ജീവനക്കാര്‍ തീയണക്കാനുള്ള ശ്രമത്തിലാണ്. കുശാല്‍നഗര്‍-മടിക്കേരി റോഡിലെ കല്ലൂര്‍ബെട്ട, ഹേറൂര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച വെളുപ്പിന് തീപിടിത്തമുണ്ടായി. കല്ലൂര്‍ബെട്ട ഫോറസ്റ്റിലെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ തീ പടര്‍ന്നുപിടിച്ചു. കുടകിലും അതിര്‍ത്തി പ്രദേശങ്ങളിലും മാര്‍ച്ചില്‍ ഇത് രണ്ടാംതവണയാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്.
പൗരാവകാശ കോടതി തെളിവെടുത്തു
പെട്ടിപ്പാലത്തെ പൊലീസ് അതിക്രമം:
പൗരാവകാശ കോടതി തെളിവെടുത്തു
പൗരാവകാശ കോടതി തെളിവെടുത്തു
തലശ്ശേരി: പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ അതിക്രമത്തെകുറിച്ച് കണ്ണൂര്‍ പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരാവകാശ കോടതി തെളിവെടുത്തു. പൊലീസ് അതിക്രമത്തിന് ഇരയായ നാലു വയസ്സുകാരി ഇസയും സ്ത്രീകളും ഉള്‍പ്പെടെ നൂറിലേറെ പേര് മൊഴിനല്‍കി. അഡ്വ. പി.എ. പൗരന്, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. കസ്തൂരിദേവന്‍, എം. സുല്‍ഫത്ത്, പി. അംബിക എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.
പൗരാവകാശ കോടതി കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി. ശശി അധ്യക്ഷത വഹിച്ചു. പി.എം. അബ്ദുല്‍നാസര്‍, എന്‍.വി. അജയകുമാര്‍, ജബീന ഇര്‍ഷാദ്, സുമയ്യ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. പ്രേമന് പാതിരിയാട് സ്വാഗതം പറഞ്ഞു. സമാപന യോഗത്തില്‍ അഡ്വ. പി.എ. പൗരന് പൊലീസിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ക്രൂരമായ പൊലീസ് അതിക്രമമാണ് പെട്ടിപ്പാലത്ത് നടന്നതെന്ന് അദ്ദേഹം കുറ്റപത്രത്തില്‍ ആരോപിച്ചു.

‘ജനകീയ മതില്’ തീര്‍ത്തു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി പ്രതീകാത്മകമായി ‘ജനകീയ മതില്’ നിര്‍മിച്ചു. വിശാലസമരമുന്നണിയുടെയും പൊതുജനാരോഗ്യ സംരക്ഷണസമിതിയുടെയും നേതൃത്വത്തിലാണ് ‘മതില്’ തീര്‍ത്തത്.
പൊലീസിനെ ഉപയോഗിച്ച് ജനകീയസമരങ്ങളെ തകര്‍ക്കാമെന്നത് ഭരണകൂടത്തിന്‍െറ വ്യാമോഹം മാത്രമാണെന്നും പെട്ടിപ്പാലത്ത് പൊലീസ് നടത്തിയ ഭീകരതക്ക് മറുപടി പറയേണ്ടിവരുമെന്നും ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്റ് ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. ‘ജനകീയ മതില്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരായ ചൂര്യായി ചന്ദ്രന്, പോള്‍ ടി. സാമുവല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

എം.പി ഫണ്ടിന് ഭരണാനുമതി
എം.പി ഫണ്ടിന് ഭരണാനുമതി
മുണ്ടേരി പഞ്ചായത്തിലെ മായന്മുക്ക് അങ്കണവാടി റോഡ് ഡ്രൈനേജ്, മെറ്റലിങ്, ടാറിങ് എന്നിവക്ക് അഞ്ച് ലക്ഷം.
Subscribe to:
Posts (Atom)