ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, April 3, 2012

നേതൃപരിശീലന ക്യാമ്പ്

നേതൃപരിശീലന ക്യാമ്പ്
വിളയാങ്കോട്: ക്ളാസ്മുറിയുടെ നാല്‍ചുവരുകള്‍ക്കുള്ളില്‍നിന്നും സമൂഹത്തിലെ പൊള്ളുന്ന കാഴ്ചകളിലേക്ക് വിദ്യാര്‍ഥികള്‍ കണ്ണുകള്‍ തുറന്നുവെക്കണമെന്ന് ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് പറഞ്ഞു. വിറാസ് കോളജ് യൂനിയനും എന്‍.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. ഷംസീര്‍ സ്വാഗതവും സെക്രട്ടറി കെ.എം. ആനിസ നന്ദിയും പറഞ്ഞു. അജ്മല്‍ പ്രാര്‍ഥന നടത്തി. മലയാളം ലെക്ചറര്‍ ആര്‍.സി. പ്രദീപന്‍ അതിഥികളെ പരിചയപ്പെടുത്തി.
രണ്ടുദിവസമായി നടന്ന ശില്‍പശാലയില്‍ ഒലിപ്പീല്‍ നിയാസ് (ഇഫക്ടിവ് ലീഡര്‍ഷിപ്), നിസാര്‍ അഹ്മദ് (ഹൗ ടു സ്പീക്), സാദിഖ് മമ്പാട്, ആബിദ് (ഇവന്‍റ് മാനേജ്മെന്‍റ്) എന്നിവര്‍ ക്ളാസെടുത്തു. ഓസ്കര്‍ പുരസ്കാരം നേടിയ ഇറാനിയന്‍ സിനിമ ‘എ സെപറേഷന്‍’ പ്രദര്‍ശനവും നടന്നു.

No comments:

Post a Comment

Thanks