ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, April 3, 2012

ചേലോറ മാലിന്യവിരുദ്ധ സമരം നൂറാം ദിവസം


 ചേലോറ മാലിന്യവിരുദ്ധ സമരം നൂറാം ദിവസം:
ചേലോറയില്‍ കുടിവെള്ളവിതരണം 
മുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു
കണ്ണൂര്‍ നഗരസഭയുടെ മാലിന്യംതള്ളല്‍ കാരണം കുടിവെള്ളം മലിനമായ ചേലോറയില്‍ നഗരസഭ നടത്തിയിരുന്ന കുടിവെള്ള വിതരണം നിലച്ചിട്ട് 100 ദിവസം പിന്നിട്ടു. 2011 ഡിസംബര്‍ 23 മുതലാണ് ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് നഗരസഭയുടെ കുടിവെള്ളവിതരണം മുടങ്ങിയത്. ഇതത്തേുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ മാലിന്യവിരുദ്ധ സമരം തുടങ്ങി.
നിരന്തരമായ മാലിന്യനിക്ഷേപം കാരണം പ്രദേശത്തെ കിണറുകളിലെ കുടിവെള്ളം മലിനമായതിനാലാണ് നഗരസഭ ബദല്‍ സംവിധാനമേര്‍പ്പെടുത്തിയത്. ഇതിന് പരിഹാരം വേണമെന്നും ചേലോറ മാലിന്യമുക്ത ഗ്രാമമാക്കണമെന്നും ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു.
എന്നാല്‍, സമരം അവസാനിപ്പിച്ചാല്‍ കുടിവെള്ളം നല്‍കാമെന്ന വാശിയിലാണ് നഗരസഭ. നാട്ടുകാരും നഗരസഭ അധികൃതരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഒട്ടനേകം കുടുംബങ്ങളിലെ കുടിവെള്ളസ്വപ്നം പാടെ നിലക്കുകയായിരുന്നു.
കുടിവെള്ള വിതരണത്തിനായി പഞ്ചായത്ത് കുഴിപ്പിച്ച കിണറും ഉപയോഗശൂന്യമാണ്. നഗരസഭ സ്ഥാപിച്ച കുടിവെള്ളപൈപ്പിന് മുന്നില്‍ പാത്രങ്ങള്‍ നിരത്തിവെച്ച് വല്ലപ്പോഴും വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ചേലോറക്കാര്‍.
നഗരസഭയുടെ കുടിവെള്ളം മുടങ്ങുമ്പോള്‍ മുന്‍കാലങ്ങളില്‍ പഞ്ചായത്തധികൃതര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്താറുണ്ടായിരുന്നു. എന്നാല്‍, മാലിന്യം തള്ളുന്ന വിഷയത്തില്‍ പഞ്ചായത്തും നഗരസഭയോടൊപ്പം ചേര്‍ന്നതോടെ അതും നിലച്ച മട്ടാണ്.
കുടിവെള്ളത്തിനായി പഞ്ചായത്തധികൃതരെയും നഗരസഭാധികൃതരെയും പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു.

No comments:

Post a Comment

Thanks