ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, June 22, 2012

WELFARE PARTY

വെല്‍ഫയര്‍ പാര്‍ടി കണ്ണൂര്‍ മുനിസിപല്‍ പ്രക്യാപന സമ്മേളനം പ്രേമ പിഷാരടി ഉദ്ഗാടനം ചെയ്യുന്നു

‘സ്കൂള്‍ ലൈബ്രറിക്ക് എന്‍െറ പുസ്തകം’ പദ്ധതി

‘സ്കൂള്‍ ലൈബ്രറിക്ക് എന്‍െറ
പുസ്തകം’ പദ്ധതി
കാഞ്ഞിരോട്: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായന ദിനം ആചരിച്ചു. ‘സ്കൂള്‍ ലൈബ്രറിക്ക് എന്‍െറ പുസ്തകം’ പദ്ധതി പ്രധാനാധ്യാപിക എ.എന്‍. അരുണ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ പി.പി. പ്രസന്ന ടീച്ചര്‍ ഏറ്റുവാങ്ങി. വിദ്യാര്‍ഥികളായ ശോണിമ നെല്ല്യാട്ട്, കെ. ഹര്‍ഷ, അമല്‍ ചന്ദ്രന്‍, പി.ആര്‍. ഗംഗ, വി.എസ്. നന്ദിത, കെ. സായൂജ്, റോബിന്‍ റോയ് എന്നിവര്‍ സംസാരിച്ചു. പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.എം. രാജീവന്‍ മാസ്റ്റര്‍, കെ. ഷാബുമാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അനുശോചിച്ചു

അനുശോചിച്ചു
മട്ടന്നൂര്‍: ഉളിയില്‍ ഫ്രന്‍റ്സ് ഫോറം പ്രവര്‍ത്തകന്‍ നരയമ്പാറയിലെ അനസിന്‍െറ നിര്യാണത്തില്‍ ഫ്രന്‍റ്സ് ഫോറം യോഗം അനുശോചിച്ചു. ജംഷീര്‍ അലി അധ്യക്ഷത വഹിച്ചു. കെ. സാദിഖ്, എം.കെ. ഷാനിഫ്, കെ.വി. ജംഷീര്‍, കെ. മഅ്റൂഫ് എന്നിവര്‍ സംസാരിച്ചു.

Wednesday, June 20, 2012

കോഴിക്കോട് എയര്‍ ഇന്ത്യ ഓഫിസിനു മുന്നില്‍ നടന്ന സമരം

 എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫിസിനു മുന്നില്‍ നടന്ന സമരം

മഅ്ദനി വിഷയത്തില്‍ നിയമസഭ ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍

 മഅ്ദനി വിഷയത്തില്‍ നിയമസഭ
ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണതടവുകാരനായി രണ്ട് വര്‍ഷത്തോളമായി കഴിയുന്ന  മഅ്ദനിയുടെ ആരോഗ്യനില അത്യന്തം വഷളായിരിക്കുകയാണ്. വലതുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും ഇടതുകണ്ണിന്‍െറ കാഴ്ച ഭാഗികമായും ഇല്ലാതായി വായിക്കാനോ ആളുകളെ വ്യക്തമായി തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയിലത്തെി. സെര്‍വിക്കല്‍ സ്പോണ്ടുലോസിസ് അടക്കമുള്ള രോഗങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കുന്ന അവസ്ഥയിലുമാണ്. ഒരു കാല്‍ മാത്രമുള്ള അദ്ദേഹത്തിന്‍െറ കാലിന്‍െറ സ്പര്‍ശനശേഷി ഇല്ലാതായിരിക്കുന്നു. ചികിത്സ ലഭിക്കാതെ പ്രമേഹം മൂര്‍ച്ഛിച്ചിരിക്കുന്നു.
വിദഗ്ധചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നുവെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അതിന് തയാറല്ല. കേരള നിയമസഭ ഇടപെട്ട് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് കേസിന്‍െറ വിചാരണ. തുറന്ന കോടതിയല്ലാത്തതിനാല്‍ വിചാരണ സുതാര്യമല്ല. വിചാരണ നീതിപൂര്‍വമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ബംഗളൂരുവിലെ ഏതെങ്കിലും ഓപണ്‍ കോടതിയിലേക്ക് മാറ്റണം. കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാപ്രശ്നം ഉന്നയിക്കുകയാണെങ്കില്‍ പൂര്‍ണ സുരക്ഷ ഉറപ്പു നല്‍കി വിചാരണ കേരളത്തിലേക്ക് മാറ്റാന്‍ നിയമസഭ ആവശ്യപ്പെടണം.  വിചാരണ സുതാര്യമാക്കാനും സുപ്രീംകോടതി നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സ ഉറപ്പുവരുത്താനും നടപ്പ് സമ്മേളനത്തില്‍ നിയമസഭ പ്രമേയം പാസാക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകരായ സാറാ ജോസഫ്, സി.ആര്‍. നീലകണ്ഠന്‍, സിവിക്ചന്ദ്രന്‍, കെ.ഇ.എന്‍, ഫാ. എബ്രഹാം ജോസഫ്, ഒ. അബ്ദുറഹ്മാന്‍, ഡോ. എസ്. ബലരാമന്‍, ഗ്രോ വാസു, അഡ്വ. ജയശങ്കര്‍, കെ.പി. ശശി, ടി. പീറ്റര്‍, കെ.കെ. കൊച്ച്, പി. ബാബുരാജ്, കെ.കെ. ബാബുരാജ്, ശൈഖ്മുഹമ്മദ് കാരകുന്ന്, ജിയോ ജോസ്, അഡ്വ. പി.എ. പൗരന്‍, പി.ഐ. നൗഷാദ് എന്നിവര്‍ ആവശ്യപ്പെട്ടു.

Tuesday, June 19, 2012

www.islamonlive.in

രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നു -പ്രേമ പിഷാരടി

 രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ രാഷ്ട്രീയ
പാര്‍ട്ടികള്‍ മത്സരിക്കുന്നു -പ്രേമ പിഷാരടി
ന്യൂമാഹി: രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പരസ്പരം മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളാണ് നമുക്ക് ചുറ്റുമുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി. വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്തുതല പ്രഖ്യാപന കണ്‍വെന്‍ഷന്‍ കുറിച്ചിയില്‍ ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജീവന്‍ നഷ്ടപ്പെടുന്ന ഹതഭാഗ്യരുടെ കേസുകളും മറ്റു പ്രശ്നങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കുന്ന രഹസ്യ അജണ്ടയിലൂടെ ഇല്ലാതാവുകയും കൃത്യം ചെയ്ത പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന ദുരവസ്ഥയാണ് ഉണ്ടാകുന്നത് -അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് മോഹന്‍ കുഞ്ഞിമംഗലം പ്രഖ്യാപനം നടത്തി. പി.ബി.എം. ഫര്‍മീസ്, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അഷ്റഫ് സ്വാഗതവും എ.പി.ഹര്‍ഷാദ് നന്ദിയും പറഞ്ഞു.

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്
കണ്ണൂര്‍: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്ന പദ്ധതിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ സ്വാതി സ്മാര്‍ട്ട് കാര്‍ഡ്സ്  എന്ന പ്രൈവറ്റ് സ്ഥാപനം പുറംജോലി കരാര്‍ അനുസരിച്ച് ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന്‍െറ സഹകരണത്തോടെ വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു.
പ്രതിമാസം 6000 രൂപ ശമ്പളമുള്ള ജോലിക്ക് താല്‍പര്യമുള്ള പ്ളസ്ടുവും (തത്തുല്യം)  കമ്പ്യൂട്ടര്‍ പ്രാവീണ്യവുമുള്ള 19-35 വയസ്സിനിടയിലെ ഉദ്യോഗാര്‍ഥികള്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും എ-4 സൈസില്‍ ബയോഡാറ്റയും സഹിതം അതത് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ ഉച്ചക്ക് രണ്ടുമണിക്ക് നേരിട്ട് ഹാജരാകണം.  തീയതി, സ്ഥലം എന്നീ ക്രമത്തില്‍ ജൂണ്‍ 20ന് ടൗണ്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, തളിപ്പറമ്പ്, 21ന് ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, കണ്ണൂര്‍, 22 ന് മട്ടന്നൂര്‍, 23ന് തലശ്ശേരി എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍.

ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ തുടങ്ങി

 
 
 ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ തുടങ്ങി
കോഴിക്കോട്: ദേശീയവും അന്തര്‍ദേശീയവുമായ ഇസ്ലാമികവാര്‍ത്തകളും അവലോകനങ്ങളുമായി ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ ആരംഭിച്ചു. ധര്‍മ്മധാരാ ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍മീഡിയയാണ്(ഡി4) മലയാളത്തിലെ സമ്പൂര്‍ണ ന്യൂസ്പോര്‍ട്ടലായ ഇസ്ലാംഓണ്‍ലൈവ്.ഇന്‍ (http://www.islamonlive.in) ആരംഭിച്ചത്. പ്രമുഖരായ 14 വ്യക്തികള്‍ പോര്‍ട്ടലിന്‍െറ ഓരോ അക്ഷരങ്ങളുടെയും ബട്ടണ്‍ അമര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി എന്‍റര്‍ കീ അമര്‍ത്തിയതിന് ശേഷം പോര്‍ട്ടല്‍ പ്രവര്‍ത്തനം  തുടങ്ങി.
ടി.പി.അബ്ദുല്ലക്കോയ മദനി, ഡോ. ജമാലൂദ്ദീന്‍ ഫാറൂഖി, നാസര്‍ ഫൈസി കൂടത്തായി, ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍, ഡോ. ഫസല്‍ ഗഫൂര്‍, അബുല്‍ ഖൈര്‍ മൗലവി,  പി.കെ. അഹമദ്, പി.മുഹമ്മദ്അഷ്റഫ്, എ.പി. അബ്ദുല്‍ വഹാബ്, ഒൗസാഫ് അഹ്സാന്‍, അബ്ദുല്ല മന്‍ഹാം, നിഷാദ്, റസൂല്‍ ഗഫൂര്‍, അബ്ദുസലാം വാണിയമ്പലം എന്നിവര്‍ ചേര്‍ന്നാണ് പോര്‍ട്ടല്‍  ഉദ്ഘാടനം ചെയ്തത്. 
ആഗോളതലത്തിലെയും പ്രാദേശികവുമായ ഇസ്ലാമികവാര്‍ത്തകള്‍, ഇസ്ലാമിക മുന്നേറ്റങ്ങളുടെ വിശകലനങ്ങള്‍, ഇസ്ലാമികസംസ്കാരത്തിന്‍െറ പുനര്‍വായന, ഇസ്ലാമികവിദ്യാഭ്യാസത്തിന്‍െറ തലങ്ങള്‍, ഇസ്ലാമിക കുടുംബജീവീതത്തിന്‍െറ രേഖാചിത്രം, അന്തര്‍ദേശീയവും ദേശീയവുമായ സംഘടനകളുടെ ഇടപ്പെടലുകള്‍, ആധുനികശാസ്ത്രത്തിലെ ചര്‍ച്ചകള്‍,  അഭിമുഖങ്ങള്‍, ലോകപ്രശസ്തപണ്ഡിതരെ കുറിച്ചുള്ള വിവരങ്ങള്‍, ആധുനികവിഷയങ്ങളിലെ കാലോചിതമായ ഫത്വകള്‍, വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഇസ്ലാമിനെക്കുറിച്ച് പരിചയപ്പെടുത്തുന്ന വെബ്സൈറ്റുകളുടെ വിവരങ്ങള്‍, ഇസ്ലാമികസംസ്കാരവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ടി.വി, റേഡിയോ,   പുതിയ പുസ്തകങ്ങള്‍ എന്നിവയാണ് പോര്‍ട്ടലിലുള്ളത്. സംഘടനാപക്ഷപാതിത്വത്തില്‍ നിന്ന് രക്ഷപ്പെടണം എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് അധ്യക്ഷത വഹിച്ച  ടി. ആരിഫലി പറഞ്ഞു. മുഴുവന്‍ മുസ്ലിം സംഘടനകളും സംരംഭകരും പോര്‍ട്ടലിനായി വാര്‍ത്തകളും വിശദാംശങ്ങളും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് മുഹമ്മദ് കാരക്കുന്ന് സ്വാഗതവും വി.കെ. അബ്ദു നന്ദിയും പറഞ്ഞു. ഡി4 മീഡിയയുടെ പ്രഥമ ഇന്‍റര്‍നെറ്റ്് സംരഭമാണ് ഇസ്ലാം ഓണ്‍ലൈവ്.
www.islamonlive.in

ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ചെറുക്കും


ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍
സ്ഥാപിക്കുന്നത് ചെറുക്കും
കണ്ണൂര്‍: വന്‍കിട വ്യവസായികള്‍ക്ക് ചുരുങ്ങിയ വിലക്ക് ഗ്യാസ് വിതരണം നടത്താന്‍ ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ചെറുക്കുമെന്ന് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു.
ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരം തുടരുന്നതിന്‍െറ ഭാഗമായി ജൂണ്‍ 24ന് വൈകീട്ട് മൂന്നിന് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും.
യോഗത്തില്‍ ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യു.കെ.സെയ്ത്, ഭാസ്കരന്‍ വെള്ളൂര്‍, എം.കെ.ജയരാജന്‍, പ്രേമന്‍ പാതിരിയാട്, സുരേഷ്ബാബു, കെ.എം. മഖ്ബൂല്‍, പള്ളിപ്രം പ്രസന്നന്‍, മേരി അബ്രഹാം എന്നിവര്‍ സംസാരിച്ചു.

ജനിതകമാറ്റം വരുത്തിയ നെല്ലിന് അനുമതി നല്‍കരുത് -സോളിഡാരിറ്റി

 ജനിതകമാറ്റം വരുത്തിയ 
നെല്ലിന് അനുമതി നല്‍കരുത് 
-സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്ല് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം ആവശ്യപ്പെട്ടു.
ജര്‍മന്‍ കുത്തക കമ്പനിയായ ബെയറിന് ജനിതകമാറ്റം വരുത്തിയ നെല്ല് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കിയ ജനിതക എന്‍ജിനീയറിങ് അവലോകന സമിതിയുടെ നീക്കത്തില്‍ കേരളം പ്രതിഷേധമറിയിക്കണം. ജനിതകമാറ്റം  വരുത്തിയ നെല്ല് ഉല്‍പാദിപ്പിക്കാന്‍ സംസ്ഥാനത്തിന്‍െറ അനുമതി വേണമെന്നതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകരുടെ പക്ഷത്തുനില്‍ക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എസ്.ഐ.ഒ സ്കൂള്‍ കാമ്പയിന് സംസ്ഥാനത്ത് തുടക്കം

 എസ്.ഐ.ഒ സ്കൂള്‍ കാമ്പയിന്
സംസ്ഥാനത്ത് തുടക്കം
കാസര്‍കോട്: ‘വിദ്യാര്‍ഥികള്‍ക്ക് അവരെക്കുറിച്ച് പറയാനുള്ളത് മറ്റൊന്നാണ്’ എന്ന പ്രമേയത്തില്‍ എസ്.ഐ.ഒ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന സ്കൂള്‍ കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പടന്ന ഐ.സി.ടി ഇംഗ്ളീഷ് സ്കൂളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ നീര്‍ക്കുന്നം സ്കൂള്‍ വിദ്യാര്‍ഥി റംനാസിന് അംഗത്വ കാര്‍ഡ് നല്‍കി നിര്‍വഹിച്ചു. ജീവിതത്തിലേറ്റവും ഊര്‍ജസ്വലമായി സ്വാതന്ത്ര്യം അനുഭവിക്കാനാഗ്രഹിക്കുന്ന സമയത്ത് വിദ്യാര്‍ഥികളുടെ ഐഡന്‍റിറ്റിയെ അംഗീകരിക്കാന്‍ സമൂഹം തയാറാകണമെന്നും അവരുടെ സര്‍ഗാത്മകമായ ആവിഷ്കാരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് വി.പി. ഷാക്കിര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സല്‍മാന്‍ സഈദ് കാമ്പയിന്‍ വിശദീകരിച്ചു. ഐ.സി.ടി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എച്ച്. റഫീഖ് നദ്വി, സ്കൂള്‍ മാനേജര്‍ ടി.കെ.എം. അബ്ദുല്‍ഖാദര്‍, യൂനുസ്, ജാസ്മിന്‍, അഫ്സല്‍, ജസീറ എന്നിവര്‍ സംസാരിച്ചു. റാഷിദ് മുഹ്യിദ്ദീന്‍ സ്വാഗതവും മുനീബ് നന്ദിയും പറഞ്ഞു.

GULF MADHYAMAM OFFER

MEDIAONE LOGO RELEASE

എം.ബി.എ കോഴ്സ്

എം.ബി.എ കോഴ്സ്
മാഹി: പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ മാഹി ഡിസ്റ്റന്‍സ് എജുക്കേഷനില്‍ എം.ബി.എ റീട്ടെയ്ല്‍ മാനേജ്മെന്‍റ്, ടൂറിസം കോഴ്സുകള്‍ ആരംഭിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ, ഡി.ഇ.സി എന്നിവയുടെ അംഗീകാരമുള്ള കോഴ്സിന്‍െറ അടിസ്ഥാനയോഗ്യത ബിരുദമാണ്. അപേക്ഷാഫോറം തപാലില്‍ വേണ്ടവര്‍ 10 രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം സെക്ഷന്‍ ഓഫിസര്‍, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, മാഹി എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  അവസാനതീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0490 2332622, 9496965922.

എസ്.ഐ.ഒ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

 എസ്.ഐ.ഒ ജില്ലാ 
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
കണ്ണൂര്‍: കേരളത്തിലെ യൂനിവേഴ്സിറ്റികളില്‍ അശാസ്ത്രീയമായി നടപ്പാക്കിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം അധ്യാപകരിലും വിദ്യാര്‍ഥികളിലും പടര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കാന്‍ എസ്.ഐ.ഒ മുന്‍കൈയെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ ആലപ്പുഴ. കണ്ണൂരില്‍ നടന്ന എസ്.ഐ.ഒ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് എസ്.ഐ.ഒ തുറന്ന ചര്‍ച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ ബിനാസ് ആലപ്പുഴ, പി.ബി.എം. ഫര്‍മീസ്, ഷംസീര്‍ ഇബ്രാഹിം, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ സ്വാഗതവും ഷിഹാദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

Sunday, June 17, 2012

SOLIDARITY POSTER

NAHER COLLEGE

മീഡിയവണ്‍ ലോഗോ പ്രകാശനം ചെയ്തു

 
 
 
 മീഡിയവണ്‍ ലോഗോ
പ്രകാശനം ചെയ്തു
കൊച്ചി: മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍െറ ടി.വി ചാനല്‍ ‘മീഡിയ വണ്‍’ ലോഗോ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രകാശനം ചെയ്തു. കൊച്ചി ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ പ്രൗഢ സദസ്സിനെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
സമൂഹം  നേരിടുന്ന പ്രശ്നങ്ങള്‍ കലര്‍പ്പില്ലാതെ ഭരണ-രാഷ്ട്രീയ തലങ്ങളില്‍ എത്തിക്കുന്നതില്‍ ‘മാധ്യമം’ വഹിച്ചുപോരുന്ന ശ്രദ്ധ മീഡിയ വണ്ണിനും ഉണ്ടാകട്ടെയെന്ന് വയലാര്‍ രവി ആശംസിച്ചു.
മലയാളികള്‍ക്ക് നേരിന്‍െറ ദൃശ്യം കണ്ടത്തൊന്‍ ‘മാധ്യമ’ത്തിന്‍െറ 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ നിന്നാരംഭിച്ച ഈ ചാനലിന് കഴിയും. ജനാധിപത്യത്തില്‍ മാധ്യമ സ്വാധീനത്തിന് മുന്തിയ സ്ഥാനമാണുള്ളത്. രാഷ്ട്രീയക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായാലും അല്ളെങ്കിലും മാധ്യമങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കണം. കാഴ്ചപ്പാടിലും പ്രവര്‍ത്തനങ്ങളിലും വേറിട്ട ശബ്ദമാണ് ‘മാധ്യമ’ത്തിന്‍േറത്. ആ നീതിബോധം മീഡിയാ വണ്ണിനും ഉണ്ടാകാതിരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ സത്യത്തോട് പ്രതിബദ്ധത വേണ്ടേയെന്ന് തോന്നാറുണ്ടെന്നും മീഡിയാ വണ്ണിന് ഈ കാഴ്ചപ്പാട് ഉണ്ടാവട്ടെയെന്നും ആശംസാ പ്രസംഗത്തില്‍ മന്ത്രി കെ. ബാബു പറഞ്ഞു.
കാഴ്ചയില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ മീഡിയാവണ്ണിന് കഴിയുമെന്ന് അധ്യക്ഷത വഹിച്ച ടി. ആരിഫലി ഉറപ്പുനല്‍കി. വാര്‍ത്തകള്‍ നേരത്തേ എത്തിക്കുക എന്നതിനൊപ്പം കൃത്യതയോടെയും സത്യസന്ധമായും എത്തിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ‘മാധ്യമ’ത്തെ സ്വീകരിച്ച ജനം മീഡിയാ വണ്ണിനെയും  സ്വീകരിക്കും. അവഗണിക്കപ്പെടുന്ന ദൃശ്യങ്ങളും തമസ്കരിക്കപ്പെടുന്ന കാഴ്ചകളും ജനങ്ങളിലത്തെിക്കുക എന്ന ഉത്തരവാദിത്തവും ‘മീഡിയാ വണ്‍’ ഏല്‍ക്കുന്നു.
മലയാളികള്‍ക്ക് ഒരു പുതിയ ദൃശ്യമാധ്യമ സംസ്കാരം പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. പി. മുഹമ്മദലി  (ഗള്‍ഫാര്‍) മുഖ്യാതിഥിയായിരുന്നു.
 എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ പ്രഫ. തോമസ് ഐസക്, ഹൈബി ഈഡന്‍, നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, നോവലിസ്റ്റ് കെ.ആര്‍. മീര, പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. അഹമ്മദ്, മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ പട്ടാഭി രാമന്‍, ഇമ്മാനുവല്‍ സില്‍ക്സ് എം.ഡി ടി.ഒ. ബൈജു തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. മീഡിയാ വണ്‍ സി.ഇ.ഒ അബ്ദുസ്സലാം അഹമ്മദ് സ്വാഗതവും ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് നന്ദിയും പറഞ്ഞു.

Saturday, June 16, 2012

MEDIAONE LOGO RELEASE

FRIENDS CULTURAL FORUM

MEDIAONE LOGO RELEASE

HIGHER EDUCATION SCHOLARSHIP

WELFARE PARTY KANNUR MUNICIPALITY

SIO POSTER

SHANTI NURSING

www.islamonlive.in

ഡിഗ്രി പരിഷ്കാരം: പ്രശ്നപരിഹാരം ഉടന്‍ വേണം -ജനകീയ സംവാദം

 
ഡിഗ്രി പരിഷ്കാരം:
 പ്രശ്നപരിഹാരം ഉടന്‍ വേണം 
-ജനകീയ സംവാദം
കോഴിക്കോട്: ഡിഗ്രി തലത്തില്‍ നടപ്പാക്കിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിവേണമെന്ന് എസ്.ഐ.ഒ   സംഘടിപ്പിച്ച ജനകീയ സംവാദത്തില്‍ ആവശ്യം.
സിലബസ് പരിഷ്കരണങ്ങള്‍ ബുദ്ധിജീവികളുടെ നാട്യം കാണിക്കാനുള്ള മാര്‍ഗമായി  മാറരുതെന്ന് ‘ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ അപാകതകള്‍ പരിഹരിക്കുക’ എന്ന വിഷയത്തിലുള്ള സംവാദം ഉദ്ഘാടനം ചെയ്ത് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പ്രഫ. ആര്‍.എസ്. പണിക്കര്‍ അഭിപ്രായപ്പെട്ടു. ഉദാരവത്കരണത്തെ എപ്പോഴും എതിര്‍ക്കുന്നവരാണ് ഡിഗ്രി തലത്തില്‍ അത് നടപ്പാക്കിയത്. കേരളത്തിലെ സാഹചര്യം പരിഗണിക്കാതെയാണ് സംവിധാനം കൊണ്ടുവന്നത്. ഇനി അപാകതകള്‍ പരിഹരിക്കുകയേ മാര്‍ഗമുള്ളൂ. എല്ലാ സെമസ്റ്ററുകളിലും പരീക്ഷ സര്‍വകലാശാല നടത്താതെ കുറെയെണ്ണം അതത് കോളജുകള്‍ക്ക് നല്‍കാം. ഇതിന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വിശ്വാസത്തിലെടുക്കണം. കോളജുകളിലെ ഡി.പി. ഇ.പിയാണ് സെമസ്റ്റര്‍ സമ്പ്രദായമെന്ന് സേവ് എജുക്കേഷന്‍ ഫോറം നേതാവ് എം. ഷാജര്‍ഖാന്‍ പറഞ്ഞു.
ആഗോളീകരണ കാലത്ത് അമേരിക്കയുടെ നേതൃത്വത്തിലെ പദ്ധതികളുടെ ഭാഗമാണിത്. സെമസ്റ്റര്‍ സംവിധാനം കൊണ്ടുവന്ന കാലത്തുള്ള പ്രശ്നങ്ങള്‍ ഇന്നും നിലനില്‍ക്കുകയാണെന്നും സര്‍ക്കാറാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്ന് എ.ഐ.എസ്.എഫ് ട്രഷറര്‍ കെ. ഷാജഹാന്‍ പറഞ്ഞു. പുതിയ മാറ്റം ഏറെ മെച്ചപ്പെട്ട കാര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും കണ്ണടച്ച് എതിര്‍ക്കാതെ അപാകതകള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് എന്നിവരും സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സമീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ സ്വാഗതവും കെ.പി.എം. ഹാരിസ് നന്ദിയും പറഞ്ഞു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥി മുന്‍സിഫ് വേങ്ങാട്ടില്‍ തയാറാക്കിയ ക്രെഡിറ്റ് സമ്പ്രദായത്തെപ്പറ്റിയുള്ള സീഡി പ്രഫ. സെബാസ്റ്റ്യന്‍ ജോസഫിന് നല്‍കി ആര്‍.എസ്. പണിക്കര്‍   പ്രകാശനം ചെയ്തു.

വിമാന യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രം ഏറ്റെടുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

വിമാന യാത്രാനിരക്ക്
നിശ്ചയിക്കാനുള്ള അധികാരം
കേന്ദ്രം ഏറ്റെടുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി
കൊച്ചി: വിമാന യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീമും സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ പ്രേമ ജി. പിഷാരടിയും സുരേന്ദ്രന്‍ കരിപ്പുഴയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യാത്രാ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമായാല്‍ വ്യത്യസ്ത സീസണുകളുടെ പേരില്‍ വിമാനക്കമ്പനികള്‍ അമിത തുക ഈടാക്കുന്നത് അവസാനിപ്പിക്കാനാവും. എയര്‍ ഇന്ത്യ  പൈലറ്റുമാര്‍ നടത്തുന്ന സമരം മുതലെടുത്ത് ഇതര വിമാന കമ്പനികള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുകയാണ്. ഗള്‍ഫടക്കം വിവിധ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെ നിലക്ക് നിര്‍ത്താന്‍ പ്രധാന മന്ത്രി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൈലറ്റ് സമരങ്ങളെ അഭിമുഖീകരിക്കാനോ ബദല്‍ മാര്‍ഗങ്ങള്‍ കാണാനോ സാധിക്കാത്തത് സര്‍ക്കാറിന്‍െറ കഴിവുകേടാണ്. ജൂലൈ 31 വരെ റിയാദ്-കരിപ്പൂര്‍ സെക്ടറില്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചുകഴിഞ്ഞു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ നാട്ടിലേക്ക് തിരിക്കുന്ന നിരവധിപേര്‍ സമരംമൂലം ഗള്‍ഫില്‍ കുടുങ്ങി.  ഇതര വിമാനക്കമ്പനികള്‍ ഈ അവസരം മുതലെടുത്ത് മൂന്നിരട്ടി നിരക്ക് ഈടാക്കുന്നതായി പരാതി ഉണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ളെങ്കില്‍  ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്  19ന് രാവിലെ 10ന് തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലും 20ന് എറണാകുളത്തും എയര്‍ ഇന്ത്യാ ഓഫിസുകളിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. എറണാകുളം ജില്ലാ പ്രസിഡന്‍റ് പി.ഐ. അബ്ദുല്‍ സമദും സന്നിഹിതനായിരുന്നു.

സര്‍ക്കാറുകള്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് കീഴടങ്ങി -കെ.ടി. രാധാകൃഷ്ണന്‍

 
 സര്‍ക്കാറുകള്‍ കോര്‍പറേറ്റ് 
മുതലാളിമാര്‍ക്ക് കീഴടങ്ങി 
-കെ.ടി. രാധാകൃഷ്ണന്‍
കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് കീഴടങ്ങിയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പരാജയം കണക്കിലെടുത്ത് സി.പി.എം ആത്മപരിശോധന നടത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനപക്ഷ രാഷ്ട്രീയ സദസ്സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കരയില്‍ ജയിച്ചത് പരേതാത്മാവാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. ജനങ്ങളുടെ ജീവിതപ്രശ്നം മനസ്സിലാക്കാത്ത, മരിച്ചവരെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വ്യവഹാരമാണ് ഒന്നരമാസക്കാലമായി കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
എല്ലാ പാര്‍ട്ടികളെയും പ്രവര്‍ത്തിക്കാന്‍ മുഖ്യ രാഷ്ട്രീയ കക്ഷികള്‍ അനുവദിക്കണമെന്നും ഖജനാവില്‍നിന്ന് കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും അധ്യക്ഷത വഹിച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍. അബ്ദുല്‍ സലാം പറഞ്ഞു.
പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മിസ്, ഷാഹിന ലത്തീഫ്, ടി.വി. ജയറാം, സതീഷ്ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.  സി. ഇംതിയാസ് സ്വാഗതവും മധു കക്കാട്ട് നന്ദിയും പറഞ്ഞു.