ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, December 30, 2011

പെട്ടിപ്പാലം സമരം: വീട്ടമ്മമാര്‍ക്കെതിരെ കള്ളക്കേസെടുക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധം

 പെട്ടിപ്പാലം സമരം: വീട്ടമ്മമാര്‍ക്കെതിരെ
കള്ളക്കേസെടുക്കാനുള്ള ശ്രമത്തില്‍
പ്രതിഷേധം
ന്യൂമാഹി: രണ്ടു മാസമായി പുന്നോല്‍ പെട്ടിപ്പാലത്ത് നടക്കുന്ന മാലിന്യ വിരുദ്ധ സമരത്തെ തകര്‍ക്കാന്‍ സമരത്തിലേര്‍പ്പെട്ട വീട്ടമ്മമാരെയും വിദ്യാര്‍ഥിനികളെയും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലാക്കാന്‍ ശ്രമിക്കുന്നതായി പൊതുജനാരോഗ്യ സംരക്ഷണ സമിതി സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
മാലിന്യകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന വന്‍ അഴിമതി പുറത്തുകൊണ്ടുവരാന്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മാലിന്യകേന്ദ്രം നിര്‍ത്തല്‍ ചെയ്യാനുള്ള ഹരജികളും സമര്‍പ്പിച്ച വീട്ടമ്മമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ്. ഹരജികളില്‍ പേര്‍ നല്‍കിയ വീട്ടമ്മമാരെ പ്രതിചേര്‍ത്ത് നഗരസഭയുടെ സമ്മര്‍ദപ്രകാരം തലശേãരി പൊലീസാണ് കേസെടുക്കുന്നത്. ഇത് ജന മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്.
മനുഷ്യാവകാശ ലംഘനവും സ്ത്രീ പീഡനപരവുമായ ഇത്തരം നടപടികളില്‍നിന്ന് പൊലീസിനെ വിലക്കാന്‍ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തയാറാവണമെന്ന് വിവിധ സാമൂഹിക സാംസ്കാരിക നേതാക്കള്‍ ഒപ്പിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കെ. അജിത, കെ.ആര്‍. മീര, സാറാ ജോസഫ്, കെ.എന്‍. സുലൈഖ, സി.ആര്‍. നീലകണ്ഠന്‍, അഡ്വ. പി.എ. പൌരന്‍, ഡോ. എ. അച്യുതന്‍, കല്‍പറ്റ നാരായണന്‍, ഒ. അബ്ദുറഹ്മാന്‍, ഗ്രോ വാസു, ളാഹ ഗോപാലന്‍, എം.പി. കുഞ്ഞാമു, വിളയോടി വേണുഗോപാല്‍, വാണിദാസ് എളയാവൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.സി. വര്‍ഗീസ് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

No comments:

Post a Comment

Thanks