ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 21, 2011

ഇസ്ലാമിക് ഫിനാന്‍സ് കമ്പനി കണ്ണൂര്‍ ഓഫിസ് ഉദ്ഘാടനം ഇന്ന്

ഇസ്ലാമിക് ഫിനാന്‍സ് കമ്പനി
കണ്ണൂര്‍ ഓഫിസ് ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍: ഇന്ത്യയിലെ ഏക ബാങ്കിതര ഇസ്ലാമിക് ഫിനാന്‍സ് സ്ഥാപനമായ എ.ഐ.സി.എല്ലിന്റെ കണ്ണൂര്‍ ഓഫിസ് ഇന്ന് വൈകീട്ട് നാലിന് എച്ച്. അബ്ദു റഖീബ് ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യും. ടി. ആരിഫലി, എന്‍.വി. ജയരാജന്‍, കെ. സുരേന്ദ്രന്‍, ഹാഫിസ് അനസ് മൌലവി, മഹേഷ് ചന്ദ്ര ബാലിഗ, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും. ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് എ.ഐ.സി.എല്‍ നടത്തുന്ന ഇസ്ലാമിക് ഫിനാന്‍സ്സെമിനാര്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മൈക്കിള്‍ തരകന്‍ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. എം.വി. മുഹമ്മദ് സലീം മൌലവി, സി.എ. തഖീയുദ്ദീന്‍, അഹമ്മദ് പാറക്കല്‍, മുഹമ്മദ് പാലത്ത്, സി.എസ്. തന്‍വീര്‍, മുഹ്യുദ്ദീന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.
എച്ച്. അബ്ദുറഖീബ് കണ്ണൂരില്‍
കണ്ണൂര്‍: ഇസ്ലാമിക് ഫിനാന്‍സിന്റെ ഇന്ത്യയിലെ സാധ്യതകള്‍ കണ്ടെത്തുന്നതില്‍ ക്രിയാത്മക നേതൃത്വം നല്‍കുന്ന  എച്ച്. അബ്ദുറഖീബ് (ന്യൂദല്‍ഹി) ഇന്ന് കണ്ണൂരില്‍. ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സിന്റെ ജനറല്‍ സെക്രട്ടറിയായ അബ്ദുറഖീബ് ഇസ്ലാമിക് ബാങ്കിങ്  ഇന്ത്യയില്‍ ആരംഭിക്കാനുള്ള പഠന റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിനും ഫിനാന്‍സ് മന്ത്രിക്കും നല്‍കിയാണ് ഈ മേഖലയില്‍ പ്രശസ്തനായത്. ഇസ്ലാമിക് ഫിനാന്‍സ് കമ്പനിയായ എ.ഐ.സി.എല്‍ കണ്ണൂര്‍ മേഖലാ ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ഇസ്ലാമിക് ഫിനാന്‍സ് സെമിനാറില്‍ അദ്ദേഹം ഇന്ന് വിഷയം അവതരിപ്പിക്കും.

No comments:

Post a Comment

Thanks