ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 20, 2012

ചേലോറയില്‍ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

 
 
 ചേലോറയില്‍ സമരപ്പന്തല്‍ 
പൊലീസ് പൊളിച്ചുനീക്കി;
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
കണ്ണൂര്‍: ചേലോറ മാലിന്യനിക്ഷേപ വിരുദ്ധ സമിതിയുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുമാറ്റി. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു. പിന്നീട് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. 47 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.  സംഘര്‍ഷത്തിനിടെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. പൊലീസ് കാവലില്‍, ചേലോറയില്‍ മാലിന്യം നിക്ഷേപിക്കുകയും ഇത് തടയാനെത്തിയവരെ ലാത്തി വീശി ഓടിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ ടൌണ്‍ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തിയത് സ്റ്റേഷനിലും സംഘര്‍ഷാവസ്ഥക്കിടയാക്കി.
പൊലീസ് അക്രമത്തില്‍ പുളിയുള്ളതില്‍ കൌസല്യ (63), പാറയില്‍ രാധ (61), പന്നിയോടന്‍ ശ്യാമള (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് പുറമെ സമര സമിതി പ്രവര്‍ത്തകരായ ചാലാടന്‍ രാജീവന്‍, മധു, കെ.പി. അബൂബക്കര്‍, പിഷാരടി ഏച്ചൂര്‍, ചേലോറ പഞ്ചായത്തംഗം ബിന്ദു ജയരാജ്, രാകേഷ് വട്ടപ്പൊയില്‍, കെ.എം. ഷമീര്‍, കെ.പി. മുഹമ്മദ്, കെ. റാഷിദ്, മജീദ് വട്ടപ്പൊയില്‍, ഷിബു ഏച്ചൂര്‍, ടി.വി. ആബിദ് തുടങ്ങി 47 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ടൌണ്‍ സി.ഐ പി. സുകുമാരന്റെ നേതൃത്വത്തില്‍ എത്തിയ വന്‍ പൊലീസ് സംഘം സമരപ്പന്തല്‍ വളഞ്ഞ് അവിടെയുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടയില്‍ വനിതാ പൊലീസിന്റെ ചവിട്ടേറ്റാണ് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. വനിതാ പൊലീസുകാര്‍ സ്ത്രീകളെ വലിച്ചിഴച്ചാണ് ജീപ്പില്‍ കയറ്റിയതത്രെ. സമരപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടയില്‍ സമരക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് വാഹനത്തിലിട്ടു.
അറസ്റ്റ് ചെയ്തവരുമായി ടൌണ്‍ സ്റ്റേഷനില്‍ പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും സംഘടിച്ചെത്തി. സമരക്കാരും നാട്ടുകാരും സ്റ്റേഷനില്‍ കെ. സുധാകരന്‍ എം.പി, അബ്ദുല്ലക്കുട്ടി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സന്‍ ശ്രീജ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.സ്റ്റേഷനിലേക്ക് ഇരച്ചുകയറാനുള്ള നാട്ടുകാരുടെ ശ്രമം ഗേറ്റടച്ച് പൊലീസ് തടയുകയായിരുന്നു. അറസ്റ്റ് ചെയ്തുകൊണ്ടുവന്ന സ്ത്രീകളില്‍ പരിക്കേറ്റവരെ പിന്നീട് പൊലീസ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മാലിന്യ നിക്ഷേപത്തിനെതിരെ ചേലോറയില്‍ 22 ദിവസമായി സമരം ചെയ്യുന്നവരെയാണ്  കഴിഞ്ഞ ദിവസം മന്ത്രി കെ.സി. ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ പൊലീസിനെ ഉപയോഗിച്ച് നീക്കിയത്. അറസ്റ്റ് ചെയ്തവരെ ഇന്നലെ വൈകീട്ട് തലശേãരി കോടതിയില്‍ ഹാജരാക്കി സ്വന്തം ജാമ്യത്തില്‍ വിട്ടു.
രണ്ടു തവണ മന്ത്രിയുടെ സാന്നിധ്യത്തിലടക്കം മൂന്നു തവണയായി കലക്ടറേറ്റില്‍നടന്ന ചര്‍ച്ചയില്‍ സമരസമിതി പങ്കെടുത്തിരുന്നില്ല. നേരത്തേ പലവട്ടം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമര ചര്‍ച്ചയില്‍നിന്നുവിട്ടുനിന്നതെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. ബലം പ്രയോഗിച്ച് സമരക്കാരെ നീക്കിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

No comments:

Post a Comment

Thanks