ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, February 26, 2012

മാലിന്യ പ്രശ്നം: എം.പിയുടെ നിലപാട് ധിക്കാരപരം -സോളിഡാരിറ്റി

മാലിന്യ പ്രശ്നം: എം.പിയുടെ
നിലപാട് ധിക്കാരപരം -സോളിഡാരിറ്റി
കണ്ണൂര്‍: കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍നിന്ന് സമരസമിതി പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ വിസമ്മതിച്ച് ഇറങ്ങിപ്പോയ ജില്ലയിലെ ജനപ്രതിനിധികളായ കെ. സുധാകരന്‍ എം.പിയുടെയും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയുടെയും നിലപാട് അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് സോളിഡാരിറ്റി മാലിന്യവിരുദ്ധ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ കെ. നിയാസ് അഭിപ്രായപ്പെട്ടു.പുന്നോല്‍, ചേലോറ മാലിന്യ പ്രശ്നങ്ങള്‍ ക്രിയാത്മകമായി  പരിഹരിക്കുന്നതിന് മുന്നില്‍നില്‍ക്കേണ്ട ജനപ്രതിനിധികള്‍ ഭരണപക്ഷത്തിന്‍െറ വാളായി നില്‍ക്കുകയും മുന്‍വിധികളോടെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യുന്ന നിലപാട് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Thanks