ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, June 15, 2012

സാര്‍, നഗരസഭ ഞങ്ങളെ പുഴുക്കളായിട്ടാണ് കാണുന്നത്....

സാര്‍, നഗരസഭ ഞങ്ങളെ
പുഴുക്കളായിട്ടാണ് കാണുന്നത്....
തലശ്ശേരി: ‘സാര്‍, നഗരസഭ ഞങ്ങളെ പുഴുക്കളായിട്ടാണ് കാണുന്നത്. ഞങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്നിടത്ത് എന്തിനാണ് നിങ്ങള്‍ ജീവിക്കുന്നതെന്നാണ് നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ ചോദിക്കുന്നത്. ഞങ്ങള്‍ ഭീകര വാദികളല്ല, ശുദ്ധവായു ശ്വസിച്ച് ജീവിക്കാനുള്ള അവകാശത്തിനായാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയത്...’ പെട്ടിപാലം സന്ദള്‍ശിച്ച ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കറുടെ മുന്നില്‍ പെട്ടിപാലത്തെ സ്ത്രീകളടക്കമുള്ളവര്‍ തങ്ങളുടെ വികാരം വാക്കുകളിലൊതുക്കാനാവാതെ വിങ്ങുകയായിരുന്നു. പെട്ടിപാലം പ്രശ്നത്തെപറ്റി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗവും കലക്ടറുടെ പെട്ടിപാലം സന്ദര്‍ശനവും വൈകാരികവും പ്രക്ഷ്ുബ്ദവുമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കലക്ടറുടെ സന്ദര്‍ശന വേളയിലും യോഗത്തിലും സമര സമിതി പ്രവര്‍ത്തകരും നാട്ടുകാരും വര്‍ഷങ്ങളായുള്ള പരാതിയാണ് അവതരിപ്പിച്ചത്. തന്‍െറ ഉപ്പ ദുര്‍ഗന്ധം ശ്വസിച്ച്  നെഞ്ചു വേദനയെടുത്ത് മരിക്കുന്നത് കണ്ട് ഗതികെട്ടാണ് ഞാന്‍ സമരത്തിനിറങ്ങിയതെന്ന ജബീന ഇര്‍ഷാദിന്‍െറ വാക്കുകള്‍ വൈകാരിക രംഗത്തിനാണ് സാക്ഷ്യം വഹിച്ചത്.
ശുദ്ധവായു ശ്വസിക്കാനുള്ള അവകാശത്തിനും അടുത്ത തലമുറയെ രോഗത്തില്‍ നിന്ന് സംരക്ഷിക്കാനും സമരത്തിലിറങ്ങിയ തങ്ങളെ നഗരസഭയും പൊലീസും ഭീകര വാദികളായിട്ടാണ മുദ്ര കുത്തുന്നതെന്ന് സമര സമിതി പ്രവര്‍ത്തകയായ സുമയ്യ പറഞ്ഞു.
പെട്ടിപാലം സമരത്തില്‍ സ്ത്രീകള്‍ക്ക് നേരെയും കുട്ടികള്‍ക്കുനേരെയുമുള്ള പൊലീസ് അതിക്രമം യോഗത്തില്‍ കലക്റുടെ മുന്നില്‍ അവതരിപ്പിച്ചു. സമരവുമായി ബന്ധപെട്ട് നിരവധി കള്ളകേസുകളാണ് സ്ത്രീകളടക്കമുള്ളവരുടെ പേരില്‍ എടുത്തിട്ടുള്ളത്.
ഹജ്ജിന് പോവാന്‍ തയ്യാറായവരുടെ പാസ്പോര്‍ട്ട് കേസിന്‍െറ പെരില്‍ പൊലീസ് തടഞ്ഞുവെച്ചു.  കേസിന്‍െറ പേരില്‍ പെട്ടിപാലത്തുകാരെ പൊലീസ് നിരന്തരമായി പീഡിപ്പിക്കുകയായണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സ്ത്രീകള്‍ കലക്ടറെ അറിയിച്ചു.
പെട്ടിപാലത്ത് മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിട്ട് ആരോഗ്യ വകുപ്പ അധികൃതര്‍ സ്ഥലത്ത് തിരിഞ്ഞ് നേക്കിയിട്ടു പോലുമില്ളെന്ന് സമര സമിതി പ്രവര്‍ത്തകര്‍ കലക്ടറെ ധരിപ്പിച്ചു.
മാലിന്യ നിക്ഷേപം മൂലം  കുഞ്ഞുങ്ങളുടെ കാലില്‍ കുമിളകള്‍ പൊന്തിയത് കലകടറെ സ്ത്രീകള്‍ കാണിച്ച് കൊടുത്തത് കാഴ്ചക്കാരില്‍ നൊമ്പരമുളവാക്കി. വിവിധ രോഗം ബാധിച്ച് പ്രദേശത്തെ പല കുട്ടികള്‍ക്കും ഇതുവരെ സ്കൂളില്‍ പോകാന്‍ സാധിക്കാത്തതും രക്ഷിതാക്കള്‍ അറിയിച്ചു.
മാലിന്യ നിക്ഷേപത്തിന്‍െറ പേരില്‍ പെട്ടിപാലത്ത് വന്‍ അഴിമതിയാണ് നഗരസഭ നടത്തുന്നതെന്നും പ്രദേശ വാസികള്‍ കലക്ടറോട് പഞ്ഞു. പെട്ടിപാലത്ത് കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിച്ച പ്രദേശങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു. പ്രശ്നത്തിന് സമയ ബന്ധിതമായി പരിഹാരം കാണുമെന്ന് കലക്ടര്‍ പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.

No comments:

Post a Comment

Thanks