ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 18, 2012

പ്രവാചകനിന്ദ: സാമ്രാജ്യത്വ കുരുക്ക് -ജമാഅത്തെ ഇസ്ലാമി

പ്രവാചകനിന്ദ:
സാമ്രാജ്യത്വ കുരുക്ക്
-ജമാഅത്തെ ഇസ്ലാമി
 ആലപ്പുഴ: പാശ്ചാത്യരെപ്പോലും ഞെട്ടിച്ചുകൊണ്ട് നവജനാധിപത്യത്തിന്‍െറ ചക്രവാളത്തില്‍ ഇസ്ലാമിക വിപ്ളവത്തിന്‍െറ സുവര്‍ണമുദ്ര പതിപ്പിച്ച മുസ്ലിം ലോകത്തെ അവമതിക്കാനുള്ള ശ്രമമാണ് പ്രവാചകനെ നിന്ദിച്ചുകൊണ്ട് ചലച്ചിത്ര രൂപം നല്‍കിയതിന് പിന്നിലെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍.
ചേര്‍ത്തല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപരിഷ്കൃതമെന്ന് ആക്ഷേപിച്ച് മാറ്റിനിര്‍ത്തിയിരുന്ന മുസ്ലിം ലോകത്ത് ഏതാനും നാളുകളായി അലയടിക്കുന്ന വിപ്ളവത്തിന്‍െറ ആവിഷ്കാരങ്ങളെ ഭയത്തോടുകൂടിയാണ് അമേരിക്കയും ഇസ്രായേലും നിരീക്ഷിച്ചുവരുന്നത്.
ദശാബ്ദങ്ങളായി സാമ്രാജ്യത്വത്തിന്‍െറ കുഴലൂത്തുകാരായിരുന്ന ഏകാധിപതികളെ രക്തരഹിത സമരത്തിലൂടെ അധികാരഭ്രഷ്ടരാക്കിയപ്പോള്‍ നെഞ്ചിടിപ്പേറിയത് അമേരിക്കയുടെയും ഇസ്രായേലിന്‍െറയുമാണ്.
മുസ്ലിംലോകത്തിന്‍െറ വൈകാരികതയായ പ്രവാചക സ്നേഹത്തെ അവമതിച്ചുകൊണ്ട് വിവാദം സൃഷ്ടിച്ച് അതിലൂടെ വീണ്ടും ഭീകരരും അപരിഷ്കൃതരുമായി ചിത്രീകരിക്കാനാണ് ഇപ്പോഴത്തെ വിവാദത്തിലൂടെ സാമ്രാജ്യത്വം ലക്ഷ്യംവെക്കുന്നത്.
വിവാദമായ സിനിമ യൂട്യൂബില്‍നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഉടമകളായ ഗൂഗ്ള്‍ തയാറാകാത്തത് വിവാദം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സാമ്രാജ്യത്വമെറിഞ്ഞ കുരുക്കാണിതെന്ന മുന്‍കരുതലോടെ അങ്ങേയറ്റം ജാഗ്രതയോടെ വേണം പ്രതിഷേധത്തില്‍ പങ്കാളികളാകാനെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്‍റ് കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

Thanks