ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 18, 2012

കൂടങ്കുളത്തിന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യം

 ശവക്കുഴി തീര്‍ത്തും കടലില്‍ ഇറങ്ങിയും
കൂടങ്കുളത്തിന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യം
കണ്ണൂര്‍: കൂടങ്കുളത്ത് നടക്കുന്ന ആണവ വിരുദ്ധ സമരം സാമ്രാജ്യത്വത്തിനെതിരായ സാധാരണക്കാരന്‍െറ ജീവന്‍മരണ പോരാട്ടമാണെന്ന് കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ പ്രസ്താവിച്ചു. സോളിഡാരിറ്റി കണ്ണൂര്‍ പയ്യാമ്പലത്ത് ശവക്കുഴി തീര്‍ത്തും കടലിലിറങ്ങിയും നടത്തിയ കൂടങ്കുളം ഐക്യദാര്‍ഢ്യത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വത്തിന്‍െറ ആണവ അവശിഷ്ടങ്ങള്‍ വലിച്ചെറിയാനുള്ള ഇടമാക്കി ഇന്ത്യന്‍ തീരങ്ങളെ മാറ്റാനുള്ള സാമ്രാജ്യത്വ-സര്‍ക്കാര്‍ ആണവ കൂട്ടുകെട്ടിന്‍െറ കുതന്ത്രങ്ങളെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുത്തുതോല്‍പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ശവക്കുഴി തീര്‍ത്ത് പ്രവര്‍ത്തകര്‍ മണലിനടിയില്‍ കഴുത്തോളം മുങ്ങിയും മറ്റുള്ളവര്‍ കടലിലിറങ്ങിയുമാണ് പ്രതിഷേധ പരിപാടി നടത്തിയത്.  ഐക്യദാര്‍ഢ്യ പരിപാടി കല്ളേന്‍ പൊക്കുടന്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സതീഷ്കുമാര്‍ പാമ്പന്‍, കെ.എം. മഖ്ബൂല്‍, കെ. സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. സാബിക്ക്, കെ. മഹ്റൂഫ്, പി.ബി. ഫര്‍മീസ്, റഫീഖ്, നൗഷാദ് മത്തേര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks