ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 8, 2012

എന്‍ഡോസള്‍ഫാന്‍: ഇരകളോട് അനീതി അവസാനിപ്പിക്കണം -സോളിഡാരിറ്റി

 എന്‍ഡോസള്‍ഫാന്‍: 
ഇരകളോട് അനീതി അവസാനിപ്പിക്കണം -സോളിഡാരിറ്റി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ചിത്രം നേരില്‍ക്കണ്ട ദേശീയ മനുഷ്യാവകാശ കമീഷന്‍ അതിന്‍െറ ഇരകളായ ജില്ലയിലെ 4000ത്തിലധികം പേര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഒരുവര്‍ഷം പിന്നിട്ട ഉത്തരവ് ഉടന്‍ നടപ്പാക്കാമെന്ന് കോടതിയിലടക്കം ബോധ്യപ്പെടുത്തിയ സര്‍ക്കാര്‍, രോഗികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പരിമിതമായ രോഗികള്‍ക്ക് മാത്രമേ സഹായം നല്‍കൂവെന്ന സര്‍ക്കാര്‍ നിലപാട് കടുത്ത വഞ്ചനയാണ്. മാത്രമല്ല, വിദഗ്ധ ചികിത്സക്കാവശ്യമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, വിദ്യാര്‍ഥികള്‍ക്കുള്ള സ്പെഷല്‍ സ്കൂള്‍ തുടങ്ങി  കമീഷന്‍െറ മറ്റ് ഉത്തരവുകളുടെ കാര്യത്തിലും  അലംഭാവമാണ് സര്‍ക്കാര്‍ കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ദുരിതബാധിതരെ അണിനിരത്തി അവകാശ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ലിസ്റ്റില്‍പെടാത്ത ഗുരുതര രോഗത്തിനിരയായ നിരവധി പേര്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് ബോധ്യമാവുന്നത്. രോഗികളുടെ ജീവന്‍ രക്ഷിച്ചെടുക്കാനുള്ള ചികിത്സാ കാര്യത്തിലും സര്‍ക്കാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് പി.കെ. അബ്ദുല്ല, എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഫോറം ജില്ലാ കണ്‍വീനര്‍ കെ.കെ. ഇസ്മാഈല്‍, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് കുമ്പള, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് മുഹ്യിദ്ദീന്‍, വിക്ടിംസ് ഫോറം സെക്രട്ടറി സിന്ധു ഷാജി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks