ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 10, 2012

ബസ് ചാര്‍ജ് വര്‍ധന; പ്രതി സര്‍ക്കാര്‍ - സംവാദം

 ബസ് ചാര്‍ജ് വര്‍ധന; 
പ്രതി സര്‍ക്കാര്‍ - സംവാദം 
തൃശൂര്‍: സമഗ്ര ഗതാഗത നയം രൂപപ്പെടുത്താതെ സര്‍ക്കാര്‍ നടത്തുന്ന അലംഭാവമാണ് ബസ് ചാര്‍ജ് വര്‍ധനക്ക് കാരണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ‘ബസ് ചാര്‍ജ് വര്‍ധന അനിവാര്യമോ?’ തുറന്ന സംവാദം അഭിപ്രായപ്പെട്ടു.
 ഫെയര്‍ സ്റ്റേജ് അപാകത പരിഹരിക്കാതെയും ഫിക്സഡ് കോസ്റ്റ് ചൂഷണ രീതി നിലനിര്‍ത്തിയും സര്‍ക്കാര്‍ ഇതിന് ബലമേകുകയാണ്. കെ.എസ്.ആര്‍.ടി.സി നഷ്ടം നികത്താന്‍ നടത്തുന്ന നീക്കം ആത്യന്തികമായി ബസ് ചാര്‍ജ് വര്‍ധനക്ക് കാരണമാവുകയും അതുവഴി ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയുമാണ്.
കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് ഒരു പോലെ കണ്‍സെഷന്‍ അനുവദിക്കണമെന്ന് മോഡറേറ്ററായിരുന്ന സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അഭിപ്രായപ്പെട്ടു. ബസുടമകള്‍ നല്‍കുന്ന കണക്ക് സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും വിഷയം പൊതുസമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കണമെന്നും സദസ്സില്‍ നിന്ന് അഭിപ്രായമുയര്‍ന്നു.
ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥന്‍, പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രതിനിധി ഡിജോ കാപ്പന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
പാനല്‍ ചര്‍ച്ചയില്‍ പി.കെ. മൂസ, വിദ്യാധരന്‍, ജോസ് , ജോണ്‍സന്‍ പടംപാട്ടില്‍, സദറുദ്ദീന്‍ പുല്ലാളൂര്‍, സി.എം. ശെരീഫ് കൊരട്ടിക്കര, റസാഖ് പാലേരി, സി.എച്ച്. ആഷിഖ്, ടി.എ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks