ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 10, 2012

അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദം തടസ്സമാകുന്നു

 അധ്യാപകന്‍െറ മരണം:
അന്വേഷണത്തിന് രാഷ്ട്രീയ
സമ്മര്‍ദം തടസ്സമാകുന്നു
 കണ്ണൂര്‍: അധ്യാപകന്‍െറ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം എങ്ങുമത്തൊത്തത് പ്രതിഷേധമുയര്‍ത്തുന്നു. പുല്ലൂപ്പി കൗസര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അധ്യാപകനും പള്ളി ഇമാമുമായിരുന്ന വയനാട് പടിഞ്ഞാറത്തെറ തെങ്ങുംമുണ്ടയിലെ പി. സുലൈമാന്‍െറ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദം തടസ്സമാകുന്നുവെന്നാണ് ആക്ഷേപം.
സദാചാരഗുണ്ടകളുടെ മര്‍ദനത്തിനിരയായ അധ്യാപകനെ തൂങ്ങിമരിച്ച നിലയിലാണ് പിന്നീട് കാണപ്പെട്ടത്.  ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് രാത്രി ഇരുപതോളം പേരടങ്ങുന്ന സംഘത്തിന്‍െറ മര്‍ദനത്തിനിരയായ സുലൈമാനെ, പിറ്റേന്ന് പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു.
സ്കൂളില്‍ ആഗസ്റ്റ് 14ന് നടന്ന വിദ്യാര്‍ഥികളുടെ ക്യാമ്പിനിടെ ഒരു വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് അധ്യാപകനെ സംഘം ആക്രമിച്ചത്. ആഗസ്റ്റ് 15ന് വൈകീട്ട് ചിലര്‍ സ്കൂളിന് സമീപത്തെ പള്ളിയില്‍ വന്ന് ഇക്കാര്യത്തെക്കുറിച്ച് ചോദ്യംചെയ്യുകയും സുലൈമാനെ മര്‍ദിക്കുകയുമായിരുന്നു. പിന്നീട് മഗ്രിബ് നമസ്കാര സമയത്ത് കൂടുതല്‍ പേര്‍ സംഘടിച്ചത്തെി സ്കൂള്‍ കെട്ടിടത്തിനകത്തിട്ട് ആക്രമിക്കുകയാണുണ്ടായത്. അന്നുരാത്രി നാട്ടിലേക്ക് പോകാന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തശേഷം സുലൈമാനെ കാണാതാവുകയായിരുന്നു. 
അധ്യാപകനെ ആക്രമിച്ച ആളുകളുടെ വിവരങ്ങള്‍ സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍, അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല.സാക്ഷിമൊഴി നല്‍കാന്‍ വിളിച്ചുവരുത്തിയവരെ രാവിലെ മുതല്‍ രാത്രി വരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി പീഡിപ്പിച്ചതായും പറയുന്നു.
രാത്രികാലങ്ങളില്‍ പുല്ലൂപ്പിയിലെ സ്കൂള്‍ വളപ്പില്‍ തമ്പടിക്കാറുള്ള സംഘത്തെ അധ്യാപകന്‍ പിന്തിരിപ്പിക്കാന്‍ പലപ്പോഴും ശ്രമിച്ചിരുന്നുവെന്നും ഇതിന്‍െറ പേരില്‍ ഇവരുമായി ശത്രുതയുണ്ടായിരുന്നുവെന്നും പറയുന്നു. ഈ സംഘമാണ് അധ്യാപകനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ആക്രമിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അക്രമിസംഘത്തില്‍പെട്ടവര്‍ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്. 
വിഷയം അനുരഞ്ജനത്തിലത്തെിക്കാനും ശ്രമമുണ്ട്. അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പങ്കാളിത്തത്തോടെ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.  

No comments:

Post a Comment

Thanks