ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, October 18, 2012

കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം

 കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം
കാഞ്ഞിരോട്: ബസാറിലെ കോണ്‍ഗ്രസ് ഓഫിസ് കെ.പി.സി.സി സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് കട്ടേരി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഫോട്ടോ അനാഛാദനം ഡി.സി.സി ജന. സെക്രട്ടറി മുണ്ടേരി ഗംഗാധരന്‍ നിര്‍വഹിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് സ്വീകരണം നല്‍കി.
ദേശീയ കര്‍ഷകത്തൊഴിലാളി (ഡി.കെ.ടി.എഫ്) ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് എന്‍.പി. ശ്രീധരന്‍, എളയാവൂര്‍ ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കട്ടേരി നാരായണന്‍, സുരേഷ്ബാബു എളയാവൂര്‍, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. ടി.കെ. ലക്ഷ്മണന്‍ സ്വാഗതവും എം.പി. അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks