ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, October 4, 2012

ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ഉപരാഷ്ട്രപതിയുമായി
ജമാഅത്ത് അമീര്‍
കൂടിക്കാഴ്ച നടത്തി
ന്യൂദല്‍ഹി: ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടാമതും ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ച അമീര്‍ രാജ്യവും മുസ്ലിം സമുദായവും നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ ഉപരാഷ്ട്രപതിയുമായി പങ്കുവെച്ചു.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളുടെ പരമ്പരയുണ്ടായത് ആശങ്കാജനകമാണെന്ന് അമീര്‍ പറഞ്ഞു. അസമിലെ കലാപബാധിതര്‍ക്ക് ഇനിയും വീടുകളില്‍ തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ളെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനാവശ്യമായ സുരക്ഷിതത്വം നല്‍കുന്നില്ളെന്നും അദ്ദേഹം തുടര്‍ന്നു.
നിരപരാധികളായ മുസ്ലിം യുവാക്കളെ ഭീകരകേസുകളില്‍ കുടുക്കി ജയിലിലിടുന്ന കാര്യവും ഉപരാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അഞ്ചും പത്തും വര്‍ഷം കഴിഞ്ഞ ശേഷം അവരെയെല്ലാം നിരപരാധികളാണെന്നുകണ്ട് വിട്ടയക്കുകയാണ്.  ഉന്നയിച്ച വിഷയങ്ങളുടെ പരിഹാരത്തിന് ശ്രമിക്കുമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉറപ്പുനല്‍കി. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് അഹ്മദ്, കേന്ദ്ര ശൂറാ അംഗം ഖാസിം റസൂല്‍ ഇല്യാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.   

No comments:

Post a Comment

Thanks