ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 11, 2012

മജ്ലിസ് കിഡ്സ് ഫെസ്റ്റ് 2012 സമാപിച്ചു

 
 മജ്ലിസ് കിഡ്സ്
ഫെസ്റ്റ് 2012 സമാപിച്ചു
കാഞ്ഞിരോട്: കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന ഉത്തര മേഖല മജ്ലിസ് കിഡ്സ് ഫെസ്റ്റ് 2012  സമാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മജ്ലിസ് തഅ്ലീമില്‍ ഇസ്ലാമി കേരളയില്‍ അഫലിയേറ്റു ചെയ്ത 11  സ്കൂളുകളില്‍ നിന്നുള്ള LKG, UKG  ക്ളാസ്സുകളിലെ ഇരുന്നൂറിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കടെുത്തു.   ലോട്ടസ്, റോസ്, ജാസ്മിന്‍, ഡാലിയ എന്നീ നാലു സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടന്നത്. അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ്  പരിപാടികള്‍ ആരംഭിച്ചത്. മോണോ ആക്റ്റ് , സംഘ ഗാനം നാടോടി നൃത്തം, സംഘ നൃത്തം, ഇസ്ലാമിക ഗാനം, കഥ പറയല്‍, മെമ്മറി ടെസ്റ്റ്, ക്രയോണ്‍ കളറിംഗ്,  ആക്ഷന്‍ സോങ്ങ് തുടങ്ങി പതിനഞ്ചു ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.
മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ്  സ്കൂള്‍ , ഉളിയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. പ്രോഗ്രെസീവ് ഇംഗ്ളീഷ്  സ്കൂള്‍ വാദിഹുദ, പഴയങ്ങാടി രണ്ടാം സ്ഥാനവും കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ പുല്ലൂപ്പികടവ് മൂന്നം സ്ഥാനവും നേടി.  വൈകുന്നേരം നടന്ന സമാപന സമ്മേളനം കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ചെയര്‍മാന്‍ പി. സി. മൊയ്തു മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു . മജ്ലിസ് ജോ. സെക്രട്ടറി മുഹമ്മദലി മാഞ്ചിറ ആധ്യക്ഷത വഹിച്ചു. ഐ. സി. ടി. പടന്ന പ്രിന്‍സിപ്പാള്‍ എം. എച്ച്. റഫീഖ് സംസാരിച്ചു.  പി. പി. അബ്ദുറഹ്മാന്‍ സഫ, വി. പി. അബ്ദുല്‍ ഖാദര്‍ എഞ്ചിനീയര്‍, ടി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, തുളസി ടീച്ചര്‍, യമുന ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്കുള സമ്മാന ദാനവും ചാംസ്,കിഡ്സ് മോര്‍,  സോവറിന്‍ മറീന എവര്‍റോളിംങ്ങ്  ട്രോഫിയും പി.സി. മൊയ്തു മാസ്റ്റര്‍ വിതരണം ചെയ്തു. അര്‍ശഖ് ഹമീദ് പ്രാര്‍ഥന നടത്തി. അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ടി. കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍ സ്വാഗതവും  കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ്  സെക്രട്ടറി  ടി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks