ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 11, 2012

വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ മഅ്ദനിയെ സന്ദര്‍ശിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി 
നേതാക്കള്‍ മഅ്ദനിയെ
 സന്ദര്‍ശിച്ചു
 ബംഗളൂരു: ബംഗളൂരു സ്ഫോടനത്തിന്‍െറ പേരില്‍ അന്യായമായി ജയിലിലടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയുടെയും മറ്റ് നിരപരാധികളുടെയും ജയില്‍ മോചനത്തിനുവേണ്ടി കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്ന് പരപ്പന അഗ്രഹാര ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.
കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നിരപരാധിയായിരുന്നിട്ടും ഒമ്പതര വര്‍ഷക്കാലം  വിചാരണ തടവുകാരനായി കഴിയേണ്ടിവന്ന മഅ്ദനിക്ക്, സമാന അനുഭവം ബംഗളൂരു കേസിന്‍െറ പേരിലും ഉണ്ടാവാന്‍ പാടില്ല. ബംഗളൂരു സ്ഫോടനത്തിന്‍െറ പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായിട്ടും കേരളത്തിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ നിശ്ശബ്ദത പുലര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണ്. പരപ്പനങ്ങാടി സ്വദേശി സക്കറിയയുള്‍പ്പെടെ നിരവധി യുവാക്കളാണ് അന്യായമായി ബംഗളൂരു ജയിലിലടക്കപ്പെട്ടിരിക്കുന്നത്.
മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.  പ്രമേഹം കാരണം വലതുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും ഇടതുകണ്ണിന്‍െറ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടു. സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, വൈസ് പ്രസിഡന്‍റുമാരായ അബ്ദുല്‍ ഹമീദ് വാണിയമ്പലം, സുരേന്ദ്രന്‍ കരീപ്പുഴ, പ്രവര്‍ത്തക സമിതി അംഗങ്ങളായ മാഗ്ളിന്‍ പീറ്റര്‍, റസാഖ് പാലേരി എന്നിവരാണ് മഅ്ദനിയെ സന്ദര്‍ശിച്ചത്.

No comments:

Post a Comment

Thanks