ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 29, 2012

കണ്ണൂരില്‍ 5 കടകള്‍ കത്തിനശിച്ചു

 
 
 
 
 
 
 
 
 
 
 
 കണ്ണൂരില്‍ 5 കടകള്‍ കത്തിനശിച്ചു
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ എം.എ റോഡിലുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ചു കടകളും ഒരു പെട്ടിക്കടയും പൂര്‍ണമായി  കത്തിനശിച്ചു. ആളപായമില്ല. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ഏഴ് അഗ്നിശമന യൂനിറ്റുകള്‍ ഏഴു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അഗ്നിബാധയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
നഗരത്തിന്‍െറ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് അപകടമുണ്ടായത്. ഇതിന് ഏതാണ്ട് 400-500 മീറ്റര്‍ അരികെ രണ്ട് പെ¤്രടാള്‍ പമ്പുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഇന്ധന സംഭരണ കേന്ദ്രവുമുണ്ട്. അപകടം നടന്നത് പുലര്‍ച്ചെ ആയതിനാലും കടകള്‍ക്കുള്ളില്‍ ആരുമില്ലാതിരുന്നതിനാലും ആളപായമില്ല. 30 ലക്ഷം രൂപയുടെ നഷ്ടമാണ്  റവന്യൂ അധികൃതര്‍ കണക്കാക്കിയത്. വ്യാപാര സ്ഥാപനങ്ങളുടെ വിശദീകരണമനുസരിച്ച് നഷ്ടം കോടികളാണ്.
എം.എ റോഡില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ഇരുനിലക്കെട്ടിടമാണ് കത്തിയമര്‍ന്നത്. പ്ളാസ്റ്റിക്, ബാഗ്സ് ആന്‍ഡ് ഗിഫ്റ്റ്സ്, ഫാന്‍സി സ്ഥാപനമായ താഴെചൊവ്വയിലെ  ടി. അഹമ്മദ്കുട്ടിയുടെ സോവറിന്‍ മെറീന, സിറ്റി വെറ്റിലപ്പള്ളിയിലെ മുസഫര്‍ അഹമ്മദിന്‍െറ അല്‍മലാബിസ് റെഡിമെയ്ഡ്സ്, ഷീന്‍ ബേക്കറി ഗോഡൗണ്‍, താവക്കരയിലെ ടി.പി. ഹാരിസിന്‍െറ ഉടമസ്ഥതയിലുള്ള അലൂമിനിയം പാത്ര വില്‍പനശാലയായ  ജനറല്‍ സ്റ്റോര്‍, മിത കണ്‍ഫെക്ഷനറി, കെട്ടിടത്തിനു സമീപത്തെ സമീറ ആര്‍ക്കേഡിനുമുന്നിലെ ടി.കെ. ദിലീപിന്‍െറ പെട്ടിക്കട എന്നിവയാണ് കത്തിയമര്‍ന്നത്.  
കെട്ടിടത്തിനു സമീപം കടവരാന്തയില്‍ പഴങ്ങള്‍ വില്‍പന നടത്തുന്നയാളും ഓട്ടോ ഡ്രൈവറുമാണ് കടക്കുള്ളില്‍ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടന്‍ ഇവര്‍ ഫയര്‍ സ്റ്റേഷനിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ മറ്റു കടകളിലേക്കും  പടര്‍ന്നു.
40 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്‍െറ മുകള്‍നില മരംകൊണ്ട് നിര്‍മിച്ചതായിരുന്നത് തീ വേഗം പടരാന്‍ ഇടയാക്കി. താഴെയും മുകളിലുമായുള്ള സോവറിന്‍ മെറീന ഷോപ്പ് നിശ്ശേഷം കത്തിയമര്‍ന്നു.
ഇവിടെ ബാഗ്സ് സെക്ഷനും ഫാന്‍സി, ഗൃഹോപകരണ-അലങ്കാര യൂനിറ്റുകളും ഉള്‍പ്പെട്ട ഇരുനില ഷോപ്പാണ് കത്തിയത്. തിരിച്ചെടുക്കാന്‍ ഒരു തരിമ്പും ഇവിടെ ബാക്കിയായില്ല. അഗ്നിവിഴുങ്ങിയ കെട്ടിടങ്ങള്‍ക്കിടയിലുള്ള അല്‍മാബിസ് റെഡിമെയ്ഡ്സിനകത്തേക്ക് തീ ഭാഗികമായേ പടര്‍ന്നുള്ളൂ.
മുകള്‍ നിലയിലെ  മറ്റ് രണ്ടുമുറികള്‍ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. താഴെ നിലയിലുണ്ടായിരുന്ന കടക്കാരുടെ തന്നെയായിരുന്നു മുകളിലത്തെ മുറികളും. മിത കണ്‍ഫെക്ഷനറിയുടെ ഷട്ടറുകള്‍ ചൂടില്‍  ഉരുകി വളഞ്ഞാണ് അകത്തേക്ക് തീപടര്‍ന്നത്. മിതയില്‍ കൂടുതല്‍ നാശമില്ല. എന്നാല്‍, ഷീന്‍ ബേക്കറി ഗോഡൗണിലെ ബേക്കറി ഉല്‍പന്നങ്ങളും യന്ത്രസാമഗ്രികളും കത്തി നശിച്ചു. ജനറല്‍ സ്റ്റോഴ്സിലെ അലൂമിനിയം പാത്രങ്ങള്‍ മുഴുവനായി നശിച്ചു.
കണ്ണൂരില്‍നിന്ന് മൂന്നും പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, വടകര എന്നിവിടങ്ങളില്‍നിന്ന് രണ്ടുവീതവും ഫയര്‍ എന്‍ജിന്‍ യൂനിറ്റുകള്‍ തീയണക്കാനത്തെി.
വിവരമറിഞ്ഞ് രാവിലെ മുതല്‍  ജനങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്ക് ഒഴുകുകയായിരുന്നു. നഗരസഭാ മാലിന്യലോറികള്‍ കൊണ്ടുവന്ന് കടകളിലെ മാലിന്യങ്ങള്‍ പെട്ടെന്നുതന്നെ നീക്കം ചെയ്തു. ജില്ലാ കലക്ടര്‍ രത്തന്‍ കേല്‍ക്കര്‍, എസ്.പി രാഹുല്‍ ആര്‍. നായര്‍, തഹസില്‍ദാര്‍ സി.എം. ഗോപിനാഥ് എന്നിവരും ഡിവൈ.എസ്.പി പി.സുകുമാരന്‍െറ നേതൃത്വത്തില്‍ പൊലീസും സ്ഥിതിഗതി നിയന്ത്രിച്ചു.
Courtesy:madhyamam 29-11-2012

No comments:

Post a Comment

Thanks