ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 29, 2012

പുസ്തക പ്രകാശനം

പുസ്തക പ്രകാശനം
തളിപ്പറമ്പ്: മതകലഹം കുത്തിപ്പൊക്കുന്ന സാമ്രാജ്യത്വ അജണ്ട മതവിശ്വാസികള്‍ തിരിച്ചറിയണമെന്നും ഇത്തരം വിഷയങ്ങളില്‍ മാനവശ്രദ്ധ ക്ഷണിക്കുന്ന സര്‍ഗാത്മകവും സാഹസികവുമായ സാഹിത്യമാണ് ഗീതാ വിജ്ഞാന മാനവവേദിയുടെ ധര്‍മാചാര്യനായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ രചനകളെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
പയ്യന്നൂര്‍ വിശ്വവിദ്യാ ബുക്സ് പ്രസിദ്ധീകരിച്ച സ്വാമി ശക്തിബോധിയുടെ ‘ഗീതയും ഖുര്‍ആനും ലെനിനും’ എന്ന ഗ്രന്ഥത്തിന്‍െറ പ്രകാശനം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുസ്തകത്തിന്‍െറ ആദ്യപ്രതി വര്‍ക്കല ശിവഗിരി മഠത്തിലെ അംഗമായ സ്വാമി അവ്യയാനന്ദ ഏറ്റുവാങ്ങി. വി.എന്‍. ഹാരിസ് പുസ്തകം പരിചയപ്പെടുത്തി. ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എം. രഘുനാഥന്‍ നമ്പീശന്‍, വാസുദേവന്‍ കോറോം, സൈനുദ്ദീന്‍ കരിവെള്ളൂര്‍,സി.കെ.വേലായുധന്‍ മാസ്റ്റര്‍, കെ.പി. ആദംകുട്ടി എന്നിവര്‍ സംസാരിച്ചു. ജലാല്‍ ഖാന്‍ സ്വാഗതവും കെ.എം. വാസുദേവന്‍ തിരുമുമ്പ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks