ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 1, 2012

സമരവാര്‍ഷികാചരണം

സമരവാര്‍ഷികാചരണം
തലശ്ശേരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പെട്ടിപാലം സമരത്തിന്‍െറ ഒന്നാം വാര്‍ഷികാചരണം ആരംഭിച്ചു. വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി പുന്നോലില്‍ പ്രകടനങ്ങള്‍ നടന്നു. വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകടനത്തിന് കെ.പി. അബുബക്കര്‍, അഹമദ്ദ് കുന്നോത്ത്, ടി.എം. മമ്മുട്ടി, കെ. രാജന്‍, എം. ഉസ്മാന്‍ കുട്ടി, കെ.പി. സാദിഖ്, സി.ടി.മജീദ്, എം.എം.ഉസ്മാന്‍ കുട്ടി, ഇ.കെ. യൂസഫ്,എം.വി.മുഹമദ്ദ്, മഹറൂഫ് അബ്ദുള്ള, പി.കെ. ലത്തീഫ്, ടി.പി. അലി, കെ.പി. ഷഹീദ്, ഇ.പി. നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്‍റും അംഗങ്ങളും അവിടെ മാലിന്യവിരുദ്ധ സമരത്തില്‍ അണിനിരന്നതുപോലെ ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റും ഭരണ-പ്രതിപക്ഷ അംഗങ്ങളും പെട്ടിപാലത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപെട്ടു. വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് പുന്നോല്‍ കുറിച്ചിയില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുമെന്ന് മാലിന്യ വിരുദ്ധ കര്‍മ്മ സമിതി ഭാരവാഹികള്‍ അറിയിച്ചു. 

No comments:

Post a Comment

Thanks