ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, November 14, 2012

പൂര്‍വ വിദ്യാര്‍ഥി, അധ്യാപക സംഗമം

പൂര്‍വ വിദ്യാര്‍ഥി,
അധ്യാപക സംഗമം
ന്യൂമാഹി: പെരിങ്ങാടി അല്‍ഫലാഹ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ നേതൃത്വത്തില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി, അധ്യാപക സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
അല്‍ഫലാഹ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.
പൂര്‍വ അധ്യാപകരെ പ്രതിനിധാനംചെയ്ത് മൊയ്തീന്‍ കുട്ടി മൗലവി, നാസര്‍ മാസ്റ്റര്‍, സൈനബ ടീച്ചര്‍, സി.കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, ഇബ്റാഹിം മാസ്റ്റര്‍, സലീമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ വഹീദ ഹഫീഖ്, ഹസീന, ഡോ. സ്വാലിഹ, ഡോ. നജ്മ, ജബീന ഇര്‍ഷാദ്, നസീമ, പി.ടി.എ പ്രസിഡന്‍റ് നാസര്‍ പുന്നോല്‍, അജിത ടീച്ചര്‍, സാലിഹ് മുഹമ്മദ് അല്‍ഫലാഹ് മാനേജര്‍ എം. ദാവൂദ് എന്നിവര്‍ സംസാരിച്ചു. സി.ടി. ത്വാഹിറ സ്വാഗതം പഞ്ഞു.

No comments:

Post a Comment

Thanks