ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, December 4, 2012

മഅ്ദനിക്ക് അടിയന്തര ചികിത്സ നല്‍കണം

 മഅ്ദനിക്ക് അടിയന്തര ചികിത്സ നല്‍കണം
 -ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം
ബംഗളൂരു: മഅ്ദനിയുടെ ആരോഗ്യനില അപകടകരമാണെന്നും അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും ഡോ. സെബാസ്റ്റ്യന്‍ പോളിന്‍െറ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ട അവസ്ഥക്ക് പുറമെ മൂക്കില്‍നിന്ന് രക്തവും പഴുപ്പും വരുന്നുണ്ട്. ജയില്‍ ഡോക്ടര്‍മാര്‍ മൂന്നുദിവസമായി ഇല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ പോലും ലഭ്യമായിട്ടില്ല. സ്വന്തം ചെലവില്‍ ചികിത്സയാകാമെന്ന കോടതി വിധി അനുസരിച്ച് പ്രമുഖ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി ജയിലധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്നും വിചാരണ സുതാര്യമാക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.  നീതി ആഗ്രഹിക്കുന്ന എല്ലാവരും ഇടപെടേണ്ട അടിയന്തര സന്ദര്‍ഭമാണിതെന്ന് മഅ്ദനി പ്രതിനിധി സംഘത്തെ അറിയിച്ചു. എച്ച്. ഷഹീര്‍ മൗലവി, അഡ്വ. അക്ബറലി, കെ. സജീദ്, മുഹമ്മദ് റജീബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Thanks