ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 31, 2012

വിജയം രചിച്ച് ചേലോറ സമരം

 
 വിജയം രചിച്ച് ചേലോറ സമരം
 ചക്കരക്കല്ല്: കണ്ണൂര്‍ നഗരസഭയിലെ മാലിന്യം ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുന്നതിനെതിരെ അന്തിമ സമരത്തിലേര്‍പ്പെട്ട  പ്രദേശവാസികള്‍ക്ക് വിജയപ്രതീക്ഷ നല്‍കിയാണ് 2012 വിടപറയുന്നത്. 2011 ഡിസംബര്‍ 26നാണ് ചേലോറയില്‍ മാലിന്യവിരുദ്ധ അന്തിമസമരം ആരംഭിച്ചത്. തുടര്‍ച്ചയായി മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്തെ 250ലേറെ കിണറുകളില്‍ മാലിന്യം കലര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള വിതരണ സംവിധാനം താറുമാറായതോടെയാണ് സമരം ശക്തമായത്. സമരമുഖത്ത് ഉറച്ചുനിന്നവരെ പലതവണ ലാത്തിചാര്‍ജ് ചെയ്തു നീക്കി പൊലീസ് അകമ്പടിയോടെ മാലിന്യം തള്ളുകയും ചെയ്തു.
ജീവിക്കാനുള്ള അവകാശത്തിനായി സമാധാനപൂര്‍ണമായി സമരം ചെയ്ത വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസുകളില്‍ കുടുക്കി ജയിലിലടച്ച് സമരത്തെ അടിച്ചൊതുക്കാനും ശ്രമം നടന്നു. സമരസമിതി നേതാവ് മധു ചേലോറയെ സമരപന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ചത് വിവാദമായി. സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ പിന്തുണയുമായത്തെിയത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു. ആദ്യഘട്ടത്തില്‍ സമരത്തെ അനുകൂലിച്ച ചേലോറ പഞ്ചായത്ത് അധികൃതര്‍ രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്കൊടുവില്‍ സമരക്കാരെ കൈയൊഴിഞ്ഞെങ്കിലും പ്രദേശവാസികളുടെ ഇച്ഛാശക്തിക്ക് മുന്നില്‍ സഗരസഭക്ക് കീഴടങ്ങേണ്ടിവന്നു. പ്ളാസ്റ്റിക് മാലിന്യം ചേലോറയില്‍ തള്ളുന്നത് ഒഴിവാക്കാനും മാലിന്യത്തിന്‍െറ അളവ് 80 ശതമാനമായി കുറക്കാനും നഗരസഭ തീരുമാനിച്ചു.
ദിനംപ്രതി 10 ലോഡ് മാലിന്യം തള്ളിയിരുന്ന ചേലോറയില്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരു ലോഡ് മാലിന്യമാണ് തള്ളുന്നത്. മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയിലുണ്ടായ മാറ്റവും ജനകീയ സമരത്തിന്‍െറ വിജയമാണെന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. സമരത്തിന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച സമരപ്പന്തലില്‍ നാട്ടുകാര്‍ മെഴുകുതിരി തെളിച്ചു. രാജീവന്‍ ചാലോടന്‍ അധ്യക്ഷത വഹിച്ചു. മധു ചേലോറ, രാജീവന്‍, കെ. പ്രദീപന്‍, രേഷ്മ രാജീവന്‍, വി. രാധ, ടി. ഷാജി, ടി. റാണി, ടി.എം.രമ്യന്‍, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുസ്സലാം ഹാജി, ടി.എം. മജീദ്, ജ്യോതി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks