ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 14, 2013

ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം

 ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ സമ്മേളനം ഹിറാ ഗ്രൗണ്ടില്‍ കോഴിക്കോട് ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് ഡയറക്ടര്‍ ടി.കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇസ്ലാമിനെ യഥാര്‍ഥ രൂപത്തില്‍ അവതരിപ്പിച്ച മൗദൂദിയോടും ഹസനുല്‍ബന്നയോടുമാണ് നവജനാധിപത്യം കടപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ്, പി.സി. മുനീര്‍ മാസ്റ്റര്‍, യൂനുസ് സലിം, ഷാനിഫ് ഇരിട്ടി, എം.കെ. ഷബ്ന, വി.എം. സാജിദ എന്നിവര്‍ സംസാരിച്ചു. ജില്ലാസമിയതിയംഗം വി.എന്‍. ഹാരിസ് സമാപന പ്രസംഗം നടത്തി. ഏരിയ പ്രസിഡന്‍റ് സി. അലി സ്വാഗതവും സ്വാഗതസംഘം ജന. കണ്‍വീനര്‍ എന്‍.എം. ബഷീര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks