ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 14, 2013

മുല്ലപ്പൂ വിപ്ളവം സ്വേച്ഛാധിപതികള്‍ക്കുള്ള താക്കീത്

 
 മുല്ലപ്പൂ വിപ്ളവം സ്വേച്ഛാധിപതികള്‍ക്കുള്ള
താക്കീത് -ശൈഖ് മുഹമ്മദ് കാരകുന്ന്
പഴയങ്ങാടി: ലോകത്ത് അരങ്ങേറിയ മുല്ലപ്പൂ വിപ്ളവവും പരിണത ഫലമായ മുല്ലപ്പൂ വസന്തവും പരത്തുന്നത് സൗരഭ്യവും അധികാരം അടക്കിവാണ സ്വേച്ഛാധിപതികള്‍ക്കുള്ള താക്കീതുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ സമ്മേളനം വെങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക ചിഹ്നങ്ങളെ തകര്‍ത്തെറിഞ്ഞ തുര്‍ക്കി ഒടുവില്‍ ഇസ്ലാമിക രാജ്യമായി പരിവര്‍ത്തിച്ചു. ടൂണീഷ്യയാണ് പരിവര്‍ത്തന വിധേയമായ മറ്റൊരു രാജ്യം. 300 ആളുകള്‍ക്ക് ജീവഹാനിയും അതില്‍ തന്നെ പകുതിയിലേറെ പേര്‍ ഭരണകൂട ഭീകരതയുടെ ബലിയാടുകളുമായ വിപ്ളവത്തിലൂടെയാണ് ഇത് സാധിച്ചത്. ഈജിപ്തില്‍ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിലുണ്ടായ ജീവഹാനിയെക്കാള്‍ കുറഞ്ഞ ജീവഹാനിയിലൂടെയാണ്  വിപ്ളവവും  വിജയവും നേടിയത്.
ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് പോകുന്നത്. കേരളത്തിലടക്കം ഇസ്ലാമിക പ്രസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തീവ്രവാദവും ഭീകരതയും ആരോപിക്കാനും ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ വ്യാജമായിരുന്നുവെന്ന കണ്ടത്തെലുകള്‍ക്കാണ് കേരളമടക്കം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഖലീല്‍ നദ്വി ഖിറാഅത്ത് നടത്തി.
‘അഭിപ്രായ വൈവിധ്യങ്ങളിലെ ഇസ്ലാമികത’ എന്ന വിഷയത്തില്‍ ഡോ.എ.എ. ഹലീം പ്രഭാഷണം നടത്തി. ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് സമാപന പ്രസംഗം നടത്തി. പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും അബ്ദുല്‍ അസീസ് പുതിയങ്ങാടി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks