ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 12, 2013

ഉളിയില്‍ മഹല്ല് മുസ്ലിം അസോ. വാര്‍ഷിക സമ്മേളനം

ഉളിയില്‍ മഹല്ല് മുസ്ലിം അസോ.
വാര്‍ഷിക സമ്മേളനം 
 
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ഒന്നാം വാര്‍ഷിക സമ്മേളനം  ശനിയാഴ്ച നടക്കും. നരേമ്പാറ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍  അറിയിച്ചു.
ജാതിമത ഭേദമന്യേ ഏവര്‍ക്കും സഹായം എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. വാങ്ങുന്നവരും കൊടുക്കുന്നവരും എന്ന രണ്ട് വര്‍ഗങ്ങളെ സൃഷ്ടിക്കുന്നതിന് പകരം എല്ലാവരെയും സ്വയം പര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ‘മിഷന്‍ 2020’ എന്ന കര്‍മപദ്ധതിക്ക് തുടക്കം കുറിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.ശനിയാഴ്ച രാവിലെ നടക്കുന്ന മഹല്ല് സമ്മേളനം പാളയംപള്ളി ഇമാം ജമാലുദ്ദീന്‍ മങ്കട ഉദ്ഘാടനം ചെയ്യും. മുജീബ് റഹ്മാന്‍ കിനാലൂര്‍, വി.കെ. ഹംസ അബ്ബാസ്, കാസിം വി. ഇരിക്കൂര്‍, ഡോ. സലിം നദ്വി, ഹനീഫ എടക്കാട് എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന സമൂഹ വിവാഹത്തില്‍ 10 നിര്‍ധനരായ യുവതികള്‍ക്ക് മംഗല്യമൊരുക്കും. സുബൈര്‍ കൗസരി തലശ്ശേരി നേതൃത്വം നല്‍കും.
വൈകീട്ട് നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍  അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. തൊഴിലുപകരണ വിതരണ ഉദ്ഘാടനം ഇ.പി. ജയരാജന്‍ എം.എല്‍.എ നിര്‍വഹിക്കും. ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.എച്ച്. നാസര്‍ എന്നിവര്‍ സംസാരിക്കും. ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീധരന്‍, കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ റഷീദ് തുടങ്ങി നിരവധി ജനപ്രതിനിധികളും മത- രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. തെക്കംപൊയില്‍ വാണിവിലാസം എല്‍.പി സ്കൂളിനുള്ള കമ്പ്യൂട്ടര്‍ വിതരണവും ഉളിയില്‍ ഗവ. എല്‍.പി സ്കൂളിനുള്ള 10 ഫാനുകളുടെ വിതരണവും ചടങ്ങില്‍ നടക്കും. അസോസിയേഷന്‍ ചെയര്‍മാന്‍ എന്‍.എന്‍. അബ്ദുല്‍ഖാദര്‍, ജന. സെക്രട്ടറി കെ. ബഷീര്‍, വൈസ് ചെയര്‍മാന്‍ എം. അലി,  സെക്രട്ടറി ടി. ഷഫീഖ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

No comments:

Post a Comment

Thanks