ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 12, 2013

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുന്നു -കോടിയേരി

  ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍
മാധ്യമങ്ങള്‍ തമസ്കരിക്കുന്നു -കോടിയേരി 
 തലശ്ശേരി: മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ. പെരിങ്ങാടി അല്‍ഫലാഹ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ‘മാധ്യമങ്ങളും വര്‍ഗീയതയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്രാജ്യത്വ രാജ്യങ്ങളാണ് ലോകത്തിലെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഭരണകൂടം വിചാരിച്ചാല്‍ ആരെയും എത്രകാലം വേണമെങ്കിലും തടങ്കലിലിടാമെന്ന അവസ്ഥയാണ്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ല. മഅ്ദനി വിഷയത്തിലെ മനുഷ്യാവകാശ ലംഘനം എന്തുകൊണ്ട് മാധ്യമങ്ങള്‍ വിഷയമാക്കുന്നില്ല എന്നത് ചര്‍ച്ച ചെയ്യണം. മതവിശ്വാസവും വര്‍ഗീയതയും ഒന്നല്ല. യഥാര്‍ഥ മതവിശ്വാസി ഒരിക്കലും തീവ്രവാദിയാകില്ളെന്നും ഇസ്ലാം മുന്നോട്ടുവെക്കുന്നത് സമാധാനത്തിന്‍െറ സന്ദേശമാണെന്നും കോടിയേരി പറഞ്ഞു.
ഇന്ത്യന്‍ വര്‍ഗീയത എന്നത് ഇന്ത്യന്‍ ദേശീയതയുടെ മുഖമായി മാറിയിരിക്കുകയാണെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ‘മാധ്യമം’ പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ദേശീയത, മതന്യൂനപക്ഷങ്ങള്‍ക്കുനേരെ ആയുധമായി നീട്ടികൊണ്ടിരിക്കുകയാണ്.  മാധ്യമങ്ങള്‍ ഇന്ന് പൂര്‍ണമായും വ്യവസായമായി മാറി.
സമൂഹത്തിന്‍െറ പരിച്ഛേദമായ മാധ്യമങ്ങളില്‍ സമൂഹത്തിലുണ്ടാകുന്ന മൂല്യച്യുതികളും പ്രതിഫലിക്കും. സമൂഹത്തിലെ മൂല്യച്യുതികളോട് മാധ്യമങ്ങള്‍ സമരസപ്പെടുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തോട് കൂറില്ളെന്നും അവര്‍ തീവ്രവാദികളാണെന്നുമുള്ള പ്രചാരണവും വ്യാപകമായി നടക്കുന്നു. ഇത്തരം ഭരണകൂട ഭീകരതയോടും മാധ്യമങ്ങള്‍ സമരസപ്പെടുകയാണ്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുക എന്നത് ഇന്ന് സമ്പ്രദായമായി മാറിയിരിക്കുകയാണ്. ഇത്തരം ഭരണകൂട ഭീകരതക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഗാന്ധിയന്‍ മാര്‍ഗത്തില്‍ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രബോധനം സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട്, സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks