ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 28, 2013

ലോകത്തിലെ മാറ്റം കേരളത്തിലെ മുസ്ലിംകള്‍ പാഠമാക്കണം

 
 
 ലോകത്തിലെ മാറ്റം കേരളത്തിലെ മുസ്ലിംകള്‍ പാഠമാക്കണം 
-എം.കെ. മുഹമ്മദലി

തളിപ്പറമ്പ്: ലോകവ്യാപകമായി ഇസ്ലാമിക സമൂഹം സൃഷ്ടിച്ചെടുത്ത മാറ്റങ്ങളുടെ പാഠം ഉള്‍ക്കൊണ്ട് സങ്കുചിത ചിന്തകള്‍ കൈവെടിയാന്‍ മുസ്ലിംകളും മുസ്ലിം സംഘടനകളും  തയാറാവണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്‍റ് അമീര്‍ എം.കെ. മുഹമ്മദലി ആഹ്വാനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം തളിപ്പറമ്പ് സയ്യിദ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിച്ചമര്‍ത്തപ്പെട്ട നാടുകളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇസ്ലാമിക സമൂഹത്തിന്‍െറ വിജയരഹസ്യം ത്യാഗങ്ങളും ബഹുജന സേവനവും ആണെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകളെ നിശ്ചയദാര്‍ഢ ്യത്തോടെ നേരിടുകയും സമാധാനപരമായ മാര്‍ഗത്തിലൂടെ എതിരാളികള്‍ക്ക് പോലും ഇസ്ലാമിന്‍െറ കാരുണ്യത്തിന്‍െറ മുഖം സേവനത്തിലൂടെ സമര്‍പ്പിക്കുകയും ചെയ്തപ്പോഴാണ് ജനങ്ങള്‍ ഒന്നാകെ ഇസ്ലാമിക വ്യവസ്സ്ഥിതിക്ക് വേണ്ടി രംഗത്തിറങ്ങിയത്. സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും അടിച്ചമര്‍ത്തിയ രാജ്യങ്ങളും സമൂഹങ്ങളുമാണ് ഇസ്ലാമിനെ ഇന്ന് വാരിപ്പുണര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇസ്ലാമിക സാമൂഹിക വ്യവസ്ഥയുടെ മാനോഹാരിത ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയണമെങ്കില്‍ വിശ്വാസികള്‍ ജീവിതം കൊണ്ട് അതിന്‍െറ സാക്ഷികളാവണം. മുല്ലപ്പൂ വിപ്ളവം അതാണ് പാഠം നല്‍കിയത്. അതില്‍ അഭിമാനിക്കാനും, ആഹ്ളാദിക്കാനും കേരളത്തിലിരുന്ന് നമുക്ക് കഴിയണമെങ്കില്‍  സങ്കുചിത ചിന്ത നാം വെടിയണം. മുസ്ലിംകള്‍ ജനങ്ങള്‍ക്ക് മാതൃകയാവും വിധം ജീവിതത്തെ മാറ്റിപ്പണിയണം -അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മുന്‍ സംസ്ഥാന സമിതി അംഗം കെ.എ. ഫൈസല്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. അഫീഫ് അബ്ദുല്‍കരീം ഖിറാഅത്ത്നടത്തി. അല്‍ജാമിഅ ശാന്തപുരം ഹദീസ് ഫാക്കല്‍റ്റി ഒന്നാം റാങ്ക് ജേതാവ് ഹംസ അബ്ദുല്‍ലത്തീഫ്, വിവിധ രംഗങ്ങളില്‍ മികച്ച വിജയം നേടിയ റഫീഅ അബ്ദുല്‍ഖാദര്‍, ശംസാദ്ഖാലിദ്, ജൈസിയ ജമാന, റുക്സാന എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം.കെ. മുഹമ്മദലിയും, കെ.എ. ഫൈസലും കൈമാറി. ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ.പി. ആദംകുട്ടി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks