ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 28, 2013

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന സംഗമം:
ഖുര്‍ആന്‍ എല്ലാ സമൂഹങ്ങള്‍ക്കും
മാതൃക -സയ്യിദ് ജലാലുദ്ദീന്‍ ഉമരി
 കല്‍പറ്റ: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിലെ മുഴുവന്‍ സമൂഹങ്ങള്‍ക്കും മാതൃകയും വഴികാട്ടിയുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരളയുടെ സംസ്ഥാന സംഗമവും അവാര്‍ഡ് ദാന ചടങ്ങും വയനാട് കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനു മുമ്പില്‍ പലതരം മാര്‍ഗങ്ങളുണ്ട്. അതില്‍ ഏറ്റവും ശരിയായ മാര്‍ഗം ഖുര്‍ആനാണ്. ഖുര്‍ആന്‍െറ ഏതെങ്കിലും ഭാഗം മാത്രം ജീവിതത്തില്‍ പകര്‍ത്തുകയല്ല, സമസ്ത മേഖലകളിലും മാര്‍ഗദര്‍ശമായി സ്വീകരിക്കണം.
ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് ഏറ്റവും ഉത്തമരെന്ന് പ്രവാചക സന്ദേശമുണ്ട്. ആരാധന, കുടുംബബന്ധം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളിലും ഖുര്‍ആന് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ഏറ്റവും വലിയ വിപ്ളവത്തിന് കെല്‍പുള്ള ഗ്രന്ഥമാണിത് -ജലാലുദ്ദീന്‍ ഉമരി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
സന്മാര്‍ഗത്തെ പിന്തുടരാന്‍ നിരന്തരം ആവശ്യപ്പെടുന്ന ഖുര്‍ആന്‍ എല്ലാ മൂല്യങ്ങളും മനുഷ്യ സമൂഹത്തിന് കാണിച്ചു തരുന്നുണ്ടെന്ന് ആരിഫലി പറഞ്ഞു.നാഗരികതയും ആധുനികതയും ശാസ്ത്ര, സാങ്കേതിക രംഗവും എത്ര വളര്‍ന്നാലും അതിന്‍െറയെല്ലാം അടിസ്ഥാനമായി ധാര്‍മിക മൂല്യങ്ങളുണ്ടാകുമ്പോള്‍ മാത്രമേ അതുകൊണ്ട് മനുഷ്യരാശിക്ക് പ്രയോജനമുള്ളൂ. ഇത്തരം അടിസ്ഥാന മൂല്യങ്ങളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.പാശ്ചാത്യമൂല്യങ്ങളില്‍നിന്നാണ് ബലാത്സംഗം പോലുള്ള തിന്മകള്‍ വളര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ സ്റ്റഡി സെന്‍റര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഖുര്‍ആനിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയും അതിനുള്ള പാഠ്യപദ്ധതി ക്രമീകരിക്കുകയുമാണ് ആവശ്യം -അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ അമീറിന്‍െറ പ്രസംഗം ജമാല്‍ ആലുവ പരിഭാഷപ്പെടുത്തി. മലിക് ശഹ്ബാസ് ‘ഖുര്‍ആനില്‍നിന്ന്’ അവതരിപ്പിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എ.പി. ഹുസൈന്‍ സഖാഫി ചെമ്മലശ്ശേരി, വി.കെ. അലി, റഹ്മാബി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കോഓഡിനേറ്റര്‍ കെ.പി. അബ്ദുഖാദിര്‍ സ്വാഗതം പറഞ്ഞു.
ഉച്ചകഴിഞ്ഞ് നടന്ന സെമിനാറില്‍ ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അവാര്‍ഡ് ദാനം നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വി.പി. ബഷീര്‍ സ്വാഗതം പറഞ്ഞു.
അല്‍ ജാമിഅ ശാന്തപുരം ഡെ. റെക്ടര്‍ ഇല്‍യാസ് മൗലവി, സ്വാഗതസംഘം രക്ഷാധികാരി പി. ആലി ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി വൈ. പ്രസിഡന്‍റ് കെ. കുഞ്ഞിരായിന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജന. കണ്‍വീനര്‍ കെ. മുസ്തഫ നന്ദി പറഞ്ഞു.  

No comments:

Post a Comment

Thanks