ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 10, 2013

മീഡിയ വണ്‍ ഉദ്ഘാടനം: സ്വാഗതസംഘമായി

മീഡിയ വണ്‍ ഉദ്ഘാടനം:
സ്വാഗതസംഘമായി 
 കോഴിക്കോട്: മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മീഡിയ വണ്‍ ചാനല്‍ ഉദ്ഘാടനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. കോഴിക്കോട് നടന്ന യോഗത്തില്‍  കലക്ടര്‍ കെ.വി. മോഹന്‍കുമാറിനെ സ്വാഗതസംഘം ചെയര്‍മാനായി തെരഞ്ഞെടുത്തു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് അലോക് കുമാര്‍ സാബു, മുന്‍ പ്രസിഡന്‍റ് അഡ്വ. അനൂപ് നാരായണന്‍, കെ.ആര്‍.എസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി.പി. കുഞ്ഞുമുഹമ്മദ്, മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ് എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍.
യോഗത്തില്‍ മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവര്‍ സംസാരിച്ചു.  മീഡിയ വണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും ഡയറക്ടര്‍ ഡോ. ടി. അഹമ്മദ് നന്ദിയും പറഞ്ഞു. ഫെബ്രുവരി 10ന് കോഴിക്കോട്ട് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയാണ് ചാനല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. 

No comments:

Post a Comment

Thanks