ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, April 3, 2013

ജി.ഐ.ഒ: മഹാരാഷ്ട്ര പൊലീസ് നിലപാടില്‍ പ്രതിഷേധം

ജി.ഐ.ഒ: മഹാരാഷ്ട്ര പൊലീസ്
നിലപാടില്‍ പ്രതിഷേധം
കോഴിക്കോട്: ജി.ഐ.ഒവിനെക്കുറിച്ച മഹാരാഷ്ട്രാ പൊലീസ് നിലപാടില്‍ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു.  ജി.ഐ.ഒ മുസ്ലിം വിദ്യാര്‍ഥിനികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നുവെന്ന മഹാരാഷ്ട്ര പൊലീസിന്‍െറ രഹസ്യ റിപ്പോര്‍ട്ട്  വാസ്തവവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ നന്മയുടെയും നീതിയുടെയും പക്ഷത്തുനിന്ന് പെണ്‍കുട്ടികളെ സംഘടിപ്പിക്കുകയും അവരുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ജി.ഐ.ഒ.
സ്ത്രീകളുടെ സാമൂഹിക പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെട്ട് പ്രതികരിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ഒരു സംഘമായിട്ടാണ് ഈ പ്രവര്‍ത്തകരെ തങ്ങള്‍ അനുഭവിച്ചിട്ടുള്ളതെന്ന് ഇവര്‍ പറഞ്ഞു. ഡോ. ഖമറുന്നീസ അന്‍വര്‍, കെ. അജിത, ഡോ. ഷെര്‍ളി വാസു, ദീദി ദാമോദരന്‍, കെ.കെ. ഫാത്തിമ സുഹ്റ, കെ.പി. സുധീര, എം. ജിഷ, , കെ.എന്‍. സുലൈഖ, ഒ.ജെ. ചിന്നമ്മ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

No comments:

Post a Comment

Thanks