ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 1, 2013

സോളിഡാരിറ്റി കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു

 സോളിഡാരിറ്റി കുടിവെള്ള പദ്ധതി
നാടിനു സമര്‍പ്പിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയുടെ സഹകരണത്തോടെ വെള്ളൂര്‍ കണിയേരിയില്‍ സ്ഥാപിച്ച സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു. ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാംഗം ടി.പി. മുഹമ്മദ് ശമീം മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എം. വനജ, എ. ദാമോദരന്‍, പി.പി. ദാമോദരന്‍, പി. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും ഏരിയ പ്രസിഡന്‍റ് ശിഹാബ് അരവഞ്ചാല്‍ നന്ദിയും പറഞ്ഞു.
30ഓളം കുടുംബങ്ങള്‍ക്കായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നഗരസഭയുടെ പൊതുകിണറില്‍നിന്ന് വെള്ളം ടാങ്കില്‍ ശേഖരിച്ച് വീടുകള്‍ക്കുമുന്നില്‍ സ്ഥാപിച്ച ടാപ്പുകളില്‍ എത്തിക്കും. സോളിഡാരിറ്റിയുടെ സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.75 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. പൈപ്പിടലും മറ്റും പൂര്‍ണമായും ശ്രമദാനത്തിലൂടെയാണ് നടത്തിയത്. പയ്യന്നൂര്‍ ഏരിയയിലെ സോളിഡാരിറ്റി പ്രവര്‍ത്തകരോടൊപ്പം നാട്ടുകാരായ വേലായുധന്‍, നാരായണന്‍, സുനില്‍, സാജിദ്, ഷംസുദ്ദീന്‍, നസീര്‍ തുടങ്ങിയവരും ശ്രമദാനത്തില്‍ പങ്കാളികളായി. രണ്ടര മാസം മുമ്പാണ് പ്രവൃത്തി ആരംഭിച്ചത്.

No comments:

Post a Comment

Thanks