ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 29, 2013

ദുരന്തഭൂമിയില്‍ മതഭേദമില്ലാത്ത കാരുണ്യഹസ്തം

ദുരന്തഭൂമിയില്‍ മതഭേദമില്ലാത്ത കാരുണ്യഹസ്തം
ന്യൂദല്‍ഹി: പ്രളയം ദുരന്തം വിതച്ച ഭൂമിയില്‍ മതഭേദമില്ലാത്ത കാരുണ്യഹസ്തവുമായി മുസ്ലിം സംഘടനകളും ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്ത്. ജമാഅത്തെ ഇസ്ലാമി ഉത്തര്‍പ്രദേശ് വെസ്റ്റ് - ഉത്തരാഖണ്ഡ് ഹല്‍ഖകള്‍ സംയുക്തമായി ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇതുകൂടാതെ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്ത് നേതാക്കളുടെ നേതൃത്വത്തില്‍  ഋഷികേശിലേക്കും ഡറാഡൂണിലേക്കും വളന്‍റിയര്‍മാരെ അയക്കുകയും ചെയ്തു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ഒറ്റപ്പെട്ടു കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിലായതിനാല്‍ പ്രളയക്കെടുതി മൂലം പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും പിടിപെട്ടവര്‍ക്ക് ചികിത്സക്ക് മതിയായ സൗകര്യങ്ങളില്ളെന്നുകണ്ടാണ് ജമാഅത്തിന്‍െറ നീക്കം. പ്രാദേശിക ഭരണകൂടവുമായും ഇന്ത്യന്‍ റെയില്‍വേയുമായും സഹകരിച്ചാണ് സംസ്ഥാന അമീര്‍ മൗലാനാ ഇനാമുല്ല ഇസ്ലാഹിയുടെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് റെയില്‍വേ സൂപ്രണ്ട് എം.കെ. ദാസ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ ജമാഅത്ത് വളന്‍റിയര്‍മാര്‍ക്കുള്ള താമസസൗകര്യം റെയില്‍വേ ഒരുക്കിക്കൊടുത്തു. പ്രളയബാധിതര്‍ക്ക് മതിയായ ചികിത്സക്ക് അഞ്ച് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും മൊബൈല്‍ ഹോസ്പിറ്റലും സജ്ജമാക്കിയിട്ടുണ്ട്.

No comments:

Post a Comment

Thanks