ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, July 13, 2013

ഏകദിന പരിപാടി

ഏകദിന പരിപാടി
തോട്ടട: ജമാഅത്തെ ഇസ്ലാമി തോട്ടട ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നടാല്‍ മസ്ജിദുറഹ്മയില്‍ ഏകദിന പരിപാടി സംഘടിപ്പിച്ചു. 10ന് രാവിലെ 10  മണിക്ക് മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍െറ ഭാഗമായി മദ്റസാ വളപ്പില്‍ വൃക്ഷത്തൈ നട്ട് റിട്ട. അഗ്രികള്‍ചറല്‍ ഓഫിസര്‍ എം.കെ. അബ്ദുഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മദ്റസാ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. റമദാന് സ്വാഗതം പ്രഭാഷണം ചാലാട് ഹിറാ മസ്ജിദ് ഖത്തീബ് പി.സി. മുനീര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കനിവ് മെഡികെയര്‍ പദ്ധതിയെപറ്റി എ.പി. അബ്ദുല്‍ റഹീം സംസാരിച്ചു. കനിവ് ഫണ്ട് ശേഖരണോദ്ഘാടനം കണ്ടത്തില്‍ സുബൈറില്‍നിന്ന് മസ്ജിദുറഹ്മ ഇമാം പി.പി.കെ. മുഹമ്മദലി തുക സ്വീകരിച്ച് നിര്‍വഹിച്ചു. എസ്.കെ. അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Thanks