കണ്ണൂര്: കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂളിനു സമീപം സ്ഥാപിച്ച കൌസര്‍ മെഡികെയര്‍ സൌജന്യ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിക്കും. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്ക് കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ കോമ്പൌണ്ടിലാണ് ചടങ്ങ്. കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ കോമ്പൌണ്ടില്‍ പുതുക്കിപ്പണിത പ്രീപ്രൈമറി സ്കൂള്‍ ലിറ്റില്‍ കിങ്ഡത്തിന്റെ ഉദ്ഘാടനവും ആസാദ് മൂപ്പന്‍ നിര്‍വഹിക്കും. ചടങ്ങില്‍ പുഴാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
കണ്ണൂര്: ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് സൌകര്യമൊരുക്കുന്നു. ഡയാലിസിസ് സെന്ററും ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്കുമടങ്ങുന്ന മെഡിക്കല്‍ സെന്ററിന് കണ്ണൂര്‍ സിറ്റി അറക്കല്‍ പാലസ് ഗ്രൌണ്ടില്‍ ജനുവരി 19ന് വൈകീട്ട് 4.30ന് മിംസ് ആശുപത്രി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ശിലയിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാന്‍ പി.എ. ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും. സെന്റര്‍ ലോഗോ മുന്‍ സുപ്രീംകോടതി ജസ്റ്റിസ് വി. ഖാലിദ് പ്രകാശനം ചെയ്യും. കെ. സുധാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള എന്നിവര്‍ പങ്കെടുക്കും. ഒന്നേകാല്‍ കോടി ചെലവിലാണ് സെന്റര്‍ നിര്‍മാണം. മിംസ് ആശുപത്രിയുടെ സാങ്കേതിക സഹായത്തോടെ തുടങ്ങുന്ന സെന്ററില്‍ 10 യൂനിറ്റുകളിലായി ദിവസേന 30 പേര്‍ക്ക് ഡയാലിസിസ് സൌകര്യം ലഭ്യമാകും. കാന്‍സര്‍ നേരത്തേ കണ്ടെത്തി ചികിത്സാസൌകര്യമൊരുക്കുകയാണ് ഡിറ്റക്ഷന്‍ സെന്റര്‍ വഴി ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലീം, ജനറല്‍ കണ്‍വീനര്‍ ബി.കെ. ഫസല്‍, സെക്രട്ടറി വി. യൂനുസ്, വി.പി. നൌഷാദ്, സി. ഇംതിയാസ്, ബി.പി. ആശിഖ് എന്നിവര്‍ പങ്കെടുത്തു.
കണ്ണൂര്: ജമാഅത്തെ ഇസ്ലാമി പ്രവാചക സന്ദേശം കാമ്പയിന്റെ ഭാഗമായി ജില്ലാതല പ്രസംഗ ശില്‍പശാല വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ കൌസറില്‍ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
കണ്ണൂര്: സമുദായത്തിലെ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി സംശയങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനും ആക്കം കൂട്ടാനുള്ള ശ്രമങ്ങള്‍ ഭരണകൂടം ഉപേക്ഷിക്കണമെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ആഷിക് കാഞ്ഞിരോട് സ്വാഗതവും നസീം പൂതപ്പാറ നന്ദിയും പറഞ്ഞു.
ചോര്‍ത്തല്‍ ആര്‍ക്കുവേണ്ടിയാണെന്ന്
വ്യക്തമാക്കണം-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: മുസ്ലിം സമുദായത്തിലെ ജനപ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയ 258 പേരുടെ ഇ^മെയിലുകള്‍ കേരള ആഭ്യന്തര വകുപ്പ് ചോര്‍ത്തിയത് ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനാധിപത്യ സമൂഹത്തില്‍ ഒരു വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യംവെക്കുന്ന ഭരണകൂട നടപടി സാമൂഹികഭദ്രത തകര്‍ക്കുന്നതാണ്. സാമ്രാജ്യത്വ ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ്ലിം വേട്ടയില്‍ മതേതര ഭരണകൂടങ്ങള്‍ പോലും വീണുപോകുന്നതിന്റെ തെളിവാണിത്.
പൌരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ശ്രമം എന്നതിനേക്കാള്‍ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുസ്ലിം വിരുദ്ധ വംശീയ മനോഭാവത്തിന്റെ പ്രത്യക്ഷ സാക്ഷ്യം കൂടിയാണിത്. മുഖ്യമന്ത്രി അറിയാതെയാണ് ഇത്തരമൊരു നടപടിയെങ്കില്‍ അത് കൂടുതല്‍ ദുരൂഹമാണ്.
ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളുടെ അമേരിക്കന്‍ ഇസ്രായേല്‍ സംഘ്പരിവാര്‍ ബന്ധങ്ങളും സംസ്ഥാനത്തെ ചില മുസ്ലിം കേന്ദ്രങ്ങളില്‍ നടത്തിയ രഹസ്യ സര്‍വേകളും ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍, ലൌ ജിഹാദ് കാമ്പയിന്‍ തുടങ്ങി മുസ്ലിം സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ തളച്ചിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതും.
സ്വന്തം ജനതയെ വിശ്വാസത്തിലെടുക്കാത്ത ഭരണകൂട നടപടി ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല.
ഭരണമുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസും മുഖ്യകക്ഷിയായ മുസ്ലിം ലീഗും ഈ വിഷയത്തില്‍ ശക്തവും ആര്‍ജവവുമുള്ള നിലപാട് സ്വീകരിക്കാന്‍ സന്നദ്ധമാവണമെന്നു ജമാഅത്തെ ഇസ്ലാമി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: ആര്‍ക്കുവേണ്ടിയാണ് കേരളത്തിലെ പ്രമുഖ മുസ്ലിം നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും വ്യവസായികളുടേയും പ്രഫഷനല്‍ വിദ്യാര്‍ഥികളുടെയും മെയിലുകള്‍ പൊലീസ് ചോര്‍ത്തിയത് വ്യക്തമാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ .
പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്ന ഭരണകൂട ഭീകരതയുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രത്യേക സമുദായത്തിന്റെ സാമ്പത്തികവും വൈജ്ഞാനികവുമായ വളര്‍ച്ചയെ ഭീതിയോടെ കാണുന്നത് ഫാഷിസ്റ്റ് പ്രവണതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: വ്യക്തികളുടെയും സംഘടനകളുടെയും ഇ^മെയില്‍ നിരീക്ഷിക്കാനുള്ള കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാരണം വ്യക്തമാക്കണമെന്നും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പ്രഫഷനലുകളും അടക്കമുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഭരണഘടന നല്‍കുന്ന സ്വാതന്ത്യ്രത്തിന്റെയും അവകാശങ്ങളുടെയും ലംഘനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തണം.
ഒമ്പത് വര്‍ഷമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോളിഡാരിറ്റിയുടെയും സംസ്ഥാന സമിതി അംഗത്തിന്റെയും ഇ^മെയിലുകള്‍ ചോര്‍ത്തിയിട്ടുണ്ട്. മാതൃഭൂമി, മാധ്യമം, തേജസ്, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലെ പത്രപ്രവര്‍ത്തകരും പി.വി. അബ്ദുല്‍വഹാബ് എം.പിയും മതസംഘടനകളും ഉള്‍പ്പെടെ പൊലീസ് നിരീക്ഷണപട്ടികയില്‍ പെടുന്നു. ഒരു മതവിഭാഗത്തെ ഉന്നം വെച്ച് അനാവശ്യ ഭീതി പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
നിരീക്ഷിക്കപ്പെടുന്നവര്‍ പ്രത്യേക ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല. ഇതില്‍ 258 പേരും മുസ്ലിംകളാണെന്നത് കാര്യത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. സ്വകാര്യതയിലേക്ക് ഭരണകൂടം എത്തിനോക്കുന്നത് പൌരാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്നുവെന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നിരീക്ഷണം ഉണ്ടാവില്ല. ഭരണകക്ഷിയിലെ മുഖ്യപാര്‍ട്ടിയായ മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളെപ്പോലും നിരീക്ഷിക്കുന്നുണ്ട് എന്നത് വിചിത്രമാണ്. ഇക്കാര്യത്തില്‍ ലീഗ് അഭിപ്രായം വ്യക്തമാക്കണം.
തീവ്രവാദ വേട്ടയുടെ പേരില്‍ മുസ്ലിം സമൂഹത്തെ നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഭരണകൂടനീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇ-മെയില്‍ ചോര്‍ത്തല്‍. ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.ഐ നൌഷാദ്, സംസ്ഥാന സെക്രട്ടറി കെ. സജീദ് എന്നിവര്‍ അറിയിച്ചു.
വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ
അനുവദിക്കില്ല: കണ്‍വെന്‍ഷന്‍
കോഴിക്കോട്: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി ജനവാസ മേഖലയിലൂടെ പൈപ്പിടാനുള്ള നീക്കം ചെറുക്കുമെന്ന് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. 20 മീറ്റര്‍ വീതിയില്‍ 1114 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങള്‍ പഠിക്കാതെയും ജനങ്ങളെ ബോധ്യപ്പെടുത്താതെയും പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഭരണകൂടം ഇരകളെ പുച്ഛിക്കുകയാണ്. സ്മാര്‍ട്ട്സിറ്റി അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ദിഷ്ട രൂപരേഖ മാറ്റാന്‍ തയാറായവര്‍ സുരക്ഷാഭീതി സാധാരണ ജനങ്ങള്‍ക്കുമുണ്ടെന്ന കാര്യം അവഗണിക്കുകയാണ്. ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ജനങ്ങളെ അണിനിരത്തി തടയുമെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എ. വാസു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയക്കാരും ഭരണാധികാരികളും ഏത് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് പതിവാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറം ചെയര്‍മാന്‍ സി.ആര്‍. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു.
ജനസാന്ദ്രതയേറിയ കേരളത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന ദുരന്തം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ എത്രയോ മടങ്ങ് അധികമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കുമ്പോള്‍ കേരളത്തിലെ ആവാസ വ്യവസ്ഥയെയും കൃഷിയെയുമെല്ലാം എങ്ങനെയൊക്കെ ബാധിക്കുമെന്നറിയാന്‍ പഠനംപോലും നടത്താന്‍ തയാറാവാതെയാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്നും നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ഹാഷിം ചേന്ദമ്പിള്ളി, വിളയോടി വേണുഗോപാല്‍, വിജയരാഘവന്‍ ചേലിയ, എന്‍. സുബ്രഹ്മണ്യന്‍, ടി.കെ. വാസു, ദേവദാസ് മോരിക്കര, അഡ്വ. പ്രദീപ് കുമാര്‍, കബീര്‍ നൊച്ചാട്, മൂസ ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു. ജന. കണ്‍വീനര്‍ റസാഖ് പാലേരി സ്വാഗതം പറഞ്ഞു. സംസ്ഥാനതലം മുതല്‍ പ്രാദേശികാടിസ്ഥാനത്തില്‍ വരെ ശക്തമായ പ്രക്ഷോഭ^ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
പെട്ടിപ്പാലം സമരമുന്നണി ചെയര്‍മാനുനേരെ അക്രമം: വ്യാപക പ്രതിഷേധം
ന്യൂമാഹി: പെട്ടിപ്പാലം മാലിന്യവിരുദ്ധ വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാറിനെ ചൊക്ലിയില്‍ സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം.പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു.
ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സി. അബ്ദുന്നാസര്‍, എ.കെ. മുസമ്മില്‍, പി.പി. അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ഏരിയ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ആശുപത്രിയിലുള്ള അജയകുമാറിനെ സോളിഡാരിറ്റി നേതാക്കളായ എ.പി. അജ്മല്‍, കെ. നിയാസ്, കെ.എം. അഷ്ഫാഖ്, പി.എ. സഹീദ്, സാജിദ് കോമത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
പെട്ടിപ്പാലം: മൂന്നാംഘട്ട
സമരപ്രഖ്യാപനം നടത്തി
തലശേãരി: പെട്ടിപ്പാലം വിഷയത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ മൂന്നാം ഘട്ട സമരപ്രഖ്യാപനം ഗ്രോ വാസു നിര്‍വഹിച്ചു. സമരപ്പന്തലില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഏത് സന്നിഗ്ധ ഘട്ടത്തിലും ഉറച്ചുനിന്ന് ലക്ഷ്യം നേടാനുള്ള നിശ്ചയദാര്‍ഢ്യമാണ് സമരത്തിന്റെ കരുത്തെന്ന് ഗ്രോവാസു ചൂണ്ടിക്കാട്ടി.
77 ദിവസം പിന്നിട്ടിട്ടും വീര്യം ചോരാതെ മുന്നേറുന്ന പെട്ടിപ്പാലം സമരത്തിന് ഈ നിശ്ചയദാര്‍ഢ്യമുണ്ട്. ഗ്വാളിയോര്‍ റയോണ്‍സ് സമരാനുഭവങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ഡോ. ശാന്തി തളിപ്പറമ്പ്, പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചു.
തലശേãരി: തലശേãരി മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ ജനുവരി 22ന് നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജില്ലാ സംഗമത്തില്‍ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട പ്രഭാഷണം നടത്തും. ഉച്ച രണ്ടിന് \'ഖുര്‍ആന്‍ സന്ദേശം ബഹുസ്വര സമൂഹത്തില്‍\' വിഷയത്തിലാണ് പ്രഭാഷണം. രാവിലെ പത്തിന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. \'ഖുര്‍ആനിലെ കുടുംബം\' വിഷയത്തില്‍ സഫിയ ശര്‍ഫിയ, \'വിശുദ്ധ ഖുര്‍ആനിലൂടെ ഒരു യാത്ര\' വിഷയത്തില്‍ നഹാസ് മാള എന്നിവര്‍ സംസാരിക്കും.
ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റ്;
വാദിഹുദ കിരീടമണിഞ്ഞത്
തുടര്‍ച്ചയായി നാലാം തവണ
പഴയങ്ങാടി: വാദിഹുദയില്‍ നടന്ന ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റില്‍ 185 പോയന്റുമായി ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ വിളയാങ്കോട് അല്‍ഹുദ ഓര്‍ഫന്‍സ് കെയര്‍ കിരീടം സ്വന്തമാക്കുന്നത് തുടര്‍ച്ചയായി നാലാം തവണ.
ജില്ലാ ഓര്‍ഫന്‍സ് ഫെസ്റ്റില്‍ അഞ്ച് തവണ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്്. ഇത്തവണ കലാ, കായിക മേളയിലും ഒന്നാം സ്ഥാനം നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്് കരസ്ഥമാക്കിയത്.
കഴിഞ്ഞ സംസ്ഥാന ഓര്‍ഫന്‍സ് ഫെസ്റ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തിലും അല്‍ഹുദ ചാമ്പ്യന്‍ഷിപ് സ്വന്തമാക്കിയിട്ടുണ്ട്. അലീമുല്‍ ഇസ്ലാം ട്രസ്റ്റിന്റെ കീഴില്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ 185 അന്തേവാസികളാണുള്ളത്.
ഫെസ്റ്റില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ അന്തേവാസികളെ മാനേജ്മെന്റ് അനുമോദിച്ചു.
കണ്ണൂര്: മുഹമ്മദ് സിജാഹ് ഒരുവര്‍ഷത്തോളം പണിപ്പെട്ട് രൂപകല്‍പന ചെയ്ത പുത്തന്‍ ക്ലോക്കിന്റെ സൂചി ഒരുവട്ടം കറങ്ങിയെത്താന്‍ 24 മണിക്കൂര്‍ വേണം. സാധാരണ ക്ലോക്കുകളില്‍ ഉച്ച ഒരുമണിയാകുമ്പോള്‍ സിജാഹിന്റെ ക്ലോക്കില്‍ 13 മണിയാണ് രേഖപ്പെടുത്തുക. വൈകീട്ട് ആറിന് 18 മണിയാകും. രാത്രി 12ന് സമയം പൂജ്യം.
എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മുണ്ടേരി കാനച്ചേരിയിലെ മുഹമ്മദ് സിജാഹിന്റെ (19) പുതിയ കണ്ടെത്തലാണ് 24 മണിക്കൂര്‍ സമയം കാണിക്കുന്ന അനലോഗ് ക്ലോക്ക്. റെയില്‍വേയിലും വിമാനത്താവളങ്ങളിലും മൊബൈല്‍ ഫോണുകളിലും 24 മണിക്കൂര്‍ സമയക്രമീകരണരീതി പിന്തുടരുമ്പോള്‍ പുതിയ ക്ലോക്കിന് പ്രാധാന്യമുണ്ടെന്ന് സിജാഹ് പറയുന്നു. മണിക്കൂര്‍ സൂചിയുടെ ചലനവേഗത പകുതിയാക്കി കുറച്ചാണ് തന്റെ ക്ലോക്കില്‍ സമയം ക്രമീകരിച്ചത്. ചക്രങ്ങളുടെ ചലന അനുപാതം 1:12 എന്നത് 1:24 ആക്കി മാറ്റി.
സാധാരണ ഇലക്ട്രോണിക് ക്ലോക്കിന്റെ മോട്ടോറാണ് ഇതിനുപയോഗിച്ചത്. ചക്രങ്ങളും സൂചികളും സ്വയം ഉണ്ടാക്കി. ഗിയറുകളും പല്‍ചക്രങ്ങളും ഉണ്ടാക്കാന്‍ മൊബൈല്‍ സിം കാര്‍ഡിന്റെ ബോര്‍ഡുകള്‍ ഉപയോഗപ്പെടുത്തി. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഹൈലം ഷീറ്റ് മുറിച്ചെടുത്ത് ക്ലോക്കിന്റെ ഡയല്‍ തയാറാക്കി. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നുമാസം മുമ്പാണ് പൂര്‍ത്തിയാക്കിയത്. പല്‍ചക്രങ്ങള്‍ ഉണ്ടാക്കിയെടുക്കാനാണ് ഏറെ പാടുപെട്ടത്. തന്റെ കണ്ടെത്തല്‍ വിപണിയിലിറക്കാന്‍ ഏതെങ്കിലും കമ്പനി തയാറായി വരാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് സിജാഹ്. കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് ഒന്നാംവര്‍ഷ ബി.ടെക് (മെക്കാനിക്കല്‍) വിദ്യാര്‍ഥിയായ മുഹമ്മദ് സിജാഹ് കാനച്ചേരിയിലെ തൈവളപ്പില്‍ ടി.എ. മുഹമ്മദിന്റെയും ടി.വി. സൌദത്തിന്റെയും മകനാണ്. സ്വിച്ച് അമര്‍ത്തുമ്പോള്‍ അടയുന്ന ജനല്‍, ടാങ്കില്‍ വെള്ളം നിറയുമ്പോള്‍ അലാറം മുഴക്കുന്ന സംവിധാനം, വീട്ടിനകത്തുനിന്ന് ടെറസിന് മുകളിലെ ടാങ്കിലെ വെള്ളത്തിന്റെ അളവ് കണക്കാക്കാന്‍ ഉപകരിക്കുന്ന സ്കെയില്‍ എന്നിവ സിജാഹിന്റെ കണ്ടെത്തലുകളായുണ്ട്.
ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് സമാപനം മതത്തിന്റെ വിമോചന സാധ്യത അംഗീകരിക്കപ്പെടുന്നു -ടി. ആരിഫലി
പെരിന്തല്‍മണ്ണ: മതത്തിന്റെ വിമോചന സാധ്യത കമ്യൂണിസ്റ്റ്^മുതലാളിത്ത സൈദ്ധാന്തികര്‍ അംഗീകരിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ശാന്തപുരം അല്ജാമിഅ അല് ഇസ്ലാമിയയില്‍ എസ്.ഐ.ഒ കേരള ഘടകം സംഘടിപ്പിച്ച ഇസ്ലാമിക അക്കാദമിക് കോണ്‍ഫറന്‍സിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോസ്റ്റ് സെക്കുലര്‍ ലോകത്തില്‍ മതത്തിന് കൈവരാന്‍ പോകുന്ന ഈ സാധ്യതയെ ഏറ്റെടുക്കാനുള്ള വൈജ്ഞാനിക ചങ്കുറപ്പ് മുസ്ലിം യുവത ആര്‍ജിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാധുനിക ലോകവുമായി സംവദിക്കാനും ആധുനികാന്തര പ്രവണതകളെ നിരീക്ഷിക്കാനും അഭിമുഖീകരിക്കാനുമുള്ള ശേഷി പുതുതലമുറക്ക് സാധ്യമായിട്ടുണ്ട്.പ്രമാണബദ്ധമല്ലാത്ത ചിന്തകളും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും അബദ്ധങ്ങള്‍ക്കിടയാക്കും. പ്രമാണങ്ങളിലെ അക്ഷരങ്ങളെ സേവിച്ചും പൂജിച്ചും കഴിയാതെ, അക്ഷരങ്ങളില്‍നിന്നുണര്‍ന്ന് അതിന്റെ ആശയങ്ങളെ സ്വാംശീകരിച്ച് സമകാലിക പുനര്‍വായന നടത്തണം. ഇസ്ലാമിന്റെ സാകല്യത്തെകുറിച്ചും പരപ്പിനെകുറിച്ചും അവബോധമില്ലാതെയുള്ള വായനകള്‍ വിജ്ഞാന അസന്തുലിതത്വത്തിനിടയാക്കും. അത്തരം വലിച്ചുനീട്ടലുകള്‍ വഴികേടായി പരിണമിക്കും. നവീകരണമെന്നാല്‍ പഴയതിനെ കൊന്നുകളയാതെ, പുതുക്കിയെടുക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.അലീഗഢ് സര്‍വകലാശാല സീനിയര്‍ ഫാക്കല്‍റ്റി അംഗം ഡോ. ഉബൈദുല്ല ഫഹദ് മുഖ്യാതിഥിയായിരുന്നു. സാമൂഹിക മാറ്റത്തിന്റെ സന്ദര്‍ഭത്തില്‍ ന്യൂനപക്ഷമെന്ന ചിന്ത മാറ്റിവെച്ച് രാജ്യത്തെ മുസ്ലിം സമൂഹം ചരിത്ര ദൌത്യം നിറവേറ്റാന്‍ മുന്നോട്ടു വരണണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ. അബ്ദുല്ല, സാദിഖ് അല്‍മന്‍സലി (യമന്‍), എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറി പി.എം. സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വൈസ് പ്രസിഡന്റ് പി.എന്‍. സഫിയ അലി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ. സുഹൈല എന്നിവര്‍ സംസാരിച്ചു.
എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുസ്സലാം സ്വാഗതവും കെ.വി. സഫീര്‍ഷാ നന്ദിയും പറഞ്ഞു.
കണ്ണൂര്: ജനുവരി 22ന് തലശേãരിയില്‍ നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സംഗമത്തോടനുബന്ധിച്ച് പഠിതാക്കള്‍ക്ക് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍: ഖുര്‍ആന്‍ പാരായണം^കെ.ടി. ഉമൈറ (കണ്ണൂര്‍), കെ.എല്‍. സമീറ (കക്കാട്), അബ്ദുല്‍ അസീസ് (കണ്ണൂര്‍). ഖുര്‍ആന്‍ മനഃപാഠം^വി.പി. നബീല (പെരിങ്ങാടി), എ.പി.വി. ഹഫ്സത്ത് (പുതിയങ്ങാടി), മെഹര്‍ബാനു (തലശേãരി), ഡോ. പി. സലീം (കണ്ണൂര്‍). ഖുര്‍ആന്‍ ക്വിസ്^വഹീദ റഫീഖ് (പെരിങ്ങാടി), പി.എം. റുബീന (നെട്ടൂര്‍), പി. അര്‍ഷാന (കവിയൂര്‍). ഖുര്‍ആന്‍ ദര്‍സ്^കെ.എ. സുമയ്യ (ഞാലുവയല്‍), സാഹിദ അലി (മാട്ടൂല്‍), ലദീദ (ഞായുവയല്‍).
മത്സരം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.സി. മുനീര്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. മൂസ മാസ്റ്റര്‍, എന്‍.എം. ബഷീര്‍, ഹിഷാം മാസ്റ്റര്‍, എ.ടി. സമീറ, സി. ഹസീന എന്നിവര്‍ നേതൃത്വം നല്‍കി.
ഇസ്ലാമിക് അക്കാദമിക്
കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം
ശാന്തപുരം (മലപ്പുറം): ഇസ്ലാമിക പഠന^ഗവേഷണ രംഗത്തെ പുതു പ്രവണതകള്‍ സംവാദ വിധേയമാക്കി ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശാന്തപുരം അല്ജാമിഅ അല് ഇസ്ലാമിയയില്‍ ഉജ്ജ്വല തുടക്കം. എസ്.ഐ.ഒ കേരള ഘടകമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 12 സെഷനുകളിലായി അഞ്ച് അന്തര്‍ദേശീയ വ്യക്തിത്വങ്ങളും 20 ദേശീയ വ്യക്തിത്വങ്ങളുമടക്കം നൂറോളം പേര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സമ്മേളനം മലേഷ്യ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇസ്ലാമിക് സ്റ്റഡീസിലെ ഗവേഷകന്‍ എറിക് വിംഗ്ള്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക സാമൂഹിക^സാമ്പത്തിക വ്യവസ്ഥയെ ലോകം, വിശേഷിച്ച് മുതലാളിത്ത രാജ്യങ്ങള്‍ പ്രതീക്ഷയോടെയും അസൂയയോടെയും നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം കൂടുതല്‍ വൈരുധ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദാരിദ്യ്രവും സമ്പന്നതയും ആത്മീയതയും ശാസ്ത്രവും പരിസ്ഥിതിയും സാങ്കേതികതയും തമ്മിലുള്ള അന്തരങ്ങളെ നേരിടാനാകാത്ത സ്ഥിതിയിലാണ് മുതലാളിത്ത രാഷ്ട്രങ്ങള്‍.
കടുത്ത സാമ്പത്തിക തകര്‍ച്ച നേരിട്ട ജര്‍മനിയും ഫ്രാന്‍സുംപോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധരുടെ അവസാന പ്രതീക്ഷ ഇന്ന് ഇസ്ലാമിക് ബാങ്കിങ്ങിലാണ്. പലിശരഹിതവും പരിസ്ഥിതി സൌഹൃദവും ജനക്ഷേമപരവുമായ നിലപാടുകളിലൂന്നിയതാണ് ഇസ്ലാമിക വ്യവസ്ഥ.
ലോകത്തിന്റെ പ്രതീക്ഷ സാര്‍ഥകമാകണമെങ്കില്‍ ഇസ്ലാമിന്റെ പൂര്‍വ വ്യാഖ്യാനങ്ങള്‍ നിരാകരിക്കാതെ അതിനെ ആധുനിക നിരീക്ഷണങ്ങളുമായി സമന്വയിപ്പിച്ച് പുതിയ ചിന്തകള്‍ക്ക് ഇസ്ലാമിക സമൂഹം നേതൃത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭിന്ന സ്വത്വങ്ങളെ ഉള്‍ക്കൊള്ളാനും അടിസ്ഥാനങ്ങളില്‍നിന്ന് വ്യതിചലിക്കാതെ ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് കാലിക വ്യാഖ്യാനം നല്‍കാനും ഇസ്ലാമിക സമൂഹം തയാറാകണമെന്ന് അധ്യക്ഷത വഹിച്ച എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. വൈജ്ഞാനിക സംവാദത്തിന് തയാറാകാത്ത അടഞ്ഞ സമൂഹമാണ് ഇസ്ലാമിക സമൂഹമെന്ന മിഥ്യാധാരണകളെ തകര്‍ത്തെറിയുകയെന്നതാണ് കോണ്‍ഫറന്‍സിന്റെ ദൌത്യമെന്ന് പരിപാടിയെ പരിചയപ്പെടുത്തി സംസാരിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
മൌലികവും അഗാധവുമായ ദാര്‍ശനിക അടിത്തറയില്ലാത്ത വിപ്ലവങ്ങള്‍ കേവലം അട്ടിമറി മാത്രമാകുമെന്ന് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും അവസാന വാക്കില്ല. എല്ലാ പ്രത്യയശാസ്ത്രങ്ങളും ധൈഷണിക മുരടിപ്പ് നേരിടുന്ന സമകാലിക സാഹചര്യത്തില്‍ ആനുകാലിക പ്രശ്നങ്ങളെ ഇസ്ലാമിക കാഴ്ചപ്പാടില്‍ വ്യാഖ്യാനിച്ച് ബദല്‍ ദര്‍ശനം മുന്നോട്ട് വെക്കാന്‍ ഇസ്ലാമിക പണ്ഡിതര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇസ്ലാമിക ചിന്തയുടെ പുനരാവിഷ്കരണം' വിഷയം കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. നസീം റഫിയാബാദി അവതരിപ്പിച്ചു.
ഇതര സംസ്കാരങ്ങളുടെ ഉള്ളുകളിലേക്ക് പാലം പണിയാന്‍ ഇസ്ലാമിക സമൂഹം തയാറാകണമെന്ന് ടൊറോണ്ടോ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍ ശൈഖ് അഹമ്മദ്കുട്ടി ടൊറോണ്ടോ അഭിപ്രായപ്പെട്ടു. ഇസ്ലാമിക പ്രബോധന മേഖലയിലേക്ക് ഭാരതീയ ഇതിഹാസങ്ങളിലെ മൂല്യങ്ങള്‍കൂടി ഉള്‍പ്പെടുത്തേണ്ടതിന്റെ സാധ്യത പരിശോധിക്കപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര് ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. നവോത്ഥാനത്തെ ഒതുക്കി നിര്‍ത്തുന്ന സമീപനം ശരിയല്ലെന്ന് ഡോ. ഹുസൈന് രണ്ടത്താണി പറഞ്ഞു.
രാഷ്ട്രീയ രംഗമടക്കം തുറന്ന് കിട്ടുമ്പോഴും കേരള മുസ്ലിം വനിതകള്‍ ഉന്നത മതപഠന മേഖലയില്‍ അവഗണിക്കപ്പെടുന്നുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി കെ.കെ. സുഹ്റ പറഞ്ഞു. ശാന്തപുരം അല്ജാമിഅ അല്‍ ഇസ്ലാമിയ മുദീര്‍ വി.കെ. അലി, ഡോ. യൂസുഫ് നദ്വി, മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശുക്കൂര്‍ ഖാസിമി, കടക്കല്‍ ജുനൈദ്, ടി.കെ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. കെ.പി. അബ്ദുസലാം സ്വാഗതവും പി.കെ. സാദിഖ് നന്ദിയും പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
ചക്കരക്കല്ല്: സഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ദിനാചരണവും ബോധവത്കരണ ക്ലാസും നടന്നു. ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ഐ.പി.എം ട്രെയിനര്‍ ജോസ് പുളിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുല്‍സലാം,എന്‍.സി. ജാഫര്‍, സി. കൃഷ്ണന്‍ മാസ്റ്റര്‍, സി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, യു.ടി. ജയന്ത്, ഡോ. സി.കെ. സലീം, കെ.കെ.ഇബ്രാഹിം, പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
എസ്.ഐ.ഒഅഖിലേന്ത്യാപ്രസിഡന്റ്മുഹമ്മദ്അസ്ഹറുദ്ദീന്, അബ്ദുല്ഹകീംഫൈസി, ഡോ. ഹുസൈന്രണ്ടത്താണി, ഡോ. ബഹാവുദീന്നദ്വി, 'മാധ്യമം' എഡിറ്റര്ഒ. അബ്ദുറഹ്മാന്, ഡോ. യൂസഫ്നദ്വി, പി.സി. സക്കീര്‍ഹുസൈന്‍, ജമാഅത്തെഇസ്ലാമിഅസി. അമീര്ശൈഖ്മുഹമ്മദ്കാരകുന്ന്, കടക്കല്ജുനൈദ്, അല്ജാമിഅമുദീര്വി.കെ. അലി, എസ്.ഐ.ഒസംസ്ഥാനപ്രസിഡന്റ്ശിഹാബ്പൂക്കോട്ടൂര്, കെ.കെ. സുഹ്റ, കെ.പി. അബ്ദുസ്സലാം, പി.കെ. സ്വാദിഖ്എന്നിവര്പങ്കെടുക്കും. തുടര്ന്ന്ഫിഖ്ഹ്ആന്ഡ്ഉസൂലുല്ഫിഖ്ഹ്, ഇസ്ലാമികരാഷ്ട്രീയസിദ്ധാന്തം, ഇസ്ലാമികജ്ഞാനശാസ്ത്രംഎന്നീവിഷയങ്ങളില്പ്രബന്ധാവതരണങ്ങളുംചര്ച്ചകളുംവിവിധഹാളുകളില്നടക്കും.
ഉച്ചക്കുശേഷംഇസ്ലാമികരാഷ്ട്രീയസിദ്ധാന്തം; വികാസപരിണാമങ്ങള്‍, അല്മലകത്തുല്ഫിഖ്ഹിയ്യ, ഇസ്ലാമികപ്രമാണങ്ങളുംവ്യാഖ്യാനശാസ്ത്രവും, ഫിഖ്ഹ്സമകാലികപ്രവണതകള്, ആഗോളീകരണം, ഉദാരീകരണം, ഇസ്ലാമികരാഷ്ട്രീയംഎന്നീതലക്കെട്ടുകളിലായിപ്രബന്ധാവതരണങ്ങള്നടക്കും. രാത്രിസമീര്ബിന്സിനയിക്കുന്നകള്ച്ചറല്നൈറ്റ്നടക്കും. സമാപനദിനമായഞായറാഴ്ചവൈകീട്ട്അഞ്ചിന്നടക്കുന്നപൊതുസമ്മേളനത്തില്ഡോ. നസീംറഫിയാബാദി, എറിക്വിംഗ്ള്, ഡോ. ഉബൈദുല്ലഫഹദ്, സാദിഖ്മന്സിലിയമന്, ഡോ. മുഹമ്മദ്മുംതാസ്, പി.എം. സ്വാലിഹ്, ടി. ആരിഫലി, അബ്ദുശുക്കൂര്ഖാസിമി, പി.ഐ. നൌഷാദ്, പി. മുജീബുറഹ്മാന്, കെ.എന്. സുലൈഖ, എം.കെ. സുഹൈല, ശിഹാബ്പൂക്കോട്ടൂര്, സഫീര്ഷാഎന്നിവര്പങ്കെടുക്കും.