Saturday, June 16, 2012
ഡിഗ്രി പരിഷ്കാരം: പ്രശ്നപരിഹാരം ഉടന്‍ വേണം -ജനകീയ സംവാദം
ഡിഗ്രി പരിഷ്കാരം:
പ്രശ്നപരിഹാരം ഉടന്‍ വേണം
-ജനകീയ സംവാദം
കോഴിക്കോട്: ഡിഗ്രി തലത്തില്‍ നടപ്പാക്കിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിവേണമെന്ന് എസ്.ഐ.ഒ സംഘടിപ്പിച്ച ജനകീയ സംവാദത്തില്‍ ആവശ്യം.
സിലബസ് പരിഷ്കരണങ്ങള്‍ ബുദ്ധിജീവികളുടെ നാട്യം കാണിക്കാനുള്ള മാര്‍ഗമായി മാറരുതെന്ന് ‘ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ അപാകതകള്‍ പരിഹരിക്കുക’ എന്ന വിഷയത്തിലുള്ള സംവാദം ഉദ്ഘാടനം ചെയ്ത് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പ്രഫ. ആര്‍.എസ്. പണിക്കര്‍ അഭിപ്രായപ്പെട്ടു. ഉദാരവത്കരണത്തെ എപ്പോഴും എതിര്‍ക്കുന്നവരാണ് ഡിഗ്രി തലത്തില്‍ അത് നടപ്പാക്കിയത്. കേരളത്തിലെ സാഹചര്യം പരിഗണിക്കാതെയാണ് സംവിധാനം കൊണ്ടുവന്നത്. ഇനി അപാകതകള്‍ പരിഹരിക്കുകയേ മാര്‍ഗമുള്ളൂ. എല്ലാ സെമസ്റ്ററുകളിലും പരീക്ഷ സര്‍വകലാശാല നടത്താതെ കുറെയെണ്ണം അതത് കോളജുകള്‍ക്ക് നല്‍കാം. ഇതിന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വിശ്വാസത്തിലെടുക്കണം. കോളജുകളിലെ ഡി.പി. ഇ.പിയാണ് സെമസ്റ്റര്‍ സമ്പ്രദായമെന്ന് സേവ് എജുക്കേഷന്‍ ഫോറം നേതാവ് എം. ഷാജര്‍ഖാന്‍ പറഞ്ഞു.
ആഗോളീകരണ കാലത്ത് അമേരിക്കയുടെ നേതൃത്വത്തിലെ പദ്ധതികളുടെ ഭാഗമാണിത്. സെമസ്റ്റര്‍ സംവിധാനം കൊണ്ടുവന്ന കാലത്തുള്ള പ്രശ്നങ്ങള്‍ ഇന്നും നിലനില്‍ക്കുകയാണെന്നും സര്‍ക്കാറാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്ന് എ.ഐ.എസ്.എഫ് ട്രഷറര്‍ കെ. ഷാജഹാന്‍ പറഞ്ഞു. പുതിയ മാറ്റം ഏറെ മെച്ചപ്പെട്ട കാര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും കണ്ണടച്ച് എതിര്‍ക്കാതെ അപാകതകള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് എന്നിവരും സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സമീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ സ്വാഗതവും കെ.പി.എം. ഹാരിസ് നന്ദിയും പറഞ്ഞു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥി മുന്‍സിഫ് വേങ്ങാട്ടില്‍ തയാറാക്കിയ ക്രെഡിറ്റ് സമ്പ്രദായത്തെപ്പറ്റിയുള്ള സീഡി പ്രഫ. സെബാസ്റ്റ്യന്‍ ജോസഫിന് നല്‍കി ആര്‍.എസ്. പണിക്കര്‍ പ്രകാശനം ചെയ്തു.

വിമാന യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രം ഏറ്റെടുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി
വിമാന യാത്രാനിരക്ക്
നിശ്ചയിക്കാനുള്ള അധികാരം
കേന്ദ്രം ഏറ്റെടുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

കൊച്ചി: വിമാന യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീമും സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ പ്രേമ ജി. പിഷാരടിയും സുരേന്ദ്രന്‍ കരിപ്പുഴയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യാത്രാ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമായാല്‍ വ്യത്യസ്ത സീസണുകളുടെ പേരില്‍ വിമാനക്കമ്പനികള്‍ അമിത തുക ഈടാക്കുന്നത് അവസാനിപ്പിക്കാനാവും. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തുന്ന സമരം മുതലെടുത്ത് ഇതര വിമാന കമ്പനികള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുകയാണ്. ഗള്‍ഫടക്കം വിവിധ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെ നിലക്ക് നിര്‍ത്താന്‍ പ്രധാന മന്ത്രി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൈലറ്റ് സമരങ്ങളെ അഭിമുഖീകരിക്കാനോ ബദല്‍ മാര്‍ഗങ്ങള്‍ കാണാനോ സാധിക്കാത്തത് സര്‍ക്കാറിന്‍െറ കഴിവുകേടാണ്. ജൂലൈ 31 വരെ റിയാദ്-കരിപ്പൂര്‍ സെക്ടറില്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചുകഴിഞ്ഞു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ നാട്ടിലേക്ക് തിരിക്കുന്ന നിരവധിപേര്‍ സമരംമൂലം ഗള്‍ഫില്‍ കുടുങ്ങി. ഇതര വിമാനക്കമ്പനികള്‍ ഈ അവസരം മുതലെടുത്ത് മൂന്നിരട്ടി നിരക്ക് ഈടാക്കുന്നതായി പരാതി ഉണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ളെങ്കില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 19ന് രാവിലെ 10ന് തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലും 20ന് എറണാകുളത്തും എയര്‍ ഇന്ത്യാ ഓഫിസുകളിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. എറണാകുളം ജില്ലാ പ്രസിഡന്‍റ് പി.ഐ. അബ്ദുല്‍ സമദും സന്നിഹിതനായിരുന്നു.
സര്‍ക്കാറുകള്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് കീഴടങ്ങി -കെ.ടി. രാധാകൃഷ്ണന്‍
സര്‍ക്കാറുകള്‍ കോര്‍പറേറ്റ്
മുതലാളിമാര്‍ക്ക് കീഴടങ്ങി
-കെ.ടി. രാധാകൃഷ്ണന്‍
കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് കീഴടങ്ങിയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പരാജയം കണക്കിലെടുത്ത് സി.പി.എം ആത്മപരിശോധന നടത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ജനപക്ഷ രാഷ്ട്രീയ സദസ്സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കരയില്‍ ജയിച്ചത് പരേതാത്മാവാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. ജനങ്ങളുടെ ജീവിതപ്രശ്നം മനസ്സിലാക്കാത്ത, മരിച്ചവരെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വ്യവഹാരമാണ് ഒന്നരമാസക്കാലമായി കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ പാര്‍ട്ടികളെയും പ്രവര്‍ത്തിക്കാന്‍ മുഖ്യ രാഷ്ട്രീയ കക്ഷികള്‍ അനുവദിക്കണമെന്നും ഖജനാവില്‍നിന്ന് കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും അധ്യക്ഷത വഹിച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍. അബ്ദുല്‍ സലാം പറഞ്ഞു.
പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മിസ്, ഷാഹിന ലത്തീഫ്, ടി.വി. ജയറാം, സതീഷ്ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സി. ഇംതിയാസ് സ്വാഗതവും മധു കക്കാട്ട് നന്ദിയും പറഞ്ഞു.

Friday, June 15, 2012
INVITATION
മീഡിയവണ്‍ ടി.വി.
ലോഗോ പ്രകാശനം നാളെ
ലോഗോ പ്രകാശനം നാളെ
കൊച്ചി: മീഡിയവണ്‍ ടി.വി ചാനലിന്‍െറ ലോഗോ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി നാളെ പ്രകാശനം ചെയ്യും. കൊച്ചിയിലെ മെറിഡിയന്‍ ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വൈകീട്ട് 6.30ന് നടക്കുന്ന പരിപാടിയില്‍ ‘വിഷന്‍ 2016’ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ്ഹസന്‍ അധ്യക്ഷത വഹിക്കും. ഡോ. ഗള്‍ഫാര്‍ മുഹമ്മദലി മുഖ്യാതിഥിയായിരിക്കും.
മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി, എം.ഐ. ഷാനവാസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സി. രാധാകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍, കെ.ആര്‍. മീര, കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ എന്നിവരും വ്യവസായ പ്രമുഖരും പങ്കെടുക്കും.
ലോഗോ പ്രകാശനച്ചടങ്ങ് ക്ഷണിക്കപ്പെട്ട സദസ്സിനൊപ്പം ലോകത്താകെയുള്ള മലയാളികള്‍ക്ക് കാണാന്‍ തത്സമയ വെബ് കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്.
www.mediaonetv.in, www.madhyamam.com എന്നീ സൈറ്റുകളിലൂടെ ഇത് കാണാം.മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍െറ നേതൃത്വത്തില്‍ കോഴിക്കോടുനിന്നും സംപ്രേഷണത്തിനൊരുങ്ങുന്ന മീഡിയവണ്‍ മലബാറില്‍നിന്നുള്ള ആദ്യ വാര്‍ത്താ-വാര്‍ത്തേതര ചാനലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം വെള്ളിപറമ്പില്‍ ചാനലിന്‍െറ വിശാലമായ സ്റ്റുഡിയോ കോംപ്ളക്സ് നിര്‍മാണം പൂര്‍ത്തിയാവുന്നു.

സാര്‍, നഗരസഭ ഞങ്ങളെ പുഴുക്കളായിട്ടാണ് കാണുന്നത്....
സാര്‍, നഗരസഭ ഞങ്ങളെ
പുഴുക്കളായിട്ടാണ് കാണുന്നത്....
പുഴുക്കളായിട്ടാണ് കാണുന്നത്....
തലശ്ശേരി: ‘സാര്‍, നഗരസഭ ഞങ്ങളെ പുഴുക്കളായിട്ടാണ് കാണുന്നത്. ഞങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്നിടത്ത് എന്തിനാണ് നിങ്ങള്‍ ജീവിക്കുന്നതെന്നാണ് നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ ചോദിക്കുന്നത്. ഞങ്ങള്‍ ഭീകര വാദികളല്ല, ശുദ്ധവായു ശ്വസിച്ച് ജീവിക്കാനുള്ള അവകാശത്തിനായാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയത്...’ പെട്ടിപാലം സന്ദള്‍ശിച്ച ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കറുടെ മുന്നില്‍ പെട്ടിപാലത്തെ സ്ത്രീകളടക്കമുള്ളവര്‍ തങ്ങളുടെ വികാരം വാക്കുകളിലൊതുക്കാനാവാതെ വിങ്ങുകയായിരുന്നു. പെട്ടിപാലം പ്രശ്നത്തെപറ്റി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗവും കലക്ടറുടെ പെട്ടിപാലം സന്ദര്‍ശനവും വൈകാരികവും പ്രക്ഷ്ുബ്ദവുമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കലക്ടറുടെ സന്ദര്‍ശന വേളയിലും യോഗത്തിലും സമര സമിതി പ്രവര്‍ത്തകരും നാട്ടുകാരും വര്‍ഷങ്ങളായുള്ള പരാതിയാണ് അവതരിപ്പിച്ചത്. തന്‍െറ ഉപ്പ ദുര്‍ഗന്ധം ശ്വസിച്ച് നെഞ്ചു വേദനയെടുത്ത് മരിക്കുന്നത് കണ്ട് ഗതികെട്ടാണ് ഞാന്‍ സമരത്തിനിറങ്ങിയതെന്ന ജബീന ഇര്‍ഷാദിന്‍െറ വാക്കുകള്‍ വൈകാരിക രംഗത്തിനാണ് സാക്ഷ്യം വഹിച്ചത്.
ശുദ്ധവായു ശ്വസിക്കാനുള്ള അവകാശത്തിനും അടുത്ത തലമുറയെ രോഗത്തില്‍ നിന്ന് സംരക്ഷിക്കാനും സമരത്തിലിറങ്ങിയ തങ്ങളെ നഗരസഭയും പൊലീസും ഭീകര വാദികളായിട്ടാണ മുദ്ര കുത്തുന്നതെന്ന് സമര സമിതി പ്രവര്‍ത്തകയായ സുമയ്യ പറഞ്ഞു.
പെട്ടിപാലം സമരത്തില്‍ സ്ത്രീകള്‍ക്ക് നേരെയും കുട്ടികള്‍ക്കുനേരെയുമുള്ള പൊലീസ് അതിക്രമം യോഗത്തില്‍ കലക്റുടെ മുന്നില്‍ അവതരിപ്പിച്ചു. സമരവുമായി ബന്ധപെട്ട് നിരവധി കള്ളകേസുകളാണ് സ്ത്രീകളടക്കമുള്ളവരുടെ പേരില്‍ എടുത്തിട്ടുള്ളത്.
ഹജ്ജിന് പോവാന്‍ തയ്യാറായവരുടെ പാസ്പോര്‍ട്ട് കേസിന്‍െറ പെരില്‍ പൊലീസ് തടഞ്ഞുവെച്ചു. കേസിന്‍െറ പേരില്‍ പെട്ടിപാലത്തുകാരെ പൊലീസ് നിരന്തരമായി പീഡിപ്പിക്കുകയായണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സ്ത്രീകള്‍ കലക്ടറെ അറിയിച്ചു.
പെട്ടിപാലത്ത് മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിട്ട് ആരോഗ്യ വകുപ്പ അധികൃതര്‍ സ്ഥലത്ത് തിരിഞ്ഞ് നേക്കിയിട്ടു പോലുമില്ളെന്ന് സമര സമിതി പ്രവര്‍ത്തകര്‍ കലക്ടറെ ധരിപ്പിച്ചു.
മാലിന്യ നിക്ഷേപം മൂലം കുഞ്ഞുങ്ങളുടെ കാലില്‍ കുമിളകള്‍ പൊന്തിയത് കലകടറെ സ്ത്രീകള്‍ കാണിച്ച് കൊടുത്തത് കാഴ്ചക്കാരില്‍ നൊമ്പരമുളവാക്കി. വിവിധ രോഗം ബാധിച്ച് പ്രദേശത്തെ പല കുട്ടികള്‍ക്കും ഇതുവരെ സ്കൂളില്‍ പോകാന്‍ സാധിക്കാത്തതും രക്ഷിതാക്കള്‍ അറിയിച്ചു.
മാലിന്യ നിക്ഷേപത്തിന്‍െറ പേരില്‍ പെട്ടിപാലത്ത് വന്‍ അഴിമതിയാണ് നഗരസഭ നടത്തുന്നതെന്നും പ്രദേശ വാസികള്‍ കലക്ടറോട് പഞ്ഞു. പെട്ടിപാലത്ത് കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിച്ച പ്രദേശങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു. പ്രശ്നത്തിന് സമയ ബന്ധിതമായി പരിഹാരം കാണുമെന്ന് കലക്ടര്‍ പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.

പെട്ടിപ്പാലം പ്രശ്നത്തിന് സമയ ബന്ധിത പരിഹാരം കാണും -കലക്ടര്‍
പെട്ടിപ്പാലം പ്രശ്നത്തിന് സമയ ബന്ധിത
പരിഹാരം കാണും -കലക്ടര്‍
പരിഹാരം കാണും -കലക്ടര്‍
തലശ്ശേരി: പെട്ടിപ്പാലം പ്രശ്നത്തില്‍ സമര സമിതി പ്രവര്‍ത്തകരുമായി ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ നടത്തിയ ചര്‍ച്ച പരിഹാരമാകാതെ പിരിഞ്ഞു. പെട്ടിപ്പാലത്ത് മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം വിളിച്ച് ചേര്‍ത്തത്.
മാലിന്യ പ്രശ്നത്തെക്കുറിച്ച് പഠിച്ച തിരുവനന്തപുരത്തെ ശുചിത്വ മിഷന്‍െറ വിദഗ്ധ അവതരിപ്പിച്ച മാസ്റ്റര്‍ പ്ളാനിലെ ഒമ്പതോളം നിര്‍ദേശങ്ങള്‍ യോഗത്തില്‍ കലക്ടര്‍ മുന്നോട്ട് വെച്ചു. പെട്ടിപ്പാലത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ മാസ്റ്റര്‍ പ്ളാന്‍റിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ തലശ്ശേരി നഗരസഭക്ക് പ്രത്യേകം ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
മാലിന്യം മൂടിയുള്ള കാപ്പിങ് സമ്പ്രദായം നടപ്പാക്കുക, വിവിധയിടങ്ങളില്‍ വികേന്ദ്രീകരണ മാലിന്യ പ്ളാന്‍റുകള്‍ സ്ഥാപിക്കുക, മാലിന്യത്തിന്‍െറ തോത് ഉത്ഭവ സ്ഥാനത്ത് നിന്നുതന്നെ ക്രമാതീതമായി കുറച്ച് കൊണ്ടു വരുക, പെട്ടിപ്പാലത്ത് സസ്യങ്ങള്‍ പിടിപ്പിച്ച് ഗ്രീന്‍ ബെല്‍ട്ട് സ്ഥാപിക്കുക, പ്ളാസ്റ്റിക്ക് നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുക തുടങ്ങിയ ഒമ്പതോളം നിര്‍ദേശങ്ങളാണ് മാസ്റ്റര്‍ പ്ളാനില്‍ മുന്നോട്ട് വെക്കുന്നത്. ആറ് മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കും. പ്ളാന്‍, എസ്റ്റിമേറ്റ്, ടെന്‍ഡര്‍ എന്നീ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് നഗരസഭയാണെന്നും അവര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കുമെന്നും കലക്ടര്‍ യോഗത്തെ അറിയിച്ചു.
എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത സമര സമിതി നേതാക്കളും പ്രവര്‍ത്തകരും നഗരസഭക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. പെട്ടിപ്പാലത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ഇതിന്‍െറ പേരില്‍ കോടികളുടെ അഴിമതിയാണ് നഗരസഭ നടത്തുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദു നാസ്സിര്‍ ആരോപിച്ചു. പൊലീസ് സംരക്ഷണത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് നിര്‍ത്തുക, പെട്ടിപ്പാലം സമരത്തിന്‍െറ പേരില്‍ സ്ത്രീകളടക്കമുള്ളവരുടെ പേരില്‍ എടുത്ത കള്ളകേസ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി പ്രവര്‍ത്തകര്‍ പ്രധാനമായും ഉന്നയിച്ചത്. പൊലീസ് സംരക്ഷണത്തില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച് എസ്.പിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മറുപടി പറഞ്ഞു.
നഗരത്തിന്‍െറ വിവിധപ്രദേശങ്ങളിലെ മൂന്ന് വാര്‍ഡുകളില്‍ ഒന്ന് എന്ന തോതില്‍ മാലിന്യ പ്ളാന്‍റുകള്‍ സ്ഥാപിക്കണമെന്നും തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. മാലിന്യ വിരുദ്ധ സമരം തുടങ്ങിയിട്ട് ഏഴര മാസമായിട്ടും നഗസഭ ഒരു ശാസ്ത്രീയ നടപടിയും സ്വീകരിച്ചിട്ടില്ളെന്നും സമര സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
യോഗത്തിന് ശേഷം കലക്ടറുടെ നേതൃത്വത്തില്‍ പെട്ടിപ്പാലം സന്ദര്‍ശിച്ചു. നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ്, മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ പ്ളാന്‍റും സ്ഥാപിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ.എം. ശശിധരന്‍, അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ ഇ. മോഹനന്‍, സി.ഐ എം.വി. വിനോദ്, വിവിധ സമര സമിതി നേതാക്കളായ എന്‍.വി. അജയ കുമാര്‍, സി.പി. അശ്റഫ്, കെ. നിയാസ്, പി.കെ. പ്രകാശന്‍, ജബീന ഇര്‍ഷാദ്, കെ.എം. റാബിയ, റസിയ ലത്തീഫ്, ജുബൈലിയ, സുമയ്യ എന്നിവരും പങ്കെടുത്തു.

പെട്ടിപ്പാലത്ത് ആശുപത്രി മാലിന്യം;
നടപടിയെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം
തലശ്ശേരി: പെട്ടിപ്പാലത്ത് കഴിഞ്ഞ ദിവസം തള്ളിയ മാലിന്യ കൂമ്പാരത്തില്‍ ആശുപത്രി മാലിന്യം കണ്ടത്തെിയ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ കലക്ടര്‍ തലശ്ശേരി നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉപയോഗിച്ച ഇഞ്ചക്ഷന്‍ സിറിഞ്ച്, ഗ്ളൂക്കോസ് കുപ്പികള്‍ തുടങ്ങിയ ആശുപത്രി മാലിന്യങ്ങളാണ് പെട്ടിപ്പാലത്ത് കലക്ടര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത്. സംഭവത്തില്‍ അന്വേഷണം നടത്തി മാലിന്യം തള്ളിയ ആശുപത്രിക്കെതിരെ നടപടിയെടുക്കാനാണ് കലക്ടര്‍ ഉത്തരവിട്ടത്. ആശുപത്രിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയാണ് നഗരസഭ ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നതെന്ന് സമര സമിതി പ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രാത്രിയും പകലുമായി രണ്ട് സക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു. നടപടിയെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം
രാഷ്ട്രീയ പാര്‍ട്ടികള്‍ പൈശാചികതയുടെ പിടിയില്‍ -ഒ. അബ്ദുറഹ്മാന്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ പൈശാചികതയുടെ
പിടിയില്‍ -ഒ. അബ്ദുറഹ്മാന്‍
പിടിയില്‍ -ഒ. അബ്ദുറഹ്മാന്‍
കണ്ണൂര്‍: ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും അധാര്‍മികതയുടെയും പൈശാചികതയുടെയും പിടിയിലാണെന്നും മനുഷ്യജീവന് വിലകല്‍പിക്കാത്ത പ്രസ്ഥാനങ്ങ ള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ളെന്നും ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.
‘കൊലപാതക രാഷ്ട്രീയത്തിനെതിരെ ജീവന്‍െറ രാഷ്ട്രീയത്തെ പിന്തുണക്കുക’ എന്ന സന്ദേശവുമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടാവുക എന്നത് ഇപ്പോഴൊരു വിഷയമേയല്ല. മറിച്ച്, ക്രിമിനലുകളാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ക്രിമിനലിസവും പണാധിപത്യവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്‍ററി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിന്‍െറ സ്വാഭാവിക ഫലമാണ് കൊലപാതക രാഷ്ട്രീയം.
രാഷ്ട്രീയത്തിന്‍െറ പേരിലുള്ള കൊലപാതകങ്ങള്‍ ഇവിടെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ മൂല്യങ്ങളോടും യുദ്ധം പ്രഖ്യാപിക്കുന്ന തലമുറയെ ബോധപൂര്‍വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ വിദ്യാഭ്യാസംപോലും ഇതിന്‍െറ ഭാഗമാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ കൊലപാതകങ്ങള്‍ക്കും ഹീനകൃത്യങ്ങള്‍ക്കും പുകമറ സൃഷ്ടിക്കാന്‍ കണ്ടത്തെിയ പേരാണ് തീവ്രവാദം. കേവലം സംശയങ്ങളുടെയും മുന്‍വിധികളുടെയും പേരില്‍ തീവ്രവാദം ആരോപിച്ച് ഒരു ജനതയെ നിരന്തരം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാന്ദ ശക്തിബോധി, സോളിഡാരിറ്റി സംസ്ഥാന ജന. സെക്രട്ടറി ടി. മുഹമ്മദ് വേളം എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് ഉസ്മാന്‍ സ്വാഗതവും ടി.കെ. മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.

ജനപക്ഷ രാഷ്ട്രീയ സദസ്സ്
ജനപക്ഷ രാഷ്ട്രീയ സദസ്സ്
തലശ്ശേരി: കേരളത്തിലെ സര്‍ക്കാര്‍ ശവംതീനിയാണെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തലശ്ശേരി ബസ്സ്റ്റാന്‍ഡിന് സമീപം ഒരുക്കിയ ജനപക്ഷ രാഷ്ട്രീയസദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, കെ.ടി. രാധാകൃഷ്ണന്‍, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു.

എന്‍ജിനീയറിങ് ഡിപ്ളോമ ഈവനിങ് കോഴ്സ്
എന്‍ജിനീയറിങ് ഡിപ്ളോമ
ഈവനിങ് കോഴ്സ്
ഈവനിങ് കോഴ്സ്
കണ്ണൂര്‍: ഗവ.പോളി ടെക്നിക്ക് കോളജില്‍ എന്‍ജിനീയറിങ് ഡിപ്ളോമ ഈവനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് എന്നിവയിലായി 50 വീതം സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ക്ളാസുകള്‍ വൈകീട്ട് 4.50 മുതല്‍ ഒമ്പത് മണിവരെയാണ്. എസ്.എസ്.എല്‍.സിയെങ്കിലും യോഗ്യതയുള്ളവര്‍ക്ക് ജോലിയോടൊപ്പം പോളിടെക്നിക്ക് ഡിപ്ളോമ നേടാനുള്ള അവസരമാണിത്. ആറ് സെമസ്റ്ററുകളായാണ് കോഴ്സ് നടത്തുക.
ഓരോ ബ്രാഞ്ചിലും അഞ്ചു സീറ്റുകള്‍ വീതം ഗവ. ജീവനക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്നു. ഇതിലേക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ബാക്കിവരുന്ന 45 സീറ്റുകള്‍ എന്‍.സി.വി.ടി, ടി.എച്ച്.എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, കെ.ജി.സി.ഇ. തുടങ്ങിയ സാങ്കേതിക യോഗ്യതയുള്ളവര്‍ക്കും ശേഷിക്കുന്ന 50 ശതമാനം സീറ്റുകള്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കുമാണ്.
അപേക്ഷകര്‍ എസ്.എസ്.എല്‍.സി തത്തുല്യ പരീക്ഷകള്‍ പാസായിരിക്കണം. ജൂണ്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഗവ, പൊതുമേഖല, പബ്ളിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലേതിലെങ്കിലും രണ്ടുവര്‍ഷത്തില്‍ കുറയാതെ സാങ്കേതിക തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സംവരണ തത്ത്വങ്ങളും പാലിച്ചുകൊണ്ടായിരിക്കും അഡ്മിഷന്‍. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.polyadmission എന്ന വെബ്സൈറ്റില്‍ നിന്ന് ജൂണ്‍ 15 വരെ ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, നേറ്റിവിറ്റി, ജോലിപരിചയം, ജാതി, വരുമാനം മുതലായവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 18 ന് വൈകീട്ട് നാല് മണിക്കകം പോളിടെക്നിക്ക് പ്രിന്‍സിപ്പലിന് അയക്കണം.
ജനറല്‍ വിഭാഗത്തിന് 100 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 50 രൂപയുമാണ് അപേക്ഷാഫീസ്.

പെട്ടിപ്പാലത്ത് പൊലീസ് അകമ്പടിയില്‍ മാലിന്യം തള്ളി
പെട്ടിപ്പാലത്ത് പൊലീസ്
അകമ്പടിയില്‍ മാലിന്യം തള്ളി
അകമ്പടിയില്‍ മാലിന്യം തള്ളി
തലശ്ശേരി: വന്‍ പൊലീസ് സന്നാഹത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച മാലിന്യ നിക്ഷേപം ഉച്ചയോടെയാണ് അവസാനിച്ചത്്.
നഗരസഭയുടെ ചെറു വണ്ടികളിലായി ഏകദേശം ആറ് ലോഡ് മാലിന്യമാണ് തള്ളിയത്. ന്യൂമാഹി എസ്.ഐ ഷാജി പട്ട്യേരിയുടെ നേതൃത്വത്തിലായിരുന്നു മാലിന്യം തള്ളിയത്. മഴക്കാലം തുടങ്ങിയതോടെ മാലിന്യം കുമിഞ്ഞ് കൂടി തലശ്ശേരി നഗരം ചീഞ്ഞു നാറാന്‍ തുടങ്ങിയിരുന്നു.
നാരങ്ങാപുറം, പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, ജൂബിലി ഷോപ്പിങ് കോംപ്ളക്സ് പരിസരം, ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലാണ് നിക്ഷേപിച്ച മാലിന്യങ്ങള്‍ ചീഞ്ഞളിയാന്‍ തുടങ്ങിയത്. നേരത്തേ ഈ മാലിന്യങ്ങള്‍ കത്തിക്കുകയായിരുന്നു. എന്നാല്‍, മഴക്കാലം തുടങ്ങിയതോടെ ഇവ കത്തിക്കാന്‍ സാധ്യമല്ലാതായി.
തുടര്‍ന്നാണ് ബുധനാഴ്ച പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയത്. പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നതിനെതിരെ സമര സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് മാലിന്യം തള്ളുന്നത്.
സംഭവത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സമര സമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തും. തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പെട്ടിപ്പാലത്ത് മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചയും നടക്കും.

ഇസ്ലാമിക വിജ്ഞാനകോശം 11ാം വാല്യം പ്രകാശനം ഇന്ന്
ഇസ്ലാമിക വിജ്ഞാനകോശം
11ാം വാല്യം പ്രകാശനം ഇന്ന്
11ാം വാല്യം പ്രകാശനം ഇന്ന്
മലപ്പുറം: ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന റഫറന്‍സ് ഗ്രന്ഥാവലിയായ ഇസ്ലാമിക വിജ്ഞാനകോശത്തിന്‍െറ 11ാം വാള്യം വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രകാശനം ചെയ്യും. അഞ്ഞൂറോളം പണ്ഡിതന്മാര്‍ ചേര്‍ന്നാണ് ഇത് തയാറാക്കിയത്. മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ 11ാം വാല്യം പ്രകാശനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാല അറബി വിഭാഗം മേധാവി ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദര്‍ ഏറ്റുവാങ്ങും.
പ്രകാശനത്തോടനുബന്ധിച്ച് 8,650 രൂപ മുഖവിലയുള്ള 11 വാല്യങ്ങളുടെ സെറ്റ് 5,850 രൂപക്ക് ലഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തുക ആറു തവണകളായി അടക്കാനും സൗകര്യമുണ്ട്. ഇസ്ലാമിക് വിജ്ഞാനകോശം എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ.എ.എ. ഹലീം, ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എ. അബ്ദുല്ല, പി.ആര്‍ സെക്രട്ടറി ഡോ. കെ.ടി. ഹംസ, വൈസ് പ്രസിഡന്‍റ് സി.എച്ച്. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എം. മുഹമ്മദ് അജ്മല്‍
ചങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന
ഇസ്ലാമിക് കലാമേളയില്‍
സീനിയര്‍ വിഭാഗം പടപ്പാട്ട് മത്സരത്തില്‍
രണ്ടാം സ്ഥാനം നേടിയ
എം. മുഹമ്മദ് അജ്മല്‍
(കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം മദ്റസ )
ചേലോറയില്‍ പൊലീസ് അകമ്പടിയില്‍ മാലിന്യം തള്ളി
ചേലോറയില്‍ പൊലീസ്
അകമ്പടിയില്‍ മാലിന്യം തള്ളി
അകമ്പടിയില്‍ മാലിന്യം തള്ളി
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വന്‍ പൊലീസ് അകമ്പടിയില്‍ മാലിന്യം തള്ളി. മാലിന്യം തള്ളലിനെതിരെ പ്രദേശവാസികളുടെ സമരം 200 ദിവസത്തിലേക്കടുക്കുകയാണ്. സമരം ശക്തമായി തുടരുന്നതിനിടയില്‍ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൂന്ന് ലോഡ് മാലിന്യം തള്ളിയത്. ചേലോറ നിവാസികളുടെ കിണറുകളില്‍ മാലിന്യം കലരുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പരിഹാരം തേടിയാണ് സമരം തുടങ്ങിയത്. കുടിവെള്ളത്തിനായി നഗരസഭ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും വിജയം കണ്ടിട്ടില്ല. അതിനിടെ, ചേലോറയില്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുമെന്ന നഗരസഭയുടെ തീരുമാനത്തില്‍ ചേലോറ പഞ്ചായത്ത് അധികൃതരും നാട്ടുകാരും യോജിപ്പിലത്തെിയിട്ടില്ല. ചേലോറയില്‍ മാലിന്യം നിക്ഷേപിക്കല്‍ നിര്‍ത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
Tuesday, June 12, 2012
അധ്യാപക പരിശീലന കളരി
അധ്യാപക പരിശീലന കളരി
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജില്‍ അധ്യാപക പരിശീലന കളരി സംഘടിപ്പിച്ചു. ഡോ.വേണു ഗോപാല്‍ നേതൃത്വം നല്‍കി. മൗണ്ട് ഫ്ളവര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രഫ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സാദിഖ് സ്വാഗതം പറഞ്ഞു. ഗഫൂര്‍ നന്ദി പറഞ്ഞു.
സൈക്കിള്‍ റാലി
സൈക്കിള്‍ റാലി
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘം എടയന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ സന്ദേശ സൈക്കിള്‍ റാലി നടത്തി. രക്ഷാധികാരി പി.സി. മൂസഹാജി ഫ്ളാഗ് ഓഫ് ചെയ്തു. എടയന്നൂര്‍ ആശുപത്രി റോഡ് നവീകരണത്തിന്‍െറ പേരുപറഞ്ഞ് വെട്ടി നശിപ്പിച്ച തണല്‍ മരത്തിന്‍െറ കുഴിയില്‍ പ്രതിഷേധത്തണല്‍ മരം നട്ടുപിടിപ്പിക്കുകയും ചെയ്തു. ബാലസംഘം ക്യാപ്റ്റന്‍ ഹലിംഷാ നേതൃത്വം നല്‍കി. മലര്‍വാടി കോഓഡിനേറ്റര്‍ എം.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. വി.കെ. റമദാന്‍ പ്രകൃതി സംരക്ഷണ സന്ദേശം നല്‍കി. ടി.കെ. ഫര്‍സീന്‍ സ്വാഗതവും യദുകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വഴിയോര കൃഷിയില്‍ വിളഞ്ഞ വാഴക്കുല കൗതുകമായി
വഴിയോര കൃഷിയില്‍
വിളഞ്ഞ വാഴക്കുല കൗതുകമായി
വിളഞ്ഞ വാഴക്കുല കൗതുകമായി
വഴിയോര കൃഷിയില്‍ വിളഞ്ഞ വാഴക്കുല കൗതുകമായി. വട്ടപ്പൊയില്‍ കെ.കെ. യൂനുസാണ് വഴിയോര കൃഷിയില്‍ 30 കിലോയിലധികം തൂക്കമുള്ള വാഴക്കുല വിളയിച്ചത്. യൂനുസിന്‍െറ വീടിന്‍െറ മുന്‍വശമുള്ള റോഡരികിലെ പുറമ്പോക്ക് സ്ഥലത്താണ് കൃഷി. വാഴക്കുല കൂടാതെ മരച്ചീനി, കൈതച്ചക്ക, ഇഞ്ചി, കൂവ, ആത്തച്ചക്ക തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഗള്‍ഫില്‍നിന്ന് തിരിച്ചുവന്ന് മറ്റ് ജോലികളില്ലാത്തതാണ് വഴിയോര കൃഷി ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യൂനുസ് പറഞ്ഞു.
Courtesy: Madhyamam
വെല്‍ഫെയര്‍ പാര്‍ട്ടി സായാഹ്ന ധര്‍ണ നടത്തും
വെല്‍ഫെയര്‍ പാര്‍ട്ടി
സായാഹ്ന ധര്‍ണ നടത്തും
കണ്ണൂര്‍: വര്‍ധിച്ചുവരുന്ന അക്രമരാഷ്ട്രീയത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തും. ജൂണ്‍ 13ന് വൈകീട്ട് നാലിന് തലശ്ശേരി ബസ്സ്റ്റാന്‍ഡ് പരിസരത്തും 15ന് വൈകീട്ട് നാലു മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലുമാണ് ധര്‍ണ.തലശ്ശേരിയില്‍ സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫും കണ്ണൂരില്‍ സംസ്ഥാന കമ്മിറ്റിയംഗം മാഗ്ളിന്‍ പീറ്ററും ധര്‍ണ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.ടി. രാധാകൃഷ്ണന്‍, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുക്കും.
സോളിഡാരിറ്റി ബഹുജനസംഗമം 14ന്
സോളിഡാരിറ്റി
ബഹുജനസംഗമം 14ന്
കണ്ണൂര്‍: ‘കൊലപാതക രാഷ്ട്രീയത്തിനെതിരെ ജീവന്‍െറ രാഷ്ട്രീയത്തെ പിന്തുണക്കുക’ എന്ന പ്രമേയവുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജൂണ്‍ 14ന് വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ബഹുജനസംഗമം സംഘടിപ്പിക്കുന്നു. ‘മാധ്യമം’ പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ സംഗമം ഉദ്ഘാടനം ചെയ്യും. സി.ആര്‍. നീലകണ്ഠന്‍, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിക്കും
നോര്‍ക്ക അറ്റസ്റ്റേഷന്‍
നോര്‍ക്ക അറ്റസ്റ്റേഷന്‍
കണ്ണൂര്‍: കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്‍റിക്കേഷന്‍ സെന്‍ററില്‍ നടത്തുന്ന എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 13, 20, 27 തീയതികളില്‍ നടക്കും. ഈ ദിവസങ്ങളില്‍ നോര്‍ക്ക റൂട്ട്സിന്‍െറ അറ്റസ്റ്റേഷന്‍ സെന്‍ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടാവില്ല.
വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കണം -ശൈഖ് മുഹമ്മദ് കാരകുന്ന്
വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കണം
-ശൈഖ് മുഹമ്മദ് കാരകുന്ന്
കണ്ണൂര്‍: നല്ല മനുഷ്യരെ സൃഷ്ടിക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്‍െറ പ്രഥമ ലക്ഷ്യമെന്നും ദൈവബോധത്തിലൂടെ മാത്രമേ ജീവിതവിശുദ്ധി കൈവരിക്കാനാകൂവെന്നും ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ്മ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ജാഗ്രതാ സമിതി കോഴിക്കോട് ജില്ലാ കോഓഡിനേറ്റര്‍ ഡോ. ശശികുമാര്‍ പുറമേരി ക്ളാസെടുത്തു.വെല്‍ഫെയര്‍ പാര്‍ട്ടി എയര്‍ ഇന്ത്യ ഓഫിസ് മാര്‍ച്ച് 19ന്
വിമാനക്കൂലി വര്‍ധന:
വെല്‍ഫെയര്‍ പാര്‍ട്ടി
എയര്‍ ഇന്ത്യ ഓഫിസ് മാര്‍ച്ച് 19ന്
എയര്‍ ഇന്ത്യ ഓഫിസ് മാര്‍ച്ച് 19ന്
തിരുവനന്തപുരം: എയര്‍ഇന്ത്യ പൈലറ്റുമാരുടെ സമരം ഒരുമാസം പിന്നിട്ടിട്ടും പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാത്തത് ലക്ഷക്കണക്കിന് പ്രവാസികളെ ഗുരുതരമായി ബാധിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. എല്ലാ തലത്തിലും ഭീമമായ കൂലിയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. മിക്കവാറും സര്‍വീസുകള്‍ കമ്പനികള്‍ റദ്ദാക്കുന്നു. എന്നിട്ടും സര്‍ക്കാര്‍ ഉറക്കംതൂങ്ങുകയാണ്. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ എയര്‍ഇന്ത്യ ഓഫിസുകളിലേക്ക് ജൂണ്‍ 19 ന് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Subscribe to:
Posts (Atom)